ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽസിസി അമേരിക്കയിലെത്തി.

08:25 am 4/4/2017 വാഷിംഗ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. അൽസിസിയുടെ സന്ദർശനം സുപ്രധാനമായ ചില തീരുമാനങ്ങൾക്ക് വഴിവെക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യങ്ങളുടെ പുരോഗതിക്കുതകുന്ന വിവിധ കരാറുകളിൽ തങ്ങൾ ഒപ്പു വച്ചെന്നും ട്രംപ് അറിയിച്ചു. ഈജിപ്തിന്‍റെ സുഹൃത്തായി എന്നും അമേരിക്ക ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം അൽ സിസിക്കു നൽകി. ഭീകരവാദപ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം നടത്തുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് Read more about ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽസിസി അമേരിക്കയിലെത്തി.[…]

ഭോപ്പാലിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ബോക്സിംഗ് താരം പീഡിപ്പിച്ചതായി പരാതി

08:23 am 4/4/2017 ഭോപ്പാൽ: മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ബോക്സിംഗ് താരം പീഡിപ്പിച്ചതായി പരാതി. പതിനാലുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ബോക്സിംഗ് താരം പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ബോക്സിംഗ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ അന്തരിച്ചു.

08:20 am 4/4/2017 മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകർ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംഗീതജ്ഞ മൊഗുബായ് കർഡികറുടെ മകളാണ് അമോൻകർ. ജയ്പൂർ – അത്രോളി ഘരാനയിലെ ഭാവസാന്ദ്രമായ ശൈലിയാണ് ഇവർ പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1987ൽ പത്മഭൂഷണും 2002ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

06:58 pm 3/4/2017 മോ​സ്കോ: റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സെ​ന​യ പ്ലോ​ഷ്ച്ചാ​ഡ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു ട്രെ​യി​ന്‍റെ വാ​തി​ൽ തെ​റി​ച്ചു​പോ​യി.

12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍.

04:56 pm 3/4/2017 കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവം ഒളിച്ച് വച്ചതിന് പെണ്‍കുട്ടിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീടിനുള്ളില്‍ ജനലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് പന്ത്രണ്ട് വയസുകാരിയെ കണ്ടത്. മരണത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് മൃതദേഹം മെഡിക്കല്‍കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. പെണ്‍കുട്ടി മാസങ്ങളോളം പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ Read more about 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍.[…]

രണ്ട് മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു.

04:50 pm 3/4/2017 ഫിരോസ്പൂർ: പാക്കിസ്ഥാന്‍റെ രണ്ട് മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. പഞ്ചാബിലെ ഫിരോസ്പൂരിൽ ബിഎസ്എഫ് നടത്തിയ പട്രോളിംഗിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. 400 കിലോ മത്സ്യവും മീൻ പിടിക്കാനുപയോഗിക്കുന്ന വലകളും ബോട്ടിൽനിന്നും സൈന്യം പിടിച്ചെടുത്തു. സൈനികരെ കണ്ട ഉടനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു. ജമ്മുകാഷ്മീരിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സൈനികർ പരിശോധനകൾ കർശനമാക്കിയിരുന്നു. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് 60 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ഈ വർഷം പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത്.

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം.

04:46 pm 3/4/2017 ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്‍റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം. പട്ടികയിൽ ഐഐടി ചെന്നൈ രണ്ടാം സ്ഥാനത്തും ഐഐടി ബോംബെ മൂന്നാം സ്ഥാനത്തും എത്തി. മികച്ച സർവകലാശാലകളുടെ പട്ടികയിൽ ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) രണ്ടാമത് ഇടം പിടിച്ചു. ബനാറസ് ഹിന്ദു സർവകലാശാല(ബിഎച്ച്‌യു) ആണ് മൂന്നാമത്. കേരള സർകലശാലയ്ക്ക് 47-ാം Read more about ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം.[…]

ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്.

08:28 zm 3/4/2017 വാഷിങ്ടൺ: ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവായുധ പ്രശ്നം പരിഹരിക്കാൻ ചൈന മുൻകൈ എടുത്തില്ലെങ്കിൽ അതിനായി യു.എസ് നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ആണവായുധ പ്രശ്നം ഉത്തര കൊറിയയുമായി ചർച്ച ചെയ്യാൻ തയാറാണ്. കൊറിയക്ക് മേൽ സമ്മർദം ചെലുത്താൻ ചൈനക്ക് സാധിക്കും. കൊറിയയെ സഹായിക്കുന്ന നിലപാട് തുടരണമോ എന്ന് ചൈന പുനഃപരിശോധിക്കണം. അതാണ് ചൈനക്കും മറ്റുള്ളവർക്കും നല്ലതെന്ന് Read more about ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്.[…]

റഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായി.

08:13 am 3/4/2017 മോസ്കോ: റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. റഷ്യൻ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

മഹാബലിപുരത്ത് ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

08:07 am 3/4/2017 മഹാബലിപുരം: തമിഴ്നാട്ടിലെ മഹാബലിപുരത്ത് ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; 24 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്; രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. കടലോരമേഖലയായ പട്ടിപ്പുളത്താണ് സംഭവം. നാലംഗസംഘമാണ് ആക്രമിച്ചതെന്നാണ് മൊഴി.