ട്രംപ് ഈ വർഷം ചൈന സന്ദർശിക്കും.
07:56 am 8/4/2017 ഫ്ളോറിഡ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വർഷം ചൈന സന്ദർശിക്കും. വെള്ളിയാഴ്ച ഫ്ളോറിഡയിലെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന സന്ദർശിക്കാനുള്ള ജിൻപിംഗിന്‍റെ ക്ഷണം കൂടിക്കാഴ്ചയിൽ ട്രംപ് സ്വീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ അറിയിച്ചു. സന്ദർശന തീയതി പിന്നീട് തീരുമാനിക്കുമെന്നും ടില്ലേഴ്സണ്‍ അറിയിച്ചു.










