ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

07:07 am 28/4/2017 ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേ​ണ്ടി​യി​രു​ന്ന 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. വി​ഐ​പി​ക​ളു​ടെ യാ​ത്ര​യും വി​മാ​ന​ങ്ങ​ളു​ടെ വ​ഴി​തി​രി​ച്ചു​വി​ട​ലി​ന് കാ​ര​ണ​മാ​യെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. 11 വി​മാ​ന​ങ്ങ​ൾ ജ​യ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ഒ​രെ​ണ്ണം ല​ക്നോ​വി​ലേ​ക്കും തി​രി​ച്ചു​വി​ട്ടു. ഇ​വ പി​ന്നീ​ട് ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി. 1,100ന് ​അ​ടു​ത്ത് വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്.

വ​സീ​രി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

06:58 am 28/4/2017 ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ നോ​ർ​ത്ത് വ​സീ​രി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വ​സീ​രി​സ്ഥാ​നി​ലെ ധാ​ത്താ ഖേ​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളു​ടെ നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ളി​ല്ലാ ചെ​റു​വി​മാ​ന​ത്തി​ൽ​നി​ന്നും ര​ണ്ടു മി​സൈ​ലു​ക​ളാ​ണ് അ​യ​ച്ച​ത്. വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഭീ​ക​ര​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.

07:29 pm 27/4/2017 ന്യൂഡൽഹി: സഹാറ മേധാവി സുബ്രദോ റോയ് ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി. ജൂൺ 15നകം തുക നൽകിയില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും സഹാറ മേധാവിക്ക് സുപ്രീംകോടി നൽകിയിട്ടുണ്ട്. 2014ലാണ് സുബ്രദോ റോയിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിലായി ആകെ 2000 കോടി രൂപ നൽകാമെന്നും സുപ്രീംകോടതിയിൽ സുബ്രദോ റോയി ഉറപ്പ് നൽകി. ഇതിലെ ആദ്യ ഗഡു ജൂൺ മാസത്തിലും രണ്ടാം ഗഡു ജൂലൈയിലും Read more about സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.[…]

ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു.

07:22 pm 27/4/2017 ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു. ശ്രീ​ന​ഗ​റി​ലെ ചാ​ൽ ചൗ​ക്കി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ആ​യി​ര​ത്തോ​ളം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​ക ബ​റ്റാ​ലി​യ​നി​ല്‍ ഉ​ണ്ടാ​കും. അ​ഞ്ച് ഐ ​ആ​ര്‍ ബി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വ​നി​ത ബ​റ്റാ​ലി​യ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഐ​ആ​ര്‍​ബി​യി​ലെ 5000 ഒ​ഴി​വു​ക​ളി​ലേ​ക്ക് 1,40,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 40 ശ​ത​മാ​നം പേ​രും കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. Read more about ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു.[…]

ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.

12:57 on 27/4/2017 ഡല്‍ഹി: നിയമം ഭേദഗതി ചെയ്യുന്നതു വരെ ലോക്പാൽ പ്രാബല്യത്തിൽ വരുന്നത് തടയണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളിയ കോടതി, നിലവിലുള്ളതു പോലെ തന്നെ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടത്. ലോക്പാൽ നിയമത്തിൽ വിവിധ ദേഭഗതികൾ പാർലമെൻറ് പരിഗണനയിലായതിനാൽ ഒമ്പതംഗ ലോക്പാൽ Read more about ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.[…]

ഉത്തര കൊറിയക്കെതിരെ സൈനിക -നയതന്ത്ര നീക്കങ്ങൾ അമേരിക്ക ശക്തമാക്കി.

