പ​രി​ശീ​ല​ന പ​റ​ക്കലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു ര​ണ്ട് പേർ മ​രി​ച്ചു.

03:33 pm 26/4/2017 ഭോ​പ്പാ​ൽ: പൈ​ല​റ്റ് ര​ഞ്ജ​ൻ ഗു​ന്ത​യും വി​ദ്യാ​ർ​ഥി​യാ​യ ഹി​മാ​നി​യു​മാ​ണ് മ​രി​ച്ച​ത്. നാ​ഷ​ണ​ൽ ഫ്ളൈ​യിം​ഗ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര​യു​ടെ​യും മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​തി​ർ​ത്തി​യി​ലെ വൈ​ൻ​ഗം​ഗ ന​ദി​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. ബു​ധാ​നാ​ഴ്ച രാ​വി​ലെ 9.30നാ​യി​രു​ന്നു അ​പ​ക​ടം.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്.

09:13 am 26/4/2017 ന്യൂഡൽഹി: ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ കേന്ദ്രങ്ങളിൽ ഇന്നു രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഭരണകക്ഷിയായ ബിജെപിയും ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആംആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തെരഞ്ഞെടുപ്പിൽ തലസ്ഥാനനഗരിയിലെ മൂന്നു കോർപറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.

ഡ​ൽ​ഹി​യി​ൽ ഐ​ടി കമ്പനിയിലെ ജീവനക്കാരനെ അ​ജ്ഞാ​ത​ർ തോ​ക്കു​ചൂ​ണ്ടി 5.30 ല​ക്ഷം രൂ​പ ക​വ​ർ​ന്നു.

09:10 am 26/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഐ​ടി കമ്പനിയിലെ ജീവനക്കാരനെ അ​ജ്ഞാ​ത​ർ തോ​ക്കു​ചൂ​ണ്ടി 5.30 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. സോ​ഫ്റ്റ്​വെ​യ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ര​മേ​ഷി​നെ​യാ​ണ് അ​ക്ര​മി സം​ഘം തോ​ക്കു​ചൂ​ണ്ടി പ​ണം ക​വ​ർ​ന്ന​ത്. ര​മേ​ഷ് പ​ണ​വു​മാ​യി ത​ന്‍റെ ബൈ​ക്കി​ൽ ക​രോ​ൾ ബാ​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. സ​ത്യാ​വ​തി കോ​ള​നി ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​യാ​ളെ മ​റി​ക​ട​ക്കു​ക​യും വി​ല​ങ്ങു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ തോ​ക്കു​ചൂ​ണ്ടി ര​മേ​ഷി​ൽ​നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് മു​സ്‌ലിം പേ​രു​ക​ൾ ഇ​ടു​ന്ന​തി​ന് ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്ക്.

06:56 pm 25/4/2017 ബെ​യ്ജിം​ഗ്: മു​സ്‌ലിം ഭൂ​രി​പ​ക്ഷ​മു​ള്ള സി​ൻ​ജി​യാം​ഗ് മേ​ഖ​ല​യി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് ഒ​രു ഡ​സ​നി​ല​ധി​കം പേ​രു​ക​ൾ വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​സ്‌ലാം, ഖു​റാ​ൻ, മ​ക്ക, ജി​ഹാ​ദ്, ഇ​മാം, സ​ദ്ദാം, ഹ​ജ്, മ​ദീ​ന തു​ട​ങ്ങി​യ പെ​രു​ക​ളാ​ണ് ചൈ​നീ​സ് സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പേ​രു​ക​ൾ ന​ൽ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​മ​ട​ക്ക​മു​ള്ള അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം. ഇസ്‌ലാമി​ക തീ​വ്ര​വാ​ദം വ്യാ​പി​ക്കു​ന്ന പ്ര​ദേ​ശ​മെ​ന്നാ​ണ് ഉ​യി​ഗ​ർ മേ​ഖ​ല​യെ കു​റി​ച്ചു​ള്ള ചൈ​നീ​സ് സ​ർ​ക്കാ​ർ അ​വ​ലോ​ക​നം. നി​രോ​ധി​ത Read more about കു​ട്ടി​ക​ൾ​ക്ക് മു​സ്‌ലിം പേ​രു​ക​ൾ ഇ​ടു​ന്ന​തി​ന് ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്ക്.[…]

പാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഗോ​ത്ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​നം.

