ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു.

11:50 am 7/3/2017 കൊച്ചി: തോപ്പുംപടിയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോഗാര്‍ഷ്യ ദ്വീപ് പരിധിയിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് കുറ്റം. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള മല്‍സ്യ തൊഴിലാളികളാണ് ഇവരില്‍ അധികവും. ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മല്‍സ്യത്താഴിലാളികളെ തടഞ്ഞു വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 16നാണ് രണ്ട് ബോട്ടുകളിലായി 32 പേര്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയത്. കൊച്ചിയില്‍ Read more about ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു.[…]

ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു.

09:10 am 7/3/2017 രാമേശ്വരം: ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിഡ്ജോ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തതെന്ന് രാമേശ്വരം Read more about ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു.[…]

ഇറാഖിനെ ഒഴിവാക്കി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്

7:57 am 7/3/2017 ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇറാഖിനെ ഒഴിവാക്കി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്. നേരത്തെ പട്ടികയിലുണ്ടായിരുന്ന മറ്റ് ആറ് രാജ്യങ്ങളെയും പുതിയ ഉത്തരവിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തേക്കാണ് പുതിയ ഉത്തരവ് പ്രകാരമുള്ള യാത്രാവിലക്ക്. എന്നാൽ ഗ്രീൻ കാർഡുള്ളവർക്ക് യാത്രാവിലക്കില്ല. അഭയാർത്ഥികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് 4 മാസത്തേക്ക് വിലക്കേർപ്പെടുത്തി. 7രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്‍റെ ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്.

ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ ന്യൂസിലൻഡി​ലും വം​ശീ​യാ​ക്ര​മ​ണം.

7:54 am 607/3/2017 വെ​ല്ലിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യ്ക്കു പി​ന്നാ​ലെ ന്യൂസിലൻഡി​ലും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യാ​ക്ര​മ​ണം. ന്യൂസിലൻഡി​ലെ ഓ​ക്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ന്‍ പൗ​ര​നാ​യ ന​രീ​ന്ദ​ര്‍​വീ​ര്‍ സിