കോയമ്പത്തൂരില്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച; ഒന്നേമുക്കാല്‍ ലക്ഷം രൂപയും 15 പവനും കാറും കവര്‍ന്നു

09:39am 17/2/2016 കോയമ്പത്തൂര്‍: സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് എത്തിയ മോഷ്ടാക്കള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണവും കാറും കവര്‍ന്നു.ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ വിവേക് രാജു എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോലി സംബന്ധമായ ആവശ്യത്തിനായി വിവേകും ഭാര്യയും മക്കളും തിരുച്ചിറപ്പള്ളിയിലേക്ക് പേയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മോഷണ വിവരം അറിഞ്ഞതോടെ പോലീസ് വീട്ടുടമയായ വിവേകിനെ Read more about കോയമ്പത്തൂരില്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച; ഒന്നേമുക്കാല്‍ ലക്ഷം രൂപയും 15 പവനും കാറും കവര്‍ന്നു[…]

പ്രശസ്ത മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

09:20am 17/2/2016 കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്ന പ്രദേശത്ത് 1954 ജൂലൈ ഏഴിന് പി. അബ്ദുള്ളയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി ജനനം. ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് Read more about പ്രശസ്ത മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു[…]

58മത് ഗ്രാമി പുരസ്‌കാരത്തിലേക്ക് ഒഴുകിയെത്തിയ ഇണങ്ങള്‍ : കെന്‍ഡ്രിക് ലാമറിനും എഡ് ഷീറനും ടെയ്ലര്‍ സ്വിഫ്റ്റിനും ഗ്രാമി പുരസ്‌കാരം

11:57 AM 16/02/2016 ലോസ് ആഞ്ചല്‍സ്: മികച്ച പോപ് വോക്കല്‍ ആല്‍ബം, മികച്ച വിഡിയോ എന്നീ വിഭാഗത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിന് 58മത് ഗ്രാമി പുരസ്‌കാരം. മികച്ച റാപ് ആല്‍ബത്തിന് കെന്‍ഡ്രിക് ലാമറിന്റെ ‘ടു പിംപ് എ ബട്ടര്‍ഫ്‌ലൈ’യും സോങ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് എഡ് ഷീരന്റെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ഗാനവും പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഡാന്‍സ് റെക്കോഡിങ് വിഭാഗത്തില്‍ ജസ്റ്റിന്‍ ബീബറും ‘വെയര്‍ ആര്‍ യൂ നൗ’ എന്ന ആല്‍ബത്തിന് സ്‌ക്രില്ലെക്‌സും ഡിപ്ലോയും Read more about 58മത് ഗ്രാമി പുരസ്‌കാരത്തിലേക്ക് ഒഴുകിയെത്തിയ ഇണങ്ങള്‍ : കെന്‍ഡ്രിക് ലാമറിനും എഡ് ഷീറനും ടെയ്ലര്‍ സ്വിഫ്റ്റിനും ഗ്രാമി പുരസ്‌കാരം[…]

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

11:01am 16/2/2016 തിരുവനന്തപുരം: സോളാര്‍ കമീഷനെ ഭീഷണിപ്പെടുത്തിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളം നിയന്ത്രണാധീതമായതോടെ സ്പീക്കര്‍ എന്‍. ശക്തന്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി. തോമസാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിഭാഷകരും സോളാര്‍ ജുഡീഷ്യല്‍ കമീഷനെ ഭീഷണിപ്പെടുത്തുന്നതായും സമ്മര്‍ദം ചെലുത്തുന്നതായും Read more about നിയമസഭയില്‍ പ്രതിപക്ഷ ബഹളം[…]

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

09:40am 16,2,2016 കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയിലെ സുജിത്താണ് (27) കൊല്ലപ്പെട്ടത്. രാത്രി വൈകി പത്തോളം പേര്‍ ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുജിത്തിന്റെ മൃതദേഹം പിന്നീട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം Read more about കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി[…]