08:50 am 27/4/2017 വാഷിങ്ടൺ: കഴിഞ്ഞദിവസം ആണവ അന്തർവാഹിനിയായ യു.എസ്.എസ് മിഷിഗൺ ദക്ഷിണ െകാറിയൻ തീരത്തെത്തിച്ചതിനു പിന്നാലെ, മേഖലയിൽ മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികളും ട്രംപ് ഭരണകൂടം ആരംഭിച്ചു. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് മിസൈൽ ആക്രമണമുണ്ടായാൽ അതിനെ ചെറുക്കുന്നതിനാണ് അത്യാധുനിക സംവിധാനം ഇവിടെയൊരുക്കുന്നതെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (താഡ്) എന്നറിയപ്പെടുന്ന ഇൗ സംവിധാനത്തിന് എതിരെ വരുന്ന ആയുധങ്ങളുടെ ഗതികോർജത്തെ പൂർണമായും പ്രതിരോധിക്കാൻ കഴിയും. മധ്യ-ഹ്രസ്വദൂര Read more about ഉത്തര കൊറിയക്കെതിരെ സൈനിക -നയതന്ത്ര നീക്കങ്ങൾ അമേരിക്ക ശക്തമാക്കി.[…]

ജമ്മുകശ്മീരിലെ കുപ്വാരയിൽ സൈനിക കാമ്പിനുനേരെ ഭീകരാക്രമണം.

08:43 am 27/4/2017 ശ്രീനഗർ: ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കുപ്വാരയിലെ ചോകിബാൽ സൈനിക കാമ്പിനു നേരെ ആക്രമണമുണ്ടായത്. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്.

ജാ​ർ​ഖ​ണ്ഡി​ൽ പ​ത്തു മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി.

08:44 am 27/4/2017 റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പ​ത്തു മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. മൂ​ന്നു ക​മാ​ൻ​ഡ​ർ​മാ​രും മൂ​ന്നു സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റാ​ഞ്ചി റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ മു​ന്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. കീ​ഴ​ട​ങ്ങി​യ​വ​രി​ൽ ര​ണ്ടു പേ​രു​ടെ ത​ല​യ്ക്ക് സ​ർ​ക്കാ​ർ ര​ണ്ടു ല​ക്ഷം രൂ​പ വി​ല​യി​ട്ട​വ​രാ​ണ്. കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ജാ​ർ​ഖ​ണ്ഡി​ലെ 24 ജി​ല്ല​ക​ളി​ൽ 22 എ​ണ്ണ​വും മാ​വോ​യി​സ്റ്റ് ബാ​ധി​ത മേ​ഖ​ല​ക​ളാ​ണ്.

ബി​ജെ​പി വി​ജ​യ​ത്തി​നു പി​ന്നാ​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ രാ​ജി.

08:49 pm 26/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി വി​ജ​യ​ത്തി​നു പി​ന്നാ​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ രാ​ജി. പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ ദി​ലീ​പ് പാ​ണ്ഡേ സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ചു. 270 വാ​ർ​ഡു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 48 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് എ​എ​പി​ക്കു വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് ദി​ലീ​പ് രാ​ജി​വ​ച്ച​ത്. എ​എ​പി ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്നു ഞാ​ൻ രാ​ജി​വ​യ്ക്കു​ന്നു. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മ​റ്റാ​രെ​യെ​ങ്കി​ലും സ്ഥാ​നം ഏ​ൽ​പ്പി​ക്കു​മെ​ന്നു ക​രു​തു​ന്നു- സ്ഥാ​നം രാ​ജി​വ​ച്ചു​കൊ​ണ്ട് ദി​ലീ​പ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ബി.ജെ.പിയുടെ വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

05:56 pm 26/4/2017 ന്യൂഡൽഹി: ഡൽഹി നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിയുടെ വിജയത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയിൽ വിശ്വസിച്ച ജനത്തിന് നന്ദി എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. തകർപ്പൻ ജയത്തിന് വേണ്ടി അധ്വാനിച്ച ബി.ജെ.പിയുടെ ടീമിന് ആശംസകളർപ്പിക്കാനും മോദി മറന്നില്ല. കഠിനമായി അധ്വാനിച്ച് മികച്ച വിജയം സമ്മാനിച്ച ബി.ജെ.പി ടീമിന് ആശംസകൾ എന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.