ഓടുന്ന വാഹനത്തിൽ വീണ്ടും കൂട്ട ബലാത്സംഗം

10:59 am 22/4/2017 കോ​ൽ​ക്ക​ത്ത: ഓ​ടു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ദ​ക്ഷി​ണ കോ​ൽ​ക്ക​ത്ത​യി​ലെ ഗ​രി​യാ​ഹ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ചോ​ക്ക​ലേ​റ്റ് വാ​ങ്ങി​ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ശേ​ഷം പ്ര​തി​ക​ൾ ചേ​ർ​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന്, പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​യാ​ക്കി. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് .

08:19 am 22/4/2017 വാഷിംഗ്ടൺ: അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് മിസൈൽ പരീക്ഷണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിനായി മുഴുവൻ സെനറ്റർമാരുടെയും യോഗം ചേരാനാണ് തീരുമാനം. അടുത്തയാഴ്ച 100 സെനറ്റർമാരും പങ്കെടുക്കുന്ന യോഗം വൈറ്റ്ഹൗസിൽ വച്ച് നടക്കുമെന്നാണ് വിവരങ്ങൾ. എന്നാൽ ഇതിനുള്ള കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ല. വിദേശകാര്യ സെക്രട്ടറി റക്സ് ടില്ലേഴ്സൺ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ രഹസ്യാന്വേഷണ വിഭാഗം തലവൻ ഡാൻ കോട്ട്സ് Read more about ഉത്തരകൊറിയൻ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാനൊരുങ്ങി ട്രംപ് .[…]

പൊതുവിതരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു.

08:10 am 22/4/2017 ചിന്ദ്വാര: മധ്യപ്രദേശിലെ പൊതുവിതരണ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഹറായ് മേഖലയിലെ ബാർഗി ഗ്രാമത്തിലെ കടയിലാണ് തീപിടിത്തമുണ്ടായത്. സഹകരണ സൊസൈറ്റി കെട്ടിടം പൂർണമായും കത്തിനശിച്ചു. നാട്ടുകാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന മണ്ണെണ്ണ വീപ്പയിലേക്ക് തീപടർന്നതാണ് ദുരന്തത്തിന് കാരണമായത്. സ്ഥാപനത്തിനുള്ളിൽ മുപ്പതോളം പേരുണ്ടായിരുന്നു. മൂന്നു പേർക്ക് ഗുരുതര പൊള്ളലേറ്റു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി​ബ​സ് തീ​പി​ടി​ച്ചു​ക​ത്തി 18 സ്കൂ​ൾ കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു

07:58 am 22/4/2017 പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി​ബ​സ് തീ​പി​ടി​ച്ചു​ക​ത്തി 18 സ്കൂ​ൾ കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ പ്രി​ട്ടോ​റി​യ​യി​ലാ​ണ് സം​ഭ​വം. മി​നി​ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 18 കു​ട്ടി​ക​ള​ട​ക്കം 20 പേ​ർ മ​രി​ച്ചു. ര​ണ്ടു വ​യ​സി​നും 10 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ്രോ​ൺ​കോ​സ്റ്റ്സ്പു​രി​റ്റി​നും വെ​റ​ന​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു

07:18 pm 21/4/2017 ചി​റ്റൂ​ർ: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട് ലോ​റി വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം സ​മ​ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക്1.45നാ​യി​രു​ന്നു സം​ഭ​വം. പു​ട്ട​ല​പ്പ​ട്ടു- നാ​യ്ഡു​പേ​ട്ട സം​സ്ഥാ​ന​പാ​ത​യു​ടെ സ​മീ​പ​ത്തെ യേ​ര​പേ​ഡു പോ​ലീ​സ് സ്റ്റേ​ഷ​നു മുന്നിലായിരുന്നു അപകടം. പോലീസ് സ്റ്റേഷനു സമീപം മ​ണ​ൽ മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്. Read more about ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നി​ട​യി​ലേ​ക്ക് ലോ​റി ഇ​ടി​ച്ചു​ക​യ​റി 20 പേ​ർ മ​രി​ച്ചു[…]

ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്‍റെ മൂന്നു ബോഗികൾ പാളം തെറ്റി.

10:59 am 21/4/2017 ഹൈദരാബാദ്: ഒൗറംഗബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിനിന്‍റെ മൂന്നു ബോഗികൾ പാളം തെറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. കർണാടകയിലെ കലാഗ്പൂർ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.

ഐ എസ് ബന്ധം: പത്തുേപരെ പിടികൂടി.

07:51 am 21/4/2017 മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലായി പൊലീസ് നടത്തിയ റെയ്ഡിൽ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തുേപരെ പിടികൂടി. ഇതിൽ നാല് പേരെടു അറസ്റ്റ് രേഖപ്പെടുത്തി. ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കുറ്റം ചുമത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുംബൈ, ജലന്ധർ (പഞ്ചാബ്), നാർകാഷിയഗഞ്ച് (ബിഹാർ), മുസാഫർ നഗർ, ബിജ്നൂർ (യു.പി), ന്യൂഡൽഹി എന്നീ നഗരങ്ങളിലാണ് തീവ്രവാദ വിരുദ്ധ സേനയുടെയും (എ.ടി.എസ്) അതാത് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും സംയുക്ത നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പിടികൂടപ്പെട്ടവർ യു.പി, മുംബൈ, പഞ്ചാബ്, ബിഹാർ Read more about ഐ എസ് ബന്ധം: പത്തുേപരെ പിടികൂടി.[…]

യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് പിഴ.

07:41 am 21/4/2017 വാഷിങ്ടൺ: യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളർ പിഴയടക്കാൻ ഉത്തരവ്. റോസ് ഇൻറർനാഷനൽ ആൻഡ് െഎ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാൻഷു ഭാട്ടിയക്കാണ് നിർദേശം ലഭിച്ചത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിൻഗ്വാളിെൻറ പരാതിയിൽ 2016 ആഗസ്റ്റിലാണ് തൊഴിൽവകുപ്പ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. വകുപ്പിെൻറ വേജ് ആൻഡ് അവർ ഡിവിഷൻ നടത്തിയ അന്വേഷണത്തിൽ നിൻഗ്വാളിന് ഭാട്ടിയ മതിയായ ശമ്പളം നൽകിയില്ലെന്നും അവരോട് മോശമായി പെരുമാറിയതായും കണ്ടെത്തുകയായിരുന്നു. Read more about യു.എസിൽ മുൻ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നൽകാതിരുന്ന കേസിൽ ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് പിഴ.[…]

ഡ​ൽ​ഹി​യി​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്കു സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം പ്ര​ഖ്യ​പി​ച്ചു.

07:29 am 21/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്കു സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം പ്ര​ഖ്യ​പി​ച്ചു. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5.30 മു​ത​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30 വ​രെ ബാ​റു​ക​ൾ, മ​ദ്യ​ശാ​ല​ക​ൾ എ​ന്നി​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ഡ​ൽ​ഹി എ​ക്സൈ​സ് വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. മ​ദ്യം വി​ള​ന്പു​ന്ന ക്ല​ബ്ബു​ക​ളും ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ വ​രും. 23നാ​ണ് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന 26നും ​ഡ​ൽ​ഹി​യി​ൽ ഡ്രൈ ​ഡേ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

07:26 am 21/4/2017 കിം​ഗ്സ്റ്റ​ൺ: ബ്രി​ട്ടീ​ഷ് ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ജ​മെ​യ്ൻ മാ​സ​ൺ (34) ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​മൈ​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കിം​ഗ്സ്റ്റ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഉ​സൈ​ൻ ബോ​ൾ​ട്ട് ഉ​ൾ​പ്പെ​ടെ അ​ത്‌​ല​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ജ​മൈ​ക്ക​ക്കാ​ര​നാ​യ മാ​സ​ൺ 2008 ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്സി​ൽ ബ്രി​ട്ട​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്. ഹൈ​ജം​പി​ൽ അ​ദ്ദേ​ഹം വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.