നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം കിട്ടി

07:12 am 9/3/2017 കാസര്‍കോഡ് നിന്നും നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് കിട്ടി. ഹഫീസുദ്ദീനൊപ്പം നാടുവിട്ട അഷ്‍ഫാഖാണ് ടെലിഗ്രാം ആപ്പിലൂടെ ചിത്രം ബന്ധുക്കള്‍ക്ക് അയച്ചത്. ബോംബാക്രമണത്തില്‍ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ട വിവരം നേരത്തെ അഷ്‍ഫാക്ക് ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹത്തിന്റെ ചിത്രം കിട്ടിയത്. ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ണ്ട് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

07:11 am 9/3/2017 നാ​ഗ​പ​ട്ട​ണം: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ണ്ട് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ങ്ക​ൻ നാ​വി​ക സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഒ​രു ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്കു​ക​യ​റി​യ ബോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് നാ​വി​ക​സേ​ന അ​റി​യി​ച്ചു. ര​ണ്ടു ബോ​ട്ടു​ക​ളി​ലാ​യി 10 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്തി​നു സ​മീ​പം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു

07:08 am 9/3/2017 ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തെരഞ്ഞെടുപ്പു ജോലിക്കായി കംജോങിലെത്തിയ എച്ച്. രാംകാറ്റിംഗ് എന്ന അധ്യാപകനാണു ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച കംജോങ് ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ അധ്യാപകനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. അധ്യാപകന്‍റെ മരണത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ വിവേക് കുമാർ ദുഃഖം രേഖപ്പെട്ടുതി. അദേഹത്തിന്‍റെ കുടുംബത്തിനു സഹായധനമായി 20 ലക്ഷം രൂപ കൈമാറിയതായും വിവേക് കുമാർ Read more about മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു[…]

സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു.

07:02 pm 8/3/2017 ജയ്​പൂർ: ജയ്​പൂരിലെ അജ്​മീർ ദർഗയിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു. എൻ.​െഎ.എ കോടതിയുടെതാണ്​ വിധി. മറ്റു പ്രതികളായ ഭാവേഷും, ദേവേന്ദ്ര ഗുപ്​തയും, സുനിൽ ജോഷിയും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. സ്​ഫോടനത്തിൽ മൂന്ന്​ പേർ മരിക്കുകയും 17 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. അസീമാന്ദക്കും മറ്റ്​ ആറു പേർക്കമെതിരെ കൊലക്കുറ്റം, വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ്​ പൊലീസ്​ കേസെടുത്തിരുന്നത്​​. ഇതില്‍ സുനില്‍ ജോഷി മരണമടഞ്ഞു. മറ്റുള്ളവരുടെ ശിക്ഷ Read more about സ്വാമി അസീമാന്ദയെ കോടതി വെറുതെ ​വിട്ടു.[…]

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പെപ്‍സിയും കൊക്കകോളയും വില്‍ക്കില്ല

05:44 pm 8/3/2017 സംസ്ഥാനത്ത് വ്യാപാരികള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. കടുത്ത വരള്‍ച്ച തുടരുമ്പോഴും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മുഖ്യമന്ത്രിയുടെ പിന്തുണ തേടിയ ശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തുമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു. അടുത്ത ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കക്കോളയും പെപ്‍സിയും പൂര്‍ണ്ണമായി ബഹിഷ്കരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. ഏഴ് ലക്ഷത്തോളം വ്യാപാരികള്‍ ഈ Read more about സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പെപ്‍സിയും കൊക്കകോളയും വില്‍ക്കില്ല[…]

മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി.

10:55 pm 8/3/2017 ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ പീഡനക്കേസാണ് ആലുവയിലേത്.

ഇന്ന് അന്താരാഷ്ട്ര വനിതാദിനം .

09:39 am 8/3/2017 സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പക്ഷെ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനം ലോകം ആചരിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു . പക്ഷെ ഇന്നും സ്ത്രീയുടെ അവസ്ഥ എന്താണ്? ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഭൂമിയിൽ ലിംഗ സമത്വം യാഥാർഥ്യമാകാൻ 2186 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വേൾഡ് എക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ Read more about ഇന്ന് അന്താരാഷ്ട്ര വനിതാദിനം .[…]

മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം

09:33 am 8/3/2017 ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനം. ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. ചൊവ്വാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. ഇതേ തുടർന്നു നഗരത്തിൽ സുരക്ഷ ശക്തമാക്കി. സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് മേധാവി പറഞ്ഞു. മണിപ്പുരിലെ 22 സീറ്റുകളിലേക്കാണു ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്.

10:58 pm 7/3/2017 പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്. ഇതിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ബന്ധുവിനെയും അയൽവാസികളെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവർ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകൾ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീടിനകത്ത് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. പിതാവ് ഷാജിയാണ് തൂങ്ങിമരിച്ച നിലയിൽ ശരണ്യയെ ആദ്യം കാണുന്നത്. ജനുവരി 12ന് ശരണ്യയുടെ Read more about സഹോദരങ്ങളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ്.[…]

മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം.

08:06 pm 7/3/2017 ഭോപ്പാല്‍: മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം. ഭോപ്പാല്‍-ഉജൈ്ജന്‍ പാസഞ്ചറിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കലപിപാലിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലില്‍ നിന്നും ഉജൈ്ജനിലേക്ക് വരുന്നതിനിടെയാണ് ജബ്ദി സ്‌റ്റേഷനടുത്ത് വെച്ചാണ് ട്രെയിനില്‍ സ്ഫോടനം. വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര Read more about മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം.[…]