സ്വീഡനിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു.
08:05 am 3/4/2017 സ്റ്റോക്ക്ഹോം: വടക്കൻ സ്വീഡനിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെർജെഡലെൻ മേഖലയിലെ സ്വെഗ് നഗരത്തിലാണ് സംഭവം. അന്പതോളം വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ബസ് എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.










