ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം

08 :17 am 10/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം. ര​ണ്ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബെ​ഹി​ബു​ഗി​ൽ​നി​ന്നും ഷോ​പ്പി​യാ​നി​ലേ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റി​ൽ​വ​രു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി.

12:22 pm 9/5/2017 ന്യൂഡൽഹി: ബാങ്കുകൾ നൽകിയ ഹർജിയിലാണ് നടപടി. ശിക്ഷ ജൂലൈ പത്തിന് തീരുമാനിക്കും. ജൂലൈ പത്തിന് മല്യ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു

12:11 pm 9/5/2017 ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു. 200 പേരെ കാണാതായതായി യുഎൻ സന്നദ്ധ സംഘടന അറിയിച്ചു. സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞു. കാറ്റു നിറയ്ക്കാവുന്ന ബോട്ടുകളിലാണ് അഭയാർഥികൾ സഞ്ചരിച്ചിരുന്നത്. വെള്ളിയാഴ്ച ലിബിയൻ തീരത്തുനിന്ന് 252 പേരുമായി രണ്ടു ബോട്ടുകളിലായി പുറപ്പെട്ട് മണിക്കൂറുകൾക്കുശേഷം ബോട്ടിന്‍റെ കാറ്റൊഴിഞ്ഞ് പോവുകയായിരുന്നു. നാൽപ്പതോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ തീരസംരക്ഷണസേന അറിയിച്ചു.

അന്തർദേശീയ- നയതന്ത്ര വിഷയങ്ങൾ റഷ്യൻ അമേരിക്കൻ നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ.

08:33 am 9/5/2017 വാഷിംഗ്ടൺ: റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവോർവ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അന്തർദേശീയ- നയതന്ത്ര വിഷയങ്ങൾ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ. ചൊവ്വാഴ്ചയാണ് ലവോർവിന്‍റെ അമേരിക്കൻ സന്ദർശനം ആരംഭിക്കുന്നത്. മുൻ നിശ്ചിയിച്ച പ്രകാരമാണ് സന്ദർശനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു.

08:29 am 9/5/3017 കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് പ​ക്ഷി​യി​ടി​ച്ച​ത്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല. പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന് ചെ​റി​യ ത​ക​രാ​ർ സം​ഭ​വി​ച്ചു. ഇ​തോ​ടെ വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​രെ മ​റ്റു വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം.

08:09 am 9/5/2017 സാ​ൻ ഫ്രാ​ൻ​സി​സ്കോ: യു​എ​സി​ലെ അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ലാ​സ്ക​യി​ലെ അ​ഡ​ക് ദ്വീ​പി​ലാ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ അ​ലാ​സ്ക​യി​ൽ നാ​ലു ത​വ​ണ ചെറുചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

യുഎസ് പൗരനെ ഉത്തരകൊറിയ തടവിലാക്കിയതായി റിപ്പോർട്ട്.

04:55 pm 8/5/2017 പ്യോംഗ്യാംഗ്: പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കൊറിയൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നാലാമത്തെ യുഎസ് പൗരനെ തടവിലാക്കുന്നത്. ഒരു മാസത്തിനിടെ ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്.

മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി

04:47 pm 8/5/2017 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ മുൻ മന്ത്രി കപിൽ മിശ്ര അ​​​ഴി​​​മ​​​തി വി​​​രു​​​ദ്ധ ബ്യൂറോയ്ക്ക് മൊഴി നൽകി. അരവിന്ദ് കേജരിവാളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ വ​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സ​​​ത്യേ​​​ന്ദ​​​ർ ജെ​​​യി​​​ൻ കേ​​​ജ​​​രി​​​വാ​​​ളി​​​നു ര​​​ണ്ടു കോ​​​ടി രൂ​​​പ കോ​​​ഴ ന​​​ൽ​​​കു​​​ന്ന​​​തു താ​​​ൻ നേ​​​രി​​​ട്ടു ക​​​ണ്ടു​​വെ​​​ന്നാ​​​ണു മിശ്രയുടെ ആ​​​രോ​​​പ​​​ണം.

മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു

12:09 pm 8/5/2017 ഇംഫാൽ: മണിപ്പൂരിൽ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി സൈനികർക്കു പരിക്കേറ്റു. തിങ്കാളാഴ്ച രാവിലെ മണിപ്പൂരിലെ ലോക്കാച്ചോയിലുള്ള ട്രാൻസ്-എഷ്യൻ ഹൈവേ 102ലാണ് സ്ഫോടനമുണ്ടായത്. വിദേശ നിർമിത റിമോട്ട് കണ്‍ട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സൈനിക വാഹനം ഹൈവേയിലൂടെ കടന്നു പോകുന്പോഴായിരുന്നു സ്ഫോനമുണ്ടായത്. 165 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു.

6:37 pm 7/5/2017 ന്യൂഡല്‍ഹി: ഇന്ന്​ വൈകിട്ട്​ മൂന്ന് ​മണിക്കായിരുന്നു അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചിട്ടുണ്ട്​. വിമാനത്താവളത്തിൽ നിന്ന്​ പറന്നുയരുന്നതിനിടെ ഡൽഹി –കശ്​മീർ വിമാനത്തിൻറെ ചിറക്​ മറ്റൊരു വിമാനത്തിൽ ഇടിക്കുകയായിരുന്നു. അപകടം നടക്കു​േമ്പാൾ ഇരുവിമാനങ്ങളും റൺവെ നമ്പർ 29ലായിരുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായാണ്​ എയർപോർട്ട്​ അധികൃതർ നൽകുന്ന വിശദീകരണം. ഏപ്രിൽ 26നും സമാന സംഭവം ഉണ്ടായിരുന്നു. അന്ന്​ കാറ്ററിങ്​ വാഹനം എയർ ഇന്ത്യ വിമാനത്തിൽ ഇടിച്ച്​ വിമാനത്തിൻറെ വാതിൽ തകർന്നിരുന്നു.