വിവാഹമോചനം ഒഴിവായി രംഭയ്ക്ക്.

12:00 pm 7/4/2017


2010ലാണ് രംഭയും ഇന്ദിരൻ പത്മനാഭനും വിവാഹിതരാകുന്നത്. തുടര്‍ന്ന് അഭിനയജീവിതത്തിന് ഇടവേള നൽകിയ രംഭ അമേരിക്കയിലെ ടൊറന്‍റോയിലേക്ക് താമസം മാറിയിരുന്നു. രംഭയ്ക്കും ഇന്ദിരനും രണ്ട് മക്കളാണ്. ലാന്യയും സാഷയും. പിന്നീട് ഇരുവരും തമ്മിൽ അകന്നതിനെത്തുടർന്ന് രംഭ കുഞ്ഞുങ്ങളുമായി നാട്ടിലേയ്ക്ക് മടങ്ങി. ഇന്ദിരൻ പത്മനാഭന്‍ വിവാഹമോചനം ആവശ്യപ്പെട്ട്ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‍തു. ഇതിനു ശേഷമാണ് വിവാഹജീവിതം തുടരാനാഗ്രഹമുണ്ടെന്നും ഭർത്താവിനൊപ്പം ജീവിയ്ക്കണമെന്നും കാണിച്ച് രംഭ ചെന്നൈ കുടുംബകോടതിയെ സമീപിച്ചത്.വിവാഹിതരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം ചൂണ്ടിക്കാട്ടിയാണ് നടി രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരും കൗണ്‍സിലിംഗിന് വിധേയരായി പ്രശ്‍നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ഇന്ദിരൻ പത്മനാഭന്റെ വീട്ടുകാരുമായി ചര്‍ച്ച ചെയ്യാനും കോടതി രംഭയോട് നിര്‍ദ്ദേശിച്ചിരുന്നു.