മന്ത്രി കെ.സി. ജോസഫ് ഹൈകോടതിയില്‍ ഇന്ന് ഹാജരാകില്ല

09:30am 16/02/2016 കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെ.സി. ജോസഫ് ഇന്ന് കോടതിയില്‍ ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ചൂണ്ടികാണിച്ച് മന്ത്രി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കും. ജഡ്ജിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് സ്ത്യവാങ്മൂലം നല്‍കുക. മന്ത്രിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി ഹൈകോടതിയില്‍ നേരിട്ട് Read more about മന്ത്രി കെ.സി. ജോസഫ് ഹൈകോടതിയില്‍ ഇന്ന് ഹാജരാകില്ല[…]

ഒ.എന്‍.വിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കും മുഖ്യമന്ത്രി

0302pm 15/02/2016 തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒ.എന്‍.വിയെ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒ.എന്‍.വിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഒ.എന്‍.വിയുടെ ജന്മദേശമായ ചവറയില്‍ അദ്ദേഹത്തിന്റെ കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം നിര്‍മിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. മാനവികതയുടെ മുന്നണിപോരാളിയെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ എന്‍. ശക്തനും മനുഷ്യപക്ഷത്തു നിന്ന കവിയായിരുന്നു ഒ.എന്‍.വിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അനുസ്മരിച്ചു. Read more about ഒ.എന്‍.വിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കും മുഖ്യമന്ത്രി[…]

സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു

02:50am 15/02/2016 ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു. ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ പാര്‍പ്പിച്ചിരുന്ന െബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് പുലി രക്ഷപ്പെട്ടത്. ഫെബ്രുവരി 14നായിരുന്നു സംഭവം. വൈകീട്ട് ഭക്ഷണം നല്‍കുന്നതിനിടെയാണ് എട്ടു വയസുള്ള ആണ്‍പുലി രക്ഷപ്പെട്ടത്. ഭക്ഷണം നല്‍കുന്നതിനായി തുറന്ന കൂടിന്റെ വാതില്‍ ശരിക്ക് പൂട്ടാത്തതാകാം പുലി രക്ഷപ്പെടാന്‍ കാരണമെന്നാണ് പാര്‍ക്ക് അധികൃതരുടെ നിഗമനം. സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു. പുലി പാര്‍ക്കില്‍ തന്നെ കാണുമെന്നും തിരച്ചില്‍ ആരംഭിച്ചതായും Read more about സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു[…]

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജയലളിത സഖ്യത്തിന് സാധ്യതയേറുന്നു

11:50AM 15/2/2016 ചെന്നൈ :തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം പുനരുജ്ജീവിപ്പിച്ചതിനു പിന്നാലെ ബി.ജെ.പി ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നതായി സൂചന. ഇതുസംബന്ധിച്ച് ബി.ജെ.പിക്ക് ജയലളിതയുടെ ഭാഗത്തുനിന്ന് ശുഭസൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉന്നതതലങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ജയലളിത സമ്മതിച്ചതും കേന്ദ്രത്തില്‍ പിടി ഉറപ്പിക്കുന്നതിന്റെ് ഭാഗം കൂടിയാണിത്. ആദ്യഘട്ടത്തില്‍ നൂറുസീറ്റകള്‍ ആവശ്യപ്പെട്ടിരുന്ന ബി.ജെ.പി ഇപ്പോള്‍ 60 സീറ്റ് കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ്. മുഖ്യഎതിരാളിയായ ഡി.എം.കെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടില്‍ അയവുവരുത്താന്‍ Read more about തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ജയലളിത സഖ്യത്തിന് സാധ്യതയേറുന്നു[…]

ഓണ്‍ലൈന്‍ ടിക്കറ്റിന് ഇന്നുമുതല്‍ നിയന്ത്രണം

09:59am 15/02/2016 തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ബുക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പ്രതിമാസം 10ല്‍നിന്ന് ആറായി ചുരുക്കിയുള്ള റെയില്‍വേയുടെ നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. റെയില്‍വേ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തെ ഇടനിലക്കാരും ഏജന്‍സികളും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കുന്ന ടിക്കറ്റുകളുടെ എണ്ണം ചുരുക്കുന്നത്. റെയില്‍വേ നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക് ചെയ്യുന്നവരില്‍ 90 ശതമാനം പേരും മാസത്തില്‍ ആറു തവണയില്‍ താഴെ മാത്രമേ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റെടുക്കുന്നുള്ളൂവെന്ന് കണ്ടത്തെിയിരുന്നു.