പോ​ള​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​ര​നെ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​താ‍​യി റി​പ്പോ​ർ​ട്ട്

09:19 am 1/4/2017 വാ​ഴ്സ: പോ​ള​ണ്ടി​ൽ ഇ​ന്ത്യ​ക്കാ​ര​നെ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​താ‍​യി റി​പ്പോ​ർ​ട്ട്. വെ​ള്ളി​യാ​ഴ്ച പോ​ള​ണ്ടി​ലെ പോ​സ്നാ​നി​ലാ​ണ് സം​ഭ​വം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. –

രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു.

09:11 am 1/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല ​കു​റ​ഞ്ഞു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.77 രൂ​പ​യും ഡീ​സ​ലി​ന് 2.91 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പു​തു​ക്കി​യ വി​ല വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ​വ​രും.

തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും.

12:44 pm 31/3/2017 തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും. ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് വരുന്നതിനെ എൽഡിഎഫ് അനുകൂലിക്കുകയായിരുന്നു. ശശീന്ദ്രനെതിരേ ഉയർന്ന ആരോപണം ഹണിട്രാപ് തന്നെയായിരുന്നുവെന്ന് ചാനൽ സമ്മതിച്ചുവെങ്കിലും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരാൻ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശനം വേഗത്തിലായത്. ഫോണ്‍ വിവാദം കെണിയായിരുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് നിരവധി കോണുകളിൽ നിന്നും Read more about തോമസ് ചാണ്ടി എൻസിപിയുടെ മന്ത്രിയാകും.[…]

ഇന്ത്യ അനാവശ്യമായി ആഭ്യന്തര കാര്യങ്ങളിൽഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ.

09:56 am 31/3/2017 ഇസ്ലാമാബാദ്: ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ അനാവശ്യമായി ഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ. വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാൻ മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കു പിന്തുണയും ധനസഹായവും നൽകുന്നത് ഇന്ത്യയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു. ഇന്ത്യ പാക്കിസ്ഥാനിൽ നടത്തുന്ന ഇടപെടലുകളെകുറിച്ച് ലോകം ബോധവാൻമാരാണ്. പാക്കിസ്ഥാന്‍റെ മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായം നൽകുന്നു- സക്കറിയ മാധ്യമങ്ങളോടു പറഞ്ഞു. മുംബൈയിലെ ജിന്ന ഹൗസിന്‍റെ സുരക്ഷയെ സംബന്ധിച്ചും പാക്കിസ്ഥാൻ ആശങ്ക അറിയിച്ചു. ജിന്ന ഹൗസിന്‍റെ പ്രധാന്യം ഇന്ത്യ Read more about ഇന്ത്യ അനാവശ്യമായി ആഭ്യന്തര കാര്യങ്ങളിൽഇടപെടുന്നെന്ന ആരോപണവുമായി പാക്കിസ്ഥാൻ.[…]

സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.

09:54 am 31/3/2017 കൊച്ചി: ഇൻഷ്വറൻസ് നിരക്ക് വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ലോറികൾ, മിനിലോറികൾ, ടിപ്പറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നർ ലോറികൾ, ഗ്യാസ് സിലിണ്ടർ കാര്യേജ് ലോറികൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചരക്കുവാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, കഐസ്ആർടിസി നിരത്തിലിറങ്ങുമെന്ന് അധികൃതർ അറിയിച്ചു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവർണർ നിയമം പിൻവലിക്കുക, ടോൾ നിരക്കിലെ ക്രമാതീതവർധനയും പിരിവും Read more about സംസ്ഥാനത്ത് മോട്ടോർ വാഹന ഉടമകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.[…]

ടെക്‌സസ്സില്‍ ബസ്സപകടം; 13 മരണം 2 പേര്‍ക്ക് പരിക്ക്

09:57 pm 30/3/2017 – പി. പി. ചെറിയാന്‍ ടെക്‌സസ്: ടെക്‌സസ്സ് ഹൈവേയില്‍ ചര്‍ച്ച് ബസ്സും, പിക്ക് അപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിമുന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് മാര്‍ച്ച് 29 ബൂധനാഴ്ച 12.30 നായിരുന്നു അപകടം. ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ 14 അംഗങ്ങളുമായി ടെക്‌സസ്സിലെ ന്യൂ ബ്രണ്‍ഫെല്‍സില്‍ നിന്നും മൂന്ന് ദിവസത്തെ റിട്രീറ്റില്‍ പങ്കെടുത്ത്് ബസ്സില്‍ യാത്ര തിരിച്ചവരായിരുന്നു അപകടത്തില്‍ മരിച്ചത്. ട്രക്ക് െ്രെഡവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read more about ടെക്‌സസ്സില്‍ ബസ്സപകടം; 13 മരണം 2 പേര്‍ക്ക് പരിക്ക്[…]

90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി

05:30 pm 30/3/2017 മാവേലിക്കര: കണ്ടിയൂരില്‍ 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട വൃദ്ധ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയിൽ മൃഗീയമായ പീഡനമാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. മുഖത്തും മാറിടത്തിലും ജനനേന്ദ്രിയ ഭാഗത്തും മുറിവേറ്റ വൃദ്ധ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയായെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടം മാവേലിക്കര താലൂക്ക് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പീഡനത്തിനിരയായ വൃദ്ധയും Read more about 90 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് രണ്ടു പേർ ചേർന്നാണെന്ന് പോലീസ് കണ്ടെത്തി[…]

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം:നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.

05:24pm 30/3/2017 ന്യൂഡല്‍ഹി: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍. എൽ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു സെന്‍കുമാറിന്‍റെ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സെന്‍കുമാറിനെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ടി.പി.സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.രാഷ്ട്രീയവിരോധമാണ് സ്ഥാനമാറ്റത്തിന് കാരണമെന്നാണ് സെന്‍കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന Read more about പുറ്റിങ്ങല്‍ വെടിക്കെട്ടപകടം:നളിനി നെറ്റോക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍.[…]

ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

11:30 am 30/3/2017 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പ്രതിഫലം പറ്റാത്ത ഉപദേശകയായാണ് ഇവാൻകയുടെ നിയമനം. ഇവാൻകയ്ക്ക് വൈറ്റ് ഹൗസിൽ നേരത്തേ ഓഫീസ് അനുവദിച്ചിരുന്നു. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹിക്കുന്നവർക്കും ജീവനക്കാർക്കുമാണു സാധാരണയായി വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിക്കാറുള്ളത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ജർമൻ ചാൻസലർ ആംഗല മെർക്കലും വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇവാൻകയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് Read more about ഡോണൾഡ് ട്രംപിന്‍റെ ഉപദേശക സ്ഥാനത്തേക്ക് മകൾ ഇവാൻക ട്രംപിനെ നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.[…]

യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു.

11:18 am 30/3/2017 141 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു. പൈലറ്റ് അതിസാഹസികമായി വിമാനം നിലത്തിറക്കിയതിനാല്‍ ദുരന്തം ഒഴിവായി. ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ് . അപകട കാരണം എന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് വിമാനക്കമ്പനി അറിയിച്ചു.