ഗോ​വ​യി​ൽ സ​മ്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി.

08:37 am 13/4/2017 പ​നാ​ജി: നി​ല​വി​ൽ നൂ​റു​ക​ണ​ക്കി​ന് പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന ഗോ​വ മീ​റ്റ് കോം​പ്ല​ക്സ് ലി​മി​റ്റ​ഡ് ക​മ്പ​നി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും പാ​ർ​ട്ടി നേ​താ​വും മ​ന്ത്രി​യു​മാ​യ സു​ദി​ൻ ധ​വ​ലി​ക​ർ ആ​വശ്യപ്പ​ട്ടു. ബിജെപി സ​ർ​ക്കാ​റി​ലെ ഘ​ട​ക​ക​ക്ഷി​യാ​ണ് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി. ഗോ​വ​ധ നി​രോ​ധ​നം ദേ​ശ​വ്യാ​പ​ക​മാ​യി നടപ്പാക്കണമെന്ന് നേരത്തെ ആർഎസ്എസ് മേധാവി മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ധ​വ​ലി​ക​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

സ്ത്രീ​യാ​യി​രി​ക്കു​ന്ന​ത് ശി​ക്ഷ​യി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നു സു​പ്രീം കോ​ട​തി.

08:27 am 13/4/2017 ന്യൂ​ഡ​ൽ​ഹി: സ്ത്രീ​യാ​യ​തി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ കേ​സി​ൽ​ ശി​ക്ഷ ഇ​ള​വ് നല്‍കിയ കീ​ഴ്ക്കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. വ​ധ​ശ്ര​മ കേ​സി​ൽ കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ സ്ത്രീ​ക്ക് ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വും 2000 രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​ൻ സ്ത്രീ​യാ​ണെ​ന്നും മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണെ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഇവരുടെ ശിക്ഷ ഇളവ് ചെയ്തു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് ഹി​മാ​ച​ൽ പ്ര​ദേ​ശ് Read more about സ്ത്രീ​യാ​യി​രി​ക്കു​ന്ന​ത് ശി​ക്ഷ​യി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നു സു​പ്രീം കോ​ട​തി.[…]

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ചൈ​ന വീ​ണ്ടും.

06:40 pm 12/4/2017 ബെ​യ്ജിം​ഗ്: ഇ​ന്ത്യ​യു​ടെ അ​ന​ധി​കൃ​ത ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ അ​സം​തൃ​പ്ത​രാ​ണെ​ന്നും അ​രു​ണാ​ച​ലി​ലെ ജ​ന​ങ്ങ​ൾ ചൈ​ന​യി​ലേ​ക്കു മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ചൈ​നീ​സ് ഒൗ​ദ്യോ​ഗി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ ബു​ദ്ധ​മ​ത ആ​ത്മീ​യാ​ചാ​ര്യ​ൻ ദ​ലൈ​ലാ​മ​യെ അ​നു​വ​ദി​ച്ച ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​യും ചൈ​ന വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ ദ​ക്ഷി​ണ ടി​ബ​റ്റി​ലെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടേ​റി​യ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​നാ​ണ് ദ​ലൈ​ലാ​മ ശ്ര​മി​ക്കു​ന്ന​ത്. Read more about അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ചൈ​ന വീ​ണ്ടും.[…]

ബി.ജെ.പി യുവ നേതാവിന്‍റെ നടപടിയെ പാർലമെന്‍റിൽ രൂക്ഷമായി വിമർശിച്ച് ജയാ ബച്ചൻ.

02:34 pm 12/4/2017 ന്യൂഡൽഹി: മമതാ ബാനർജിയുടെ തലക്ക് 11ലക്ഷം രൂപ വിലയിട്ട ബി.ജെ.പി യുവ നേതാവിന്‍റെ നടപടിയെ പാർലമെന്‍റിൽ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചൻ. നിങ്ങൾക്ക് പശുക്കളെ സംരക്ഷിക്കാം. പക്ഷേ, സത്രീകളെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്നും ജയ രാജ്യസഭയിൽ ചോദിച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളും വിഷയത്തിൽ സർക്കാറിന്‍റെ പ്രതികരണം ആവശ്യപ്പെട്ടു. ബംഗാളിലെ ബി.ജെ.പി യുവ മോർച്ച നേതാവ് യോഗേഷ് വാർഷ്നെയാണ് ഹനുമാൻ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിർഭുമിൽ നടത്തിയ റാലിക്കിടെ Read more about ബി.ജെ.പി യുവ നേതാവിന്‍റെ നടപടിയെ പാർലമെന്‍റിൽ രൂക്ഷമായി വിമർശിച്ച് ജയാ ബച്ചൻ.[…]

