മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കും.

03:30 pm 13/3/2017 തിരുവനന്തപുരം: മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് നിയമസഭാ ഉപസമിതി. പ്രത്യേക പരിസ്​ഥിതി വികസന പരിപാലന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്നും മുല്ലക്കര രത്​നാകരൻ അധ്യക്ഷനായ നിയമസഭാ ഉപസമിതി സർക്കാറിന്​ നൽകിയ റിപ്പോർട്ടിൽ നിർ​േദശിക്കുന്നു. മൂന്നാറി​െൻറ പരിസ്​ഥിതി സംരക്ഷണം മുഖ്യമായെടുത്ത്​ മൂന്നാറി​െൻറ വികസനം അതോറിറ്റിക്ക്​ കീഴിൽ കൊണ്ടുവരണം. അതോറിറ്റി രൂപീകരിക്കുന്നതു വ​െ​ര അവിടെ നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നും നിർദേശമുണ്ട്​. പട്ടയ ഭൂമി ഗാർഹികേതര ആവശ്യങ്ങൾക്ക്​ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കണമെന്നും Read more about മൂന്നാറിൽ പരിസ്​ഥിതി നിയമങ്ങൾ​ ​ലംഘിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കും.[…]

മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

11:39 am 13/3/2017 തിരുവനന്തപുരം: കൊച്ചിയിലെ കോളജ് വിദ്യാര്‍ഥിനി മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മിഷേല്‍ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശാസ്ത്രീയതെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് പ്രത്യേകസംഘം വേണമെന്ന് നോട്ടീസ് നല്‍കിയ അനൂപ് ജേക്കപ് ആവശ്യപ്പെട്ടു. മകളെ കാണാതായെന്ന് പരാതി നല്‍കാനെത്തിയ മിഷേലിന്‍റെ മാതാപിതാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിറ്റേന്നുവരാന്‍ പറഞ്ഞ് തിരിച്ചയച്ചെന്നും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് Read more about മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി[…]

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു.

09:15 am 13/3/2017 ന്യൂഡൽഹി: നിറങ്ങളിൽ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. നിറങ്ങൾ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിൾ ആഘോഷങ്ങളിൽ പങ്കു ചേരുന്നത്. ഒരു കൂട്ടം ആൾക്കാർ നിറങ്ങൾ വിതറി ഓടുന്നതും ഗൂഗിൾ എന്ന് എഴുതി വരുന്നതാണ് ആനിമേഷനിൽ ഇത്തവണ ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്‍റെ വരവറിയിച്ചെത്തുന്ന ഹോളിയിൽ വർണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞാണ് ആഘോഷം.

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു.

09:00 am 13/3/2017 15 ദിവസത്തിനകം പരീക്കര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മനോഹര്‍ പരീക്കറിന്റെ സത്യപ്രതി‌ജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നിരിക്കെ ബി.ജെ.പി രാഷ്‌ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ഗോവയില്‍ അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ വെച്ചുനീട്ടാന്‍ പരീക്കര്‍ ആഗ്രഹിക്കുന്നില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന സ്വതന്ത്രന്‍മാര്‍ക്കും Read more about ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു.[…]

നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു.

08:59 am 13/3/2017 പോർട്ട് ഓ പ്രിൻസ്: വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ് ഹെയ്തിയനിൽ നിന്ന് തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. മാപ്പുവിൽ “റാറ’ പരേഡിൽ പങ്കെടുത്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടായ ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഭവനരഹിതനെ പെട്രോൾ ഒഴിച്ചു തീവച്ചുകൊന്നു.

07:34 pm 12/3/2017 ലാലർമോ: തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഭവനരഹിതനെ പെട്രോൾ ഒഴിച്ചു തീവച്ചുകൊന്നു. ദക്ഷിണ ഇറ്റലിയിലെ പാലർമോയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 45കാരനായ മാഴ്സലോ സിമിനോയാണ് കൊല്ലപ്പെട്ടത്. തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന മാഴ്സലോയ്ക്കുമേൽ അക്രമി പെട്രോൾ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ബക്കറ്റിൽ കൊണ്ടുവന്ന പെട്രോളാണ് മാഴ്സലോയ്ക്കുമേൽ ഒഴിച്ചത്. തീകൊളുത്തിയ ഉടൻ കിടക്ക വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു.

