നവകേരള മാര്‍ച്ച് ഇന്ന് സമാപനം

09:45am 15/02/2016 തിരുവനന്തപുരം: സി.പി.എമ്മിന്റെ വികസനനയം പ്രഖ്യാപിച്ച് പി.ബി അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു മാസമായി നടന്ന നവകേരള മാര്‍ച്ചിന് തിങ്കളാഴ്ച സമാപനം. ജാഥയുടെ സമാപനം ഞായറാഴ്ചയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഒ.എന്‍.വി. കുറുപ്പിന്റെ മരണത്തത്തെുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് അഞ്ചിന് ശംഖ്മുഖത്ത് സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍നിന്ന് മൂന്നുലക്ഷത്തോളംപേരെ പരിപാടിയില്‍ അണിനിരത്താനാണ് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനം. തുറന്ന ജീപ്പില്‍ എത്തുന്ന പിണറായിയെയും Read more about നവകേരള മാര്‍ച്ച് ഇന്ന് സമാപനം[…]

രാജാമണി (60) അന്തരിച്ചു

09:30am 15/2/2016 കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി (60) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മികച്ച വയലിനിസ്റ്റും കര്‍ണാടക സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. തമിഴ് പണ്ഡിതനും സംഗീതജ്ഞനും അധ്യാപകനുമായിരുന്ന ബി കെ അരുണാചലം അണ്ണാവിയുടെ കൊച്ചു മകനാണ് രാജാമണി. മലയാളത്തിലടക്കം എഴുപതോളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പത്തോളം ഭാഷകളിലായി 735 സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീത സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ‘നുള്ളി നോവിക്കാതെ’ യാണ് സംഗീതം നല്‍കിയ ആദ്യ Read more about രാജാമണി (60) അന്തരിച്ചു[…]

സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു

12:03pm 14/02/2016 ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. സുനന്ദയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും അമിത മരുന്ന് ഉപയോഗമാകാം മരണ കാരണമെന്നും തരൂര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുനന്ദ കഴിക്കുന്ന മരുന്നുകള്‍ വാങ്ങിച്ചത് സംബന്ധിച്ചും അന്വേഷണ സംഘം തരൂരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കേസിന്റെ ഭാഗമായി മൂന്നു തവണ Read more about സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു[…]

പ്രശ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

12:00pm 14/2/2016 കൊച്ചി: ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന, മൂന്ന് പതിറ്റാണ്ടുകളായി മലയാള ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു ആനന്ദക്കുട്ടന്‍. ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, സദയം, ആകാശദൂത്, കമലദളം, മണിച്ചിത്രത്താഴ് തുടങ്ങി 150ലധികം മലയാള സിനിമകള്‍ക്ക് ആനന്ദക്കുട്ടന്‍ ക്യാമറ ചലിപ്പിച്ചു. 1977ല്‍ ‘മനസിലൊരു മയില്‍’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചാണ് ചലച്ചിത്ര ലോകത്തേക്കുള്ള ആനന്ദക്കുട്ടന്റെ കടന്നുവരവ്. രാമകൃഷ്ണന്‍ നായര്‍കാര്‍ത്യാനിയമ്മ Read more about പ്രശ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു[…]

ഹെഡ് ലിയെ കണ്ടത് സേനാ ഭവനു പുറത്തെന്ന് രെഗെ

08:30am 14/02/2016 മുംബൈ: ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ശിവസേനഭവനില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്‌ളെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ പൊതു സമ്പര്‍ക്ക സെക്രട്ടറിയായിരുന്ന രാജാറാം രെഗെ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ വെള്ളിയാഴ്ച രെഗെ വഴി സേനഭവന്‍ സന്ദര്‍ശിച്ചതായും വിഡിയോയില്‍ പകര്‍ത്തിയതായും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. വിലാസ് വര്‍ക് എന്ന ആള്‍ക്കൊപ്പം ഹെഡ്‌ലി തന്നെ കാണാന്‍ വന്നിരുന്നു എന്നും സേനഭവനു പുറത്തുവെച്ചാണ് കണ്ടതെന്നും രണ്ടു മിനിറ്റായിരുന്നു കൂടിക്കാഴ്ചയെന്നും രെഗെ കോടതിയില്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണ ശേഷം Read more about ഹെഡ് ലിയെ കണ്ടത് സേനാ ഭവനു പുറത്തെന്ന് രെഗെ[…]

