നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് തോക്കുധാരികളുടെ ആക്രമണത്തിൽ 27 പേർ മരിച്ചു.
07:48 am 17/5/2017 അബൂജ: മധ്യ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് തോക്കുധാരികളുടെ ആക്രമണത്തിൽ 27 പേർ മരിച്ചു. നൈജറിലെ മോക്വാ ജില്ലയിലെ ഇപോഗി സമൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ 21 പേർ തൽക്ഷണവും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. സുരക്ഷാ സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.










