കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം.

01:31 pm. 13/5/2017 ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം ഇന്ന് രാവിലെ ജമ്മു കാഷ്മീർ രജോരി ജില്ലയിലെ നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. അതിർത്തിയിൽ യാതൊരു പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു.

നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്

09:11 am 13/5/2017 വാ​​​ഷിം​​​ഗ്ട​​​ൺ: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞ ട്രം​​​പ്, മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യും ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മെ​​​രി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റം ഇ​​​ന്ത്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഹൈ​​​ടെ​​ക് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. മെ​​​റി​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള കു​​​ടി​​​യേ​​​റ്റ സ​​​ന്പ്ര​​​ദാ​​​യം പി​​​ന്തു​​​ട​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ പു​​​ക​​​ഴ്ത്താ​​​നും ട്രം​​​പ് മ​​​റ​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ താ​​​ൻ പു​​​തി​​​യ​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ പോ​​​കു​​​ന്ന കു​​​ടി​​​യേ​​​റ്റ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് Read more about നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്[…]

കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്.

9:08 am 13/5/2017 ജമ്മു: ജമ്മു കാഷ്മീരിൽ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്. നൗഷേര സെക്ടറിലാണ് പ്രകോപനമില്ലാതെ പാക് വെടിവയ്പുണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു.

09:03 am 13/5/2017 കരൂർ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ കരൂരിലെ കുഴിത്തലയിലായിരുന്നു അപകടം.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ രാ​ജ​സ്​​ഥാ​നി​ലെ ബാ​ൻ​സ്വ​ര ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു.

09;00 am 13/5/2017 ജയ്​​പു​ർ: ഇ​രു​സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന്​ രാ​ജ​സ്​​ഥാ​നി​ലെ ബാ​ൻ​സ്വ​ര ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. മ​ത​ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ ക​ല്ലേ​റി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട്ട്​​വാ​ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ കാ​ളി​ക​മാ​ത, ഖോ​ര​ക്​ ലിം​ലി, ഘാ​ട്ട്​​വാ​ര, പാ​ത്രി​ജ​ങ്​​ മേ​ഖ​ല​ക​ളി​ൽ​ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബ​റാ​അ​ത്ത്​ ദി​​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി 11 മ​ണി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​ക്ക്​ നേ​രെ ചി​ല​ർ ന​ട​ത്തി​യ ക​ല്ലേ​റി​നെ തു​ട​ർ​ന്നാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്ന്​ ബാ​ൻ​സ്വ​ര ജി​ല്ല ക​ല​ക്​​ട​ർ ഭ​ഗ​വ​തി പ്ര​സാ​ദ്​ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നിൽ ചാവേർ ബോം​ബ് ആ​ക്ര​മ​ണം

06:28 pm 12/5/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ സെ​ന​റ്റ് ഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ 25 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ പ​ശ്ചി​മ ബ​ലൂ​ജി​സ്ഥാ​ൻ പ്രവിശ്യയിലാ​യി​രു​ന്നു ആ​ക്ര​മ​ണം. മൗ​ലാ​ന അ​ബ്ദു​ൾ ഗ​ഫൂ​ർ ഹൈ​ദ​രി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബ​ലൂ​ജി​സ്ഥാ​നി​ലെ മാ​സ്തം​ഗ് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തി​യ അ​ബ്ദു​ൾ ഗ​ഫൂ​ർ ഹൈ​ദ​രി പ​ള്ളി​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ 15 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. സ്ഫോ​ട​ന​ത്തി​ൽ ഹൈ​ദ​രി​യു​ടെ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. Read more about പാ​ക്കി​സ്ഥാ​നിൽ ചാവേർ ബോം​ബ് ആ​ക്ര​മ​ണം[…]

ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി.

04:08 pm 12/5/2017 ന്യൂഡൽഹി:കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ക്കേ​​​​​സി​​​​​ൽ ആ​​​​​റു മാ​​​​​സ​​​​​ത്തെ ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ​​​​​യ്ക്കു വി​​​​​ധി​​​​​ക്കപ്പെട്ട കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഹൈ​​​​​ക്കോ​​​​​ട​​​​​തി ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്‍റെ മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കർണന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം നല്കിയ ഹർ‌ജിയാണ് സുപ്രീം കോടതി തള്ളി. കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷ പിന്നീട് പരിഗണിക്കും. ജഡ്ജിമാരെത്തുന്ന മുറയ്ക്ക് ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അതേസമയം കർണന്‍റെ മാപ്പപേക്ഷ പോലും രജിസ്ട്രി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ Read more about ജ​​​​​ഡ്ജി സി.​​​​​എ​​​​​സ്. കർണന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി.[…]

കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം.

11:55 am 12/5/2017 ശ്രീനഗർ: വെള്ളിയാഴ്ച രാവിലെ ജമ്മുകാഷ്മീരിലെ അർനിയ മേഖലയിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയിൽ ഉണ്ടായ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.

യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും യു​എ​സ് ലാ​പ്ടോ​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.

08:34 am 12/5/2017 വാ​ഷിം​ഗ്ട​ണ്‍: ലാ​പ്ടോ​പ്പ് അ​ട​ക്കം വ​ലി​യ ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ​ക്കു വി​ലേ​ക്ക​ർ​പ്പെ​ടു​ത്താ​ൻ യു​എ​സ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ആ​ലോ​ചി​ക്കു​ന്ന​താ​യി വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു. ഇ​തോ​ടെ മാ​ർ​ച്ചി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു യു​എ​സി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി നീ​ളു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. 10 മു​സ്ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ് യു​എ​സും ബ്രി​ട്ട​നും ലാ​പ്ടോ​പ്പ് അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യ​ത്. ഇ​ത്ത​രം സാ​മ​ഗ്രി​ക​ൾ ല​ഗേ​ജാ​യി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​വ​ഴി ഐ​എ​സ് വി​മാ​ന​ത്തി​ൽ Read more about യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും യു​എ​സ് ലാ​പ്ടോ​പ്പ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.[…]

എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു

05:38 pm 11/5/2017 ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു. പ്രതിമാസം നാല്​ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്​ ഇൗടാക്കുക എന്നാണ്​ എസ്​.ബി.​െഎ നൽകുന്ന വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച സർക്കുലർ എസ്​.ബി.​െഎ പുറത്തിറക്കിയിട്ടില്ല.. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ഡിജിറ്റല്‍ വാലറ്റാണ് എസ്.ബി.ഐ ബഡ്ഡി. ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഒ​ാരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കാനായിരുന്നു Read more about എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിച്ചു[…]