വിദ്യാര്‍ഥികള്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കേണ്ടിവരുമെന്ന് പൊലീസ്

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കീഴങ്ങിയില്ലെങ്കില്‍ പൊലീസിന് മറ്റുവഴികള്‍ തേടേണ്ടിവരുമെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസി. അവര്‍ അന്വേഷണവുമായി സഹകരിക്കണം. നിരപരാധികളാണെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്നും ബസി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹി പൊലീസ് ജെ.എന്‍.യു ക്യാമ്പസിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന്, ധാരാളം അവസരങ്ങളും മാര്‍ഗങ്ങളും ലോകത്തുണ്ട് എന്നായിരുന്നു ബസിയുടെ പ്രതികരണം. തന്റെ നേതൃത്തിലുള്ള ഡല്‍ഹി പൊലീസിന് വിഷയം കൈകാര്യം ചെയ്യാന്‍ കെല്‍പുണ്ടെന്നും ബസി കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയാണ് ഉമര്‍ ഖാലിദ് അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികള്‍ Read more about വിദ്യാര്‍ഥികള്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കേണ്ടിവരുമെന്ന് പൊലീസ്[…]

റെയില്‍വേ ബജറ്റ്: പ്രതീക്ഷയില്‍ കേരളം

10:22am 22/2/2016 തിരുവനന്തപുരം: കേരളക്കര പ്രതീക്ഷയില്‍ ഉറ്റു നോക്കുന്ന റെയില്‍വേ ബജറ്റ് വ്യാഴാഴ്ചയാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുന്നത് . നേരത്തേ തുടങ്ങിവെച്ച പദ്ധതികള്‍ സംസ്ഥാനത്ത് ഏറെയുണ്ട്. ഇവക്ക് ന്യായമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ നിരവധി ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇക്കുറിയും പുതിയ ട്രെയിനുകളുടെ കാര്യത്തില്‍ കേരളത്തിന് കാര്യമായ പ്രതീക്ഷ വേണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. റെയില്‍ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ക്ക് സംസ്ഥാനം Read more about റെയില്‍വേ ബജറ്റ്: പ്രതീക്ഷയില്‍ കേരളം[…]

ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടിയുടെ തുറന്ന കത്ത്

09:49AM 22/2/2016 ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ഉമര്‍ നീ ഒരു തീവ്രവാദിയല്ല. എന്ത് എവിടെ പറയണം എന്ന് നിശ്ചയമില്ലാത്ത ആളാണ് നീ. എന്ന് കരുതി നിന്നെ ജയിലില്‍ ഇടാനോ പീഡിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ലെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു. ജെ.എന്‍.യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സ്വര ഭാസ്‌കര്‍ അധികൃതര്‍ക്കയച്ച തുറന്ന കത്തിലാണ് ഇത്തരത്തില്‍ പറഞ്ഞിട്ടുള്ളത്. താനും ജെ.എന്‍.യുവില്‍ പഠിച്ചതാണ്. മാസ്റ്റേഴ്സ് Read more about ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളീവുഡ് നടിയുടെ തുറന്ന കത്ത്[…]

നിയമസഭാതെരഞ്ഞെടുപ്പ്: കേന്ദ്രത്തില്‍ ഇന്ന് ചര്‍ച്ച

09:34 AM 22/02/2016 തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ തിങ്കളാഴ്ച തലസ്താനത്ത് നടക്കും. തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കണമെന്നതടക്കം ചര്‍ച്ചക്ക് വിഷയമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ മത്സരരംഗത്തിറക്കാന്‍ നീക്കമുണ്ട്. ഗുലാംനബി ആസാദ് നല്‍കിയ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാകും ഡല്‍ഹിയിലെ ചര്‍ച്ചകള്‍. ഉമ്മന്‍ ചാണ്ടി ഇന്നലത്തെന്നെ ഡല്‍ഹിയിലത്തെി. വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നത്തെും. ചര്‍ച്ച വൈകീട്ടാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ചര്‍ച്ചക്ക് വരും. കൂടുതല്‍ Read more about നിയമസഭാതെരഞ്ഞെടുപ്പ്: കേന്ദ്രത്തില്‍ ഇന്ന് ചര്‍ച്ച[…]

