യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു.
02:33 pm 7/5/2017 വാഷിങ്ടൺ: സിഗരറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോർണിയയിലെ മൊഡെസ്റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്. ഒന്നര വർഷമായി യു.എസിലുള്ള ജഗ്ജിത് സംഭവ സ്ഥലത്ത് കട നടത്തുകയായിരുന്നു. രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ് ചോദിച്ചയാളോട് െഎ.ഡി പ്രൂഫ് കാണിക്കാൻ ജഗ്ജിത് ആവശ്യപ്പെട്ടു. പരിശോധനയിൽ തിരിച്ചറിയൽ രേഖക്ക് കൃത്യതയില്ലെന്നും യഥാർഥ രേഖ നൽകാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അക്രമി കത്തിയെടുത്ത് ജഗ്ജിതിനെ Read more about യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു.[…]










