മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു.

07:30 pm 10/3/2017 ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ മോ​ദി​യു​ടെ ചി​ത്രം പ​ര​സ്യ​ത്തി​ൽ ന​ൽ​കി​യ​തി​നാ​ണ് മാ​പ്പ് പ​റ​ഞ്ഞ​ത്. വി​ജ​യ് ശേ​ഖ​ർ ശ​ർ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പേ​ടി​എം. മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ. ഇ​രു​ക​ന്പ​നി​ക​ൾ​ക്കും സ​ർ​ക്കാ​ർ നേരത്തെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. വ്യാ​വ​സാ​യി​ക നേ​ട്ട​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ച്ച​തു സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്ക​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് റി​ല​യ​ൻ​സ് ജി​യോ മോ​ദി​യു​ടെ Read more about മോ​ദി​യു​ടെ ചി​ത്രം അ​നു​മ​തി​യി​ല്ലാ​തെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ന് പേ​ടി​എ​മ്മും റി​ല​യ​ൻ​സ് ജി​യോ​യും മാ​പ്പു​പ​റ​ഞ്ഞു.[…]

ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി.

03:10 pm 10/3/2017 ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചാന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു. ചാന്ദ്രയാൻ-1നെ കൂടാതെ നാസയുടെ ലൂണാർ റിക്കനൈസണ്‍സ് ഓർബിറ്ററും നാസ കണ്ടെത്തി. ഏകദേശം 380,000 കിലോമീറ്റർ അകലെയാണ് പേടകങ്ങൾ സ്ഥിതി ചെയ്യുന്നത്. ചാന്ദ്രയാൻ-1 നെ കണ്ടെത്തിയെങ്കിലും ഇതിന്‍റെ സാങ്കേതിക സംവിധാനങ്ങൾ Read more about ചാന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി.[…]

ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക.

11;47 am 10/3/2017 വാഷിങ്​ടൺ: ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക. ഇന്ത്യയുമായി ഇപ്പോഴുള്ള നല്ല ബന്ധം തുടരാൻ കഴിയുമെന്നും വൈറ്റ്​ ഹൗസ്​ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര​ മോദിയുമായും വ്യാപാര രംഗത്തും ഉൾപ്പടെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം ഉണ്ടാവുമെന്നും വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സീൻ സ്​പൈസർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അമേരിക്കയുടെ വിദേശ നയവുമായി രാജ്യം മുന്നോട്ട്​ പോവും. ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച്​ പ്രസിഡൻറ്​ ട്രംപ്​ വ്യക്​തമായി പറഞ്ഞിട്ടുണ്ടെന്നും സ്​പൈസർ പറഞ്ഞു. ഇന്ത്യക്കാർക്കെതിരെ Read more about ഇന്ത്യയുമായി ദൃഢമായ ബന്ധം ആഗ്രഹിക്കുന്നതായി അമേരിക്ക.[…]

സ്വിറ്റ്സർലൻഡിലെ ബേസലിൽ കഫേയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു.

11:45 am 10/3/2017 ജനീവ: വടക്കു പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ബേസലിൽ കഫേയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.15 നാണ് സംഭവമുണ്ടായത്. രണ്ടു തോക്കുധാരികൾ കഫേയിലേക്കു കടന്നുവരികയും ആളുകൾക്കു നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണം നടത്തിയത് ആരാണെന്നു വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി ബേസൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.

08:38 am10/3/2017 ടെഹ്റാൻ: അമേരിക്കയുടെ ഉപരോധം ഗൗനിക്കാതെ ഒരാഴ്ച മുന്പ് ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.ഇറാൻ റെവലൂഷണറി ഗാർഡ് മേധാവി ജനറൽ അമിർ ഹാജിസദയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. 250 കിലോമീറ്റർ ദൂരംവരെ ചെന്നെത്താവുന്ന ഹോർമുസ് 2 മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറാൻ റെവലൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിട്ടില്ലെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാൻ Read more about ഇറാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്.[…]

ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു.