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് -മോഹന്‍ലാലിന്റെ ബ്ലോഗ്

09:30am 22/2/2016 കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു സര്‍ലകാലശാലാ വിവാദത്തില്‍ വിമര്‍ശനവുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ അഭിപ്രായം പങ്കുവെച്ചത്. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് ബ്ലോഗില്‍ പറയുന്നു. തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്‌നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയില്‍ തല്ലുകൂടുന്നുവെന്നും ലാല്‍ പറയുന്നു. മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ Read more about ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് -മോഹന്‍ലാലിന്റെ ബ്ലോഗ്[…]

ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ രാത്രി ജെ.എന്‍.യു ക്യാമ്പസില്‍ എത്തി

09:20am 22/2/2016 ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദത്തെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെ ജെ.എന്‍.യു ക്യാമ്പസില്‍ എത്തി. ഉമര്‍ ഖാലിദടക്കമുള്ള വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ എത്തിയത്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാനായി പോലീസിന്റെ വന്‍ സംഘവം എത്തിയിരുന്നു. ക്യാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. അതേസമയം ഇന്ന് ജെ.എന്‍.യു അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സാനിധ്യത്തില്‍ ഇവര്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ക്യാമ്പസില്‍ കയറാന്‍ അനുവാദമില്ലാത്തതിനാല്‍ രണ്ട് മണിയോടെ പോലീസ് മടങ്ങി. Read more about ഒളിവിലായിരുന്ന വിദ്യാര്‍ത്ഥികള്‍ രാത്രി ജെ.എന്‍.യു ക്യാമ്പസില്‍ എത്തി[…]

കാന്റീനില്‍ ബീഫ് ബിരിയാണി; അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബഹളം

08:27am 21/2/2016 അലീഗഢ് :അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വിതരണവുമായി ബന്ധപ്പെട്ട് ബഹളം. സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ കോളജിന്റെ കാന്റീനില്‍ ബീഫ് വിതരണം ചെയ്യുന്നതായി കഴിഞ്ഞദിവസം വാട്‌സ്ആപ്പില്‍ പ്രചരിച്ചതാണ് വിവാദമായത്. അതേസമയം, ആരോപണം സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചു. പോത്തിറച്ചിയില്ല പശു ഇറച്ചിയാണ് കാന്റീനില്‍ വിതരണം ചെയ്യുന്നത് എന്നതായിരുന്നു അരോപണം. കാന്റീന്‍ മെനുകാര്‍ഡിന്റെ പടവും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ബീഫ് ബിരിയാണി വിതരണംചെയ്ത കാന്റീന്‍ ജീവനക്കാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ശകുന്തളാദേവിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും ആക്ടിവിസ്റ്റുകളും സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ Read more about കാന്റീനില്‍ ബീഫ് ബിരിയാണി; അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബഹളം[…]

ബെര്‍ലിന്‍ ചലച്ചിത്രമേള ഒറ്റാലിന് ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം

08:24am 21/02/2016 ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജയരാജ് ചിത്രം ‘ഒറ്റാലി’ന് പുരസ്‌കാരം ജനറേഷന്‍ കെ പ്ലസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരമാണ് ഒറ്റാലിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച തിരക്കഥ,? പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഒറ്റാല്‍ നേടിയിരുന്നു. കൂടാതെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷക പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ആന്റണ്‍ ചെക്കോവിന്റെ ‘വാങ്കാ’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒറ്റാല്‍. പ്രകൃതിയുടെയും സംഗീതത്തിന്റെയും പ്രഗത്ഭരായ Read more about ബെര്‍ലിന്‍ ചലച്ചിത്രമേള ഒറ്റാലിന് ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം[…]

കശ്മീരില്‍ സംഘര്‍ഷത്തില്‍ മൂന്ന് ജവാന്മാരടക്കം നാല് മരണം

08:20am 21/2/2106 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപൂരില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ മരിച്ചു, 10 സൈനികര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈനിക െ്രെഡവര്‍ ആര്‍.കെ റെയ്‌ന, ഹെഡ് കോണ്‍സ്റ്റബിള്‍ ബോലെ സിങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തിയതതായി സുരക്ഷാസേന അറിയിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും സുരക്ഷാസേനയും വളഞ്ഞു. രണ്ടോ മൂന്നോ ഭീകരര്‍ Read more about കശ്മീരില്‍ സംഘര്‍ഷത്തില്‍ മൂന്ന് ജവാന്മാരടക്കം നാല് മരണം[…]

സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി

20/02/2016 കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമായി. കൊച്ചി കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യകെട്ടിടം യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി എന്നിവര്‍ ചേര്‍ന്ന് നാടിന് Read more about സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി[…]