05:44 pm 12/3/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ശ​നി​യാ​ഴ്ച ഝാ​ൻ​സി​യി​ലാ​ണ് സം​ഭ​വം. രാ​ജീ​വ് സിം​ഗ് പ​രീ​ച്ച​യെ​ന്ന ആ​ളാ​ണ് മ​രി​ച്ച​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ റാ​ലി​ക്കി​ടെ​യാ​ണ് രാ​ജീ​വ് സിം​ഗി​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ എ​സ്പി​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ

01:12 pm 12/3/2017 പ​നാ​ജി: ഗോ​വ​യി​ൽ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ​മാ​ർ പ്ര​മേ​യം പാ​സാ​ക്കി. ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. എം​ജെ​പി, ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി സ്വ​ത​ന്ത്ര​ർ എ​ന്നി​വ​രെ ചേ​ർ​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. 40 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 13 സീ​റ്റും കോ​ൺ​ഗ്ര​സി​ന് 17 സീ​റ്റു​മാ​ണു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര‌​വാ​ദി ഗോ​മാ​ത​ക് പാ​ർ​ട്ടി (എം​ജെ​പി), ഗോ​വ ഫേ​ർ​വേ​ഡ് പാ​ർ​ട്ടി, സ്വ​ത​ന്ത്ര​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്നു സീ​റ്റു​ക​ൾ വീ​ത​വും എ​ൻ സി​പി​ക്ക് ഒ​രു Read more about മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ[…]

മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.

09:36 am 12/3/2017 വാഷിംഗ്ടണ്‍: ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വാഷിംഗ്ടണിലുള്ള വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. വാഷിംഗ്ടണിലെ റീഗൻ നാഷണൽ വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ അരമണിക്കൂറോളം അധികൃതർ തടഞ്ഞുവച്ചത്. ഫ്ളോറിഡയിലെ ലോഡർഡേലിലേക്ക് പോകാൻ വെള്ളിയാഴ്ച വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മൻസിനി പറഞ്ഞു. യാത്രാരേഖയായി ഇല്ലിനോയിസ് തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ ജൂനിയറിനെ തടഞ്ഞുവയ്ക്കുകയും അധികൃതർ ചോദ്യം ചെയ്യുകയായിരുന്നു. ഇതേത്തുടർന്നു അമേരിക്കൻ പാസ്പോർട്ട് കാണിച്ച ശേഷമാണ് അദ്ദേഹത്തെ യാത്രചെയ്യാൻ അധികൃതർ Read more about മുഹമ്മദ് അലിയുടെ മകനെ വീണ്ടും അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.[…]

ഗ്വാട്ടിമാലയിൽ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 37 ആയി.

09:28 am 12/3/2017 സാൻഹൊസേ പിനുല: ലാറ്റിൻ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 37 ആയി. പീഡനത്തിനിരയായ കുട്ടികളെ പാർപ്പിക്കുന്ന സർക്കാർ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാത്രി അഗ്നിബാധയുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുപേർ കൂടി ബുധനാഴ്ച മരിച്ചു. ഹോസ്റ്റലിൽ ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതിനെച്ചൊല്ലി അന്തേവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ ഹോസ്റ്റലിൽനിന്നു നിരവധി പേർ കടന്നുകളഞ്ഞു. രക്ഷപ്പെട്ടവരിൽ 54 പേരെ അധികൃതർ പിടികൂടി ഹോസ്റ്റലിൽ പ്രത്യേക കേന്ദ്രത്തിലാക്കി. ഇതിൽ കുപിതരായ ചിലർ കിടക്കയ്ക്കു തീവച്ചതാണ് Read more about ഗ്വാട്ടിമാലയിൽ വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പെണ്‍കുട്ടികളുടെ എണ്ണം 37 ആയി.[…]