രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍

11:16am 24/2/2016 വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷക്ക വിധിക്കപ്പെട്ട നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് പരോള്‍. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ നളിനി പുറത്തിറങ്ങും. രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് പരോള്‍ ലഭിച്ചത്. നളിനി ഇപ്പോള്‍ തമിഴ്‌നാട്ടിലെ വിയ്യൂര്‍ ജയിലിലാണ്. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും Read more about രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് പരോള്‍[…]

പി. ജയരാജന്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു തൃശൂര്‍ അമലയില്‍

11:09 AM 24/02/2016 തൃശൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച ഐ.സി.യു ആംബുലന്‍സ് തൃശൂര്‍ അമലാനഗറില്‍ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ ഒന്നരയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ച് കയറിയ വാഹനത്തിന്റെ ടയറുകള്‍ പൊട്ടി. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. അപകടശേഷം മറ്റൊരു അംബുലന്‍സില്‍ ജയരാജനെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ഇന്ന് വിദഗ്ധ പരിശോധനക്ക് ശേഷമാവും Read more about പി. ജയരാജന്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു തൃശൂര്‍ അമലയില്‍[…]

വ്യാഴാഴ്ച സഞ്ജയ് ദത്ത് ജയിലില്‍ നിന്ന് മോചിതനാകും

01:18 PM 23/02/2016 മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 25ന് രാവിലെ ഒമ്പതിന് സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭാര്യ മന്യത, കുട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ Read more about വ്യാഴാഴ്ച സഞ്ജയ് ദത്ത് ജയിലില്‍ നിന്ന് മോചിതനാകും[…]

പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു എന്ന് വിജിലന്‍സ് കോടതി

12:19pm 23/2/2016 തൃശൂര്‍: പാമോലിന്‍ ഇടപാട് സംബന്ധിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. പാമോലിന്‍ ഇടപാട് സംബന്ധിച്ച ഫയല്‍ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എസ്.പത്മകുമാറും സക്കറിയ മാത്യുവും മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളായിട്ടില്ല Read more about പാമോലിന്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു എന്ന് വിജിലന്‍സ് കോടതി[…]

ക്രോസ് വിസ്താരത്തിനു ഹാജരായില്ലെങ്കില്‍ സരിതക്കെതിരെ നടപടിയെന്ന് സോളാര്‍ കമീഷന്‍

12:07pm 23/02/2016 കൊച്ചി: ക്രോസ് വിസ്താരം തുടരുന്നതിന് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സരിത എസ്. നായര്‍ക്ക് സോളാര്‍ കമീഷന്റെ നിര്‍ദേശം. ഹാജരായില്ലങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി. തിങ്കളാഴ്ച മൊഴിനല്‍കാന്‍ എത്താതിരുന്ന സരിത അസുഖമായതിനാല്‍ രണ്ടുദിവസംകൂടി അനുവദിക്കണമെന്ന് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കമീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നല്‍കിയത്. അതേസമയം, വ്യാജ Read more about ക്രോസ് വിസ്താരത്തിനു ഹാജരായില്ലെങ്കില്‍ സരിതക്കെതിരെ നടപടിയെന്ന് സോളാര്‍ കമീഷന്‍[…]

ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിനെതിരെ സംവിധായകന്‍ വിനയന്‍

12:00pm 23/2/2016 ജെ.എന്‍.യു വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. മോഹന്‍ലാലിന്റെ നിലപാട് രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകൂ എന്ന് വിനയന്‍ പറഞ്ഞു. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണമെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ Read more about ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിനെതിരെ സംവിധായകന്‍ വിനയന്‍[…]

സി.ബി.ഐയുടെ വാശി ഉപേക്ഷിക്കണം ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന

11:40 AM 23/02/2016 കോഴിക്കോട്: നീണ്ടനാള്‍ ചികിത്സ വേണ്ടിവരുന്ന ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പണറായി വിജയന്‍. പി.ജയരാജന്റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയില്ല. പകരം ഇപ്പോള്‍ അദ്ദേഹം കിടക്കുന്ന കിടക്കയില്‍വെച്ച് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കാമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. സി.ബി.ഐ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റിവെക്കാറുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ മാത്രമല്ല, അവരെ Read more about സി.ബി.ഐയുടെ വാശി ഉപേക്ഷിക്കണം ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന[…]

കനയ്യനെ അടിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകന്‍

10:20 AM 23/02/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ മൂന്ന് മണിക്കൂര്‍ മര്‍ദിച്ചെന്ന് ബി.ജെ.പി അനുഭാവമുള്ള അഭിഭാഷകന്‍ വിക്രംസിങ് ചൗഹാന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പട്യാല ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷകനാണ് വിക്രംസിങ് ചൗഹാന്‍. പൊലീസ് കസ്റ്റഡിയില്‍ വെച്ച് കനയ്യയെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ സാധുത Read more about കനയ്യനെ അടിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകന്‍[…]

ശബരിമല സ്ത്രീപ്രവേശം: ആചാരങ്ങള്‍ മാറ്റാനാകില്ല -ദേവസ്വം പ്രസിഡന്റ്

11:26am 23/2/2016 തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനാകിലെന്നും ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പരസ്യനിലപാട് എടുക്കാനില്ല. പക്ഷേ, ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ തന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തരുടെ ഇംഗിതം സംരക്ഷിക്കുന്ന നിലപാടാണ് തന്ത്രിമാര്‍ കൈക്കൊണ്ടത്. ഇതുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡിന്റെ തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്താനും വഴിപാട് നിരക്കുകള്‍ ഏകീകരിക്കുന്നതിനും 27ന് ഉപദേശകസമിതി ഭാരവാഹികളുടെ Read more about ശബരിമല സ്ത്രീപ്രവേശം: ആചാരങ്ങള്‍ മാറ്റാനാകില്ല -ദേവസ്വം പ്രസിഡന്റ്[…]

കനയ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

11:18 AM 23/02/2016 ന്യൂഡല്‍ഹി: ദേശദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പ്രതിഭ റാണിയുടെ ബെഞ്ചാണ് ചൊവ്വാഴ്ച രാവിലെ ജാമ്യാപേക്ഷ പരിഗണിക്കുക. കനയ്യക്ക് ജാമ്യം നല്‍കുന്നതിന് എതിരല്ലെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്നും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കണമെന്നാണ് ഡല്‍ഹി പൊലീസില്‍നിന്ന് തനിക്ക് ലഭിച്ച നിര്‍ദേശമെന്നും ബബ്ബാര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയില്‍ Read more about കനയ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും[…]