ഒ.എന്‍.വി കുറുപ്പ് ഓര്‍മ്മയായി

കവിത, ഗാനരചനാ ലോകത്തിന് തീരാനഷ്ട്ടം തിരുവനന്തപുരം: പ്രശസ്ത കവിയും ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന വൈകുന്നേരം 04.35ന് ആണ് അദ്ദേഹം ലോകത്തൊടു വിടപറഞ്ഞത്. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മുന്നാമത്തെ പുത്രനായി 1931 മെയ് 27ന് ആണ് ഒ.എന്‍.വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി Read more about ഒ.എന്‍.വി കുറുപ്പ് ഓര്‍മ്മയായി[…]

ശ്രീലങ്കന്‍ പ്രധാനമന്ത്രി ഗുരുവായൂര്‍ ദര്‍ശനം നടത്തി

08:08am 13/2/2016 ഗുരുവായൂര്‍: ഇഷ്ടദേവന്റെ സന്നിധിയില്‍ കൈ നിറയെ നാണയം സമര്‍പ്പിച്ച് ദര്‍ശനം നടത്തി ശ്രീലങ്കന്‍ പ്രധാന മന്ത്രി റെനില്‍ വിക്രമ സിംഗെ. സോപാനത്ത് കാണിക്കയായി കദളിക്കുലയും സമര്‍പ്പിച്ചു. തുടര്‍ന്ന് ഓട്ടുവിളക്കില്‍ നെയ് നിറച്ച് വിളക്ക് തെളിയിച്ചു. പ്രസാദ ഊട്ടിനായി പതിനായിരം രൂപയുടെ പാല്‍പായസം വഴിപാടാക്കി. അഹസ്, നമസ്‌കാര സദ്യ, ഭഗവതിക്ക് അഴല്‍ എന്നിവയുമായിരുന്നു മറ്റു വഴിപാടുകള്‍. ഉപദേവ ഗണങ്ങളെ തൊഴുതശേഷം 25 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പത്‌നി മൈത്രി വിക്രമ സിംഗെ, ശ്രലങ്കന്‍ Read more about ശ്രീലങ്കന്‍ പ്രധാനമന്ത്രി ഗുരുവായൂര്‍ ദര്‍ശനം നടത്തി[…]

അഫ്‌സല്‍ ഗുരു അനുസ്മരണം: വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍

08: 06am 13/02/2016 ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ പ്രവേശിച്ച പൊലീസ് ഹോസ്റ്റലില്‍ നിന്നാണ് കന്‍ഹയ്യയെ അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ കയറിയ പൊലീസ് നടപടിയെ അധ്യാപകരും ഇടതുപക്ഷ നേതാക്കളും ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇത് അടിയനന്തരാവസ്ഥയുടെ തിരിച്ചുവരവാണെന്ന് സി.പി.എം ജനറല്‍ സക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഇതിനിടെ ഡല്‍ഹി പ്രസ്‌ക്ലബില്‍ ചൊവ്വാഴ്ച Read more about അഫ്‌സല്‍ ഗുരു അനുസ്മരണം: വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍[…]

കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു.

08:05am 13/02/2016 കൊച്ചി: കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയത്. 14 ചെയിനുകളായാണ് സ്വര്‍ണം കാറിലെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.

കേരള ബജറ്റ്:2016

06:03pm 15:03 12/02/2016 റവന്യൂ വരവ് 84092.61 കോടി രൂപ റവന്യൂ ചെലവ് 93990.06 കോടി രൂപ റവന്യൂ കമ്മി 9897.45 കോടി രൂപ അധിക വിഭവ സമാഹരണം 112 കോടി രൂപ നികുതി ഇളവുകള്‍ 330.45 കോടി രൂപ ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, Read more about കേരള ബജറ്റ്:2016[…]