സിറിയയിലെ യു.എസ് വ്യോമാക്രമണത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ ഗ്രൂപ്പ്.

11:58 am 7/4/2017


ഡമസ്കസ്: ആക്രമണത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നതായാണ് സിറിയൻ നാഷനൽ കോയലീഷൻ പ്രതിനിധി നജീബ് ഗദ്ബിയാൻ അറിയിച്ചത്.

യു.എസിെൻറ ഇൗ നടപടി നല്ല ചുവടുവെപ്പാണ്. സിറിയൻ സർക്കാരി െൻറ കൂട്ടക്കൊലക്കെതിരെയുള്ള സുപ്രധാന ചുവടുവെപ്പിനൊപ്പം ചേരാൻ ഞങ്ങളും ഉദ്ദേശിക്കുന്നു. സിറിയയിലെ രാഷ്ട്രീയ മാറ്റത്തിന് അവർ മുൻകൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നജീബ് വ്യക്തമാക്കി.

സിറിയൻ സർക്കാറി ൻെറ നിയന്ത്രണത്തിൽ ഉൾപ്പെടുന്ന ഹോംസിലെ ശെയ്റാത്തിലുള്ള വ്യോമ താവളത്തിൽ ഇന്ന് പുലർച്ചെ 3.45നാണ് അമേരിക്ക മിസൈലാക്രമണം നടത്തിയത്. ബശ്ശാർ അൽ അസദ് സർക്കാരിൻെറ രാസായുധാക്രമണത്തിനെതിരെ നടത്തിയ തിരിച്ചടിയായിരുന്നു അമേരിക്കയുടെ ആക്രമണം.

മെഡിറ്ററേനിയൻ കടലിലെ രണ്ട് യുദ്ധക്കപ്പലുകളിൽ നിന്നായി സിറിയൻ വ്യോമ താവളത്തിൻറെ എയർ സ്ട്രിപ്പ്, യുദ്ധ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം, കൺട്രോൾ ടവർ, വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളിൽ അറുപതോളം ക്രൂയിസ് മിസൈലുകളാണ് യു.എസ്സൈന്യം വർഷിച്ചത്.

അതേസമയം യു.എസിെൻറ നീക്കം ഭീകരർക്കെതിരായ സിറിയയുടെ പോരാട്ടത്തെ ബാധിക്കില്ലെന്നും ഇടപെടലിൽ അൽഭുതം തോന്നുന്നില്ലെന്നുമാണ് ഹോംസ് പ്രവിശ്യ ഗവർണർ നൽകുന്ന വിശദീകരണം.