O1:16 pm 25/4/2017 പെ​ഷ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഗോ​ത്ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. റി​മോ​ർ​ട്ട് നി​യ​ന്ത്രി​ത ബോം​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഫോ​നം ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ചിലിയിൽ ഭൂകമ്പം.

01:13 pm 25/4/2017 സാന്‍റിയാഗോ: ചിലിയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ സാന്‍റിയാഗോ അടക്കമുള്ള നഗരങ്ങളിലെ കെട്ടിടങ്ങൾ ഭൂകന്പത്തിൽ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. സാന്‍റിയാഗോയിൽ നിന്ന് 137 കിലോ മീറ്റർ അകലെയാണ് ഭൂകന്പത്തിന്‍റെ പ്രഭവ കേന്ദ്രം.

എം.എം മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി.

10:28 am 25/4/2017 തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണിയുടേത് നാടൻ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികൾ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു. മണിയുടേത് നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ Read more about എം.എം മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി.[…]

വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി ഒബാമ.

09:00 am25/4/2017 വാഷിങ്ടൺ: വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി യു.എസ്. മുൻ പ്രസിഡൻറ് ബറാക് ഒബാമ. ഷികാഗോ സർവകലാശാലയിലെ സദസ്യർക്കു മുമ്പിൽ ആറു യുവാക്കളുമായി നടത്തുന്ന സംവാദമാണ് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള ഒബാമയുടെ ആദ്യത്തെ പൊതു ചടങ്ങ്. യു.എസ്. പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരമേറ്റതു മുതൽ മൂന്നു മാസമായി അദ്ദേഹം അവധിക്കാല വിനോദങ്ങളിലും മറ്റുമായി ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒബാമ നടപ്പാക്കിയ നിരവധി നിയമങ്ങളിൽ ട്രംപ് മാറ്റം വരുത്തിയിരുന്നു. എന്നാൽ, ട്രംപിനെ വിമർശിക്കാൻ ഒബാമ Read more about വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി ഒബാമ.[…]

സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി തി​രി​കെ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

08:49 am 25/4/2017 ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്നു ഡോ. ​ടി.​പി. സെ​ൻ​കു​മാ​റി​നെ നീ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡി​ജി​പി സ്ഥാ​ന​ത്തു നി​ന്നു സെ​ൻ​കു​മാ​റി​നെ മാ​റ്റി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വും അ​തു ശ​രി​വ​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി തി​രി​കെ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സെ​ൻ​കു​മാ​റി​നോ​ടു നീ​തി​കേടു കാ​ട്ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ ബി. ​ലോ​കു​ർ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച്, ജി​ഷ വ​ധ​ക്കേ​സ്, Read more about സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി തി​രി​കെ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.[…]

മാവോയിസ്റ്റ് ആക്രമണത്തിൽ 24 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.

06:33 pm 24/4/2017 സുക്മ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 24 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറിൽ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്. സിആർപിഎഫ് 74-ാം ബറ്റാലിയനിലെ ജവാൻമാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തേക്ക് കൂടുതൽ സിആർപിഎഫ് സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചതായി മുതിർന്ന പോലീസ് ഓഫീസർ അറിയിച്ചു. ഈ വർഷം തുടക്കത്തിൽ സുക്മ ജില്ലയിലുണ്ടായ Read more about മാവോയിസ്റ്റ് ആക്രമണത്തിൽ 24 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.[…]