സി​റി​യ​യി​ൽ സ​ർ​ക്കാ​രി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ റ​ഷ്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ്

02:28 pm 12/4/2017 മോ​സ്കോ: സി​റി​യ​യി​ൽ ബാ​ഷ​ർ അ​ൽ അ​സാ​ദ് സ​ർ​ക്കാ​രി​നു ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ റ​ഷ്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്സ് ടി​ല്ലേ​ഴ്സ​ണ്‍. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സെ​ർ​ജി ല​വോ​ർ​വു​മാ​യി മോ​സ്കോ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ൽ ഏ​പ്രി​ൽ നാ​ലി​ന് ഉ​ണ്ടാ​യ രാ​സാ​യു​ധ ആ​ക്ര​മ​ണ​ത്തി​ൽ അ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​ക്കൂ​ട്ടി​ൽ​നി​ർ​ത്തി അ​മേ​രി​ക്ക രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി..

O8:09 am 12/4/2017 മ​​​​​ല​​​​​പ്പു​​​​​റം: മു​​​​​സ്‌​​​​ലിം​​​​​ലീ​​​​​ഗ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പാ​​​​​ണ​​​​​ക്കാ​​​​​ട് ഹൈ​​​​​ദ​​​​​ര​​​​​ലി ശി​​​​​ഹാ​​​​​ബ് ത​​​​​ങ്ങ​​​​​ളും യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പി.​​​​​കെ. കു​​​​​ഞ്ഞാ​​​​​ലി​​​​​ക്കു​​​​​ട്ടി​​​​​യും ഒ​​​​​രേ ബൂ​​​​​ത്തി​​​​​ൽ എത്തി വോ​​​​​ട്ട് രേ​​​​​ഖ​​​​​പ്പെ​​​​​ടുത്തി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടുമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ജില്ലയിലെ 1175 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 6,56,470 സ്ത്രീ​​​​​ക​​​​​ളും 6,56,273 പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​മ​​​​​ട​​​​​ക്കം 13,12,693 വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്.

ടെന്നസി യിൽ വെടിവെയ്യപ്പിനെ തുടർന്ന് ഒരു സ്ത്രീ മരിച്ചു.

08:00 am 12/4/2017 വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുക്ക്വില്ലയിലുള്ള ഫാക്ടറിയുടെ പാർക്ക് മേഖലയിലാണ് സംഭവം. അക്രമിയായ സ്ത്രീയും മരിച്ചു.

സെൻകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി.

06:54 pm 11/4/2017 ന്യൂഡൽഹി: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ കീഴ്കോടതിയിൽ സമർപ്പിച്ചിരുന്നില്ലെന്ന് സെൻകുമാറിെൻറ അഭിഭാഷകർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ജിഷ കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാതിരുന്നതെന്നുമായിരുന്നു സർക്കാർ അഭിഭാഷകെൻറ മറുപടി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ Read more about സെൻകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റി.[…]

ബ​ജ​റ്റ് സ​മ്മേ​ള​നം വ​ലി​യ വി​ജ​യ​മാ​ണെന്ന് അവകാശപ്പെട്ട് പ്ര​ധാ​ന​മ​ന്ത്രി .

05:51 PM 11/4/2017 ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം വ​ലി​യ വി​ജ​യ​മാ​ണെന്ന് അവകാശപ്പെട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ സാ​ധി​ച്ചു. ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ 35 ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും ബി​ജെ​പി പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ മോ​ദി വ്യ​ക്ത​മാ​ക്കി. ദ​രി​ദ്ര​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്രവർത്തിക്കാനുള്ള സു​വ​ർ​ണ അ​വ​സ​ര​മാ​ണി​തെ​ന്നും കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പരിഷ്കരണങ്ങൾക്കുമുള്ള സ​മ​യ​മാ​യെ​ന്നും മോ​ദി യോഗത്തിൽ പ​റ​ഞ്ഞു.

യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു.

10:58 am 11/4/2017 ന്യൂയോർക്ക്: സീറ്റിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയ യാത്രികെൻറ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കണ്ണട ഒടിയുകയും വസ്ത്രം സ്ഥാനം തെറ്റിയ നിലയിലുമായിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് സംഭവത്തിെൻറ ദൃശ്യം പകർത്തി ഒാൺലൈനിൽ പോസ്റ്റ് ചെയ്തത്. ചികാഗോ ഒഹരെ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. വിമാനത്തിൽ സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്കിങ് ചെയ്തയാളെയാണ് പുറത്താക്കിയത്. സംഭവത്തെ കുറിച്ച് സഹയാത്രികർ പറയുന്നതിങ്ങനെ. സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്ക് െചയ്തവർ നാലു Read more about യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു.[…]