ബജറ്റില്‍ നിരക്ക് കൂലി വര്‍ധനയില്ല; കേരളത്തിനു പുതിയ ട്രെയിനുകള്‍ ഒന്നുമില്ലാ

03:30pm 25/2/2016 ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാറിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് രാജ്യത്തെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബജറ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് പ്രഭു ബജറ്റവതരണം ആരംഭിച്ചത്. ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണിത്. ഇന്ത്യയുടെ പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും നട്ടെല്ലായി റെയില്‍വെയെ മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷന്‍ ആണ് ഈ ബജറ്റിന്റെ പ്രചോദനം. 2016-17 കാലയളവില്‍ 1.5ലക്ഷം കോടിയുടെ റവന്യൂ ആണ് റെയില്‍വെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തു Read more about ബജറ്റില്‍ നിരക്ക് കൂലി വര്‍ധനയില്ല; കേരളത്തിനു പുതിയ ട്രെയിനുകള്‍ ഒന്നുമില്ലാ[…]

റെയില്‍വെ ബജറ്റ്‌

01:08pm  25/2/2016 2000 സ്റ്റേഷനുകളില്‍ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20,000 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ തിരുവനന്തപുരത്തു നിന്ന് സബര്‍ബന്‍ സര്‍വീസ് റയില്‍വേ കൂലികള്‍ ഇനി ‘സഹായക്’ എന്നാവും അറിയപ്പെടുക. ഡല്‍ഹി സര്‍ക്കാറുമായി ചേര്‍ന്ന് റിംഗ് റെയില്‍വെ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് തിരുവനന്തപുരത്ത് സബര്‍ബന്‍ ട്രെയിന്‍ ലൈന്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ടിക്കറ്റ് കൈകൊണ്ട് വിതരണം ചെയ്യുന്നതിനുള്ള ടെര്‍മിനലുകള്‍ എല്ലാ ടിക്കറ്റ് കൗണ്ടറുകളിലും സി.സി.ടി.വി സംവിധാനം വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റുകള്‍ തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ ‘ഉദയ്’ എക്‌സ്പ്രസുകള്‍ Read more about റെയില്‍വെ ബജറ്റ്‌[…]

മാര്‍ച്ച് 21ന് കേരളത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്

10:00am 25/2/2016 ന്യൂഡല്‍ഹി: മാര്‍ച്ച് 21ന് കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും . മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ്-5, ബി.ജെ.പി-2, ശിരോമണി അകാലിദള്‍-2, സി.പി.എം-3, നാഗാ പീപ്പ്ള്‍സ് ഫ്രണ്ട്-1 എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകള്‍. ഈ സീറ്റുകളുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകും. കോണ്‍ഗ്രസിലെ എ.കെ ആന്റണി, Read more about മാര്‍ച്ച് 21ന് കേരളത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പ്[…]

സഞ്ജയ് ദത്തിന് ജയില്‍ മോചനം

09:40am 23/2/2016 മുംബൈ: 1993ല്‍ 257 പേരുടെ മരണത്തിന് വഴിവെച്ച കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്. ജയിലില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് Read more about സഞ്ജയ് ദത്തിന് ജയില്‍ മോചനം[…]

ഇന്ന് റെയില്‍വേ ബജറ്റ് ; കേരളം പ്രതീക്ഷയോടെ

09:22am 25/2/2016 ന്യൂഡല്‍ഹി: ബി.ജെ .പി. സര്‍ക്കാറിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ഇന്ന് 12ന് മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും. പുതിയ വണ്ടികള്‍, പാതകള്‍ എന്നിവയെക്കാള്‍ കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് ഊന്നല്‍ ലഭിക്കുമെന്നാണ് സൂചന. റെയില്‍വേ നിരക്കുകളില്‍ മാറ്റം ഉണ്ടാകാനിടയില്ല.വന്‍കിട മുതല്‍മുടക്കുള്ള പദ്ധതികളില്‍ റെയില്‍വേയുടെ നിക്ഷേപം കുറച്ചുകൊണ്ടുവരുന്നവിധം സ്വകാര്യ മേഖലക്കും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കും മേല്‍ക്കൈ ലഭിക്കും. സംസ്ഥാന സര്‍ക്കാറുകളുടെ വിഭവപങ്കാളിത്തത്തോടെ മാത്രം റെയില്‍വേ വികസനം മുന്നോട്ടുകൊണ്ടുപോവുകയെന്ന കേന്ദ്രനയം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള തീരുമാനവും ബജറ്റില്‍ Read more about ഇന്ന് റെയില്‍വേ ബജറ്റ് ; കേരളം പ്രതീക്ഷയോടെ[…]

മന്‍മോഹന്‍ ബംഗ്‌ളാവില്‍ വെച്ചാണ് ആര്യാടന് പണം നല്‍കിയതെന്ന് സരിത

03:37pm 24/2/2016 കൊച്ചി: മന്ത്രി ആര്യാടന്‍ മുഹമ്മദ് 75 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് സോളാര്‍ കമീഷനില്‍ വീണ്ടും സരിത എസ്.നായര്‍. 2011 ഡിസംബറില്‍ മന്ത്രിയുടെ പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചത്. കോഴ നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂവെന്ന് കേശവന്‍ പറഞ്ഞു. ഡിസംബര്‍ ആറിന് വൈകീട്ട് ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്‌ളാവിലെത്തി ആദ്യ ഗഡുവായ 25 ലക്ഷം നല്‍കി. ബിഗ് ഷോപ്പറില്‍ കൊണ്ടുവന്ന പണം മന്ത്രിക്ക് കൈമാറുകയായിരുന്നു. പിന്നീട് കോട്ടയത്ത് നടന്ന കെ.എസ്.ഇ.ബി എഞ്ചിനിയേഴ്‌സിന്റെ Read more about മന്‍മോഹന്‍ ബംഗ്‌ളാവില്‍ വെച്ചാണ് ആര്യാടന് പണം നല്‍കിയതെന്ന് സരിത[…]

നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

02:47pm 24/2/2016 കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടം മ്യാഗ്ദി ജില്ലയിലെ സോളിഘോപ്‌റ്റെ വനത്തില്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു. വിമാനം കാണാതായി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സോളിഘോപ്‌റ്റെ പ്രദേശത്ത് വിമാനം തകര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഫ്‌ലൈറ്റിലുണ്ടായിരുന്ന എല്ലാവരും മരിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക വിമാന കമ്പനിയായ താര എയര്‍ലൈന്‍സിന്റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.കാണാതായ Read more about നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി[…]

കനയ്യന്റെ ജാമ്യാപേക്ഷയുടെ കാര്യം 29ലേക്ക് മാറ്റി

12:21pm 24/2/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈകോടതി 29ലേക്ക് മാറ്റി. ഹരജി മാറ്റിയത്. കീഴടങ്ങിയ വിദ്യാര്‍ഥികളില്‍ നിന്ന് കനയ്യയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ ഹരജി പരിഗണിക്കാവൂ എന്ന് ഡല്‍ഹി പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം, കനയ്യയയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും മികച്ച സുരക്ഷ നല്‍കണമെന്നും ഡല്‍ഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. കനയ്യ Read more about കനയ്യന്റെ ജാമ്യാപേക്ഷയുടെ കാര്യം 29ലേക്ക് മാറ്റി[…]

ജാട്ടുകള്‍ക്ക് ഒബിസി സംവരണം ഏര്‍പ്പെടുത്തില്ലാ ; ഹരിയാന മുഖ്യമന്ത്രി

12:02pm 24/2/2016 ഛണ്ഡീഗഡ്: സംവരണവാദമുയര്‍ത്തി ജാട്ടുകളെ ഒബിസി പരിഗണനയില്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പക്ഷേ ഒബിസി ക്വോട്ടയെ ശല്യം ചെയ്യാത്ത വിധത്തില്‍ പ്രത്യേക മാനദണ്ഡത്തിലുള്ള സംവരണം വേണ്ടിവരുമെന്നും പറഞ്ഞു. ഒമ്പതു ദിനം നീണ്ടു നിന്ന ജാട്ട് കലാപത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഖട്ടാര്‍ റോഹ്തക് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയത്. ജാട്ടുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ ഒബിസി പരിഗണനയില്‍ ഉള്ള അനേകം സമുദായങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍ Read more about ജാട്ടുകള്‍ക്ക് ഒബിസി സംവരണം ഏര്‍പ്പെടുത്തില്ലാ ; ഹരിയാന മുഖ്യമന്ത്രി[…]

ജെ.എന്‍.യു വിഷയം അഭിഭാഷകന്‍ യശ്പാല്‍ സിങ് അറസ്റ്റില്‍

11:55am 24/02/2016 ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെയും ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളെയും അധ്യാപരെയും അക്രമിച്ചവരില്‍ ഒരാളായ അഭിഭാഷകന്‍ യശ്പാല്‍ സിങ് അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യശ്പാലിനെ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് പട്യാല ഹൗസ് കോടതിക്ക് പുറത്തും അകത്തും അധ്യാപരെയും വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തരെയും അഭിഭാഷകരുടെ കൂട്ടം കൈയേറ്റം ചെയ്തത്. അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു അഭിഭാഷകരുടെ Read more about ജെ.എന്‍.യു വിഷയം അഭിഭാഷകന്‍ യശ്പാല്‍ സിങ് അറസ്റ്റില്‍[…]