08:36 am 10/3/2017 ഡസൽഡോർഫ്: ജർമനിയിൽ ട്രെയിൻ യാത്രക്കാർക്കു നേർക്കുണ്ടായ കോടാലി ആക്രമണത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. വടക്കൻ ജർമനിയിലെ ഡസൽഡോർഫിലായിരുന്നു ആക്രമണം. ഭീകരാക്രമണമല്ലെന്നും യുഗോസ്ളാവ്യൻ പൗരനാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അക്രമിക്കു മാനസികാസാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. പാലത്തിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പ്രതികൾ ആക്രമണത്തിനു പിന്നിലുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്.

04:39 Pm 9/3/2017 ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്​. ഏപ്രിൽ 12നാണ് പോളിങ്. ഏപ്രിൽ 17ന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. മാർച്ച് 23 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മാർച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 27. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിക്കും. മലപ്പുറം സിറ്റിങ് Read more about മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 12ന്​ ഉപതെരഞ്ഞെടുപ്പ്.[…]

കാബൂളിൽ ഐ.എസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി.

04:11 pm 9/3/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ആശുപത്രിയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുഎസ് എംബസിക്കു സമീപമുള്ള സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലാണ് ബുധനാഴ്ച രാവിലെ ഭീകരാക്രമണം നടന്നത്. വെള്ള കോട്ട് ധരിച്ചെത്തിയ നാലു ഭീകരർ ആശുപത്രിയിൽ പ്രവേശിച്ച് വെടിവയ്പ് നടത്തുകയായിരുന്നു.

ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ്

01:30 pm 9/3/2017 ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ് നേതാവ്​ മല്ലികാർജുന ഗാർഗെ​. പ്രസിഡൻറായി ഡോണൾഡ്​ ട്രംപ്​ ചുമതലയേറ്റ ശേഷം യു.എസിൽ ഇന്ത്യൻ പൗരൻമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്​. ഏതു വിഷയത്തിലും ട്വീറ്റിടുന്ന മോദി ഇക്കാര്യത്തിൽ പ്രതികരിച്ചു കണ്ടില്ല. എന്തുകൊണ്ടാണ്​പ്രധാനമന്ത്രിയെന്ന നിലയിൽ പോലും മോദി പ്രസ്താവനയിറക്കാത്തതെന്നും ഗാർഗെ ലോക്​സഭയിൽ ഉന്നയിച്ചു. പാർലമെൻറിെൻറ രണ്ടാം ബജറ്റ്​ സമ്മേളനത്തിെൻറ ആദ്യദിനമായ ഇന്ന്​ മോദിയും ലോക്​സഭയിൽ എത്തിയിരുന്നു. Read more about ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ്[…]

ഗ്വാ​ട്ടി​മാ​ല​യി​ൽ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ചു

09:13 am 9/3/2017 ഗ്വാ​ട്ടി​മാ​ല സി​റ്റി: ഗ്വാ​ട്ടി​മാ​ല​യി​ൽ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സാ​ൻ ഹോ​സ​യി​ലെ വെ​ർ​ജി​ൻ ഡി ​ലാ അ​സു​ൻ​സി​യോ​ൻ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലെ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഗ്വാ​ട്ടി​മാ​ല സി​റ്റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളെ​യും തെ​രു​വി​ൽ അ​ല​യു​ന്ന കു​ട്ടി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോ​മി​നാ​ണ് തീ​പി​ടി​ച്ച​ത്. 400 പേ​ർ​ക്ക് ത​മാ​സി​ക്കാ​വു​ന്ന കെ​ട്ടി​ട​ത്തി​ൽ 748 കു​ട്ടി​ക​ളെ​യാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ​ണ​വും പ​രി​ച​ര​ണ​വും Read more about ഗ്വാ​ട്ടി​മാ​ല​യി​ൽ ചി​ൽ‌​ഡ്ര​ൻ‌​സ് ഹോ​മി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 20 കു​ട്ടി​ക​ൾ മ​രി​ച്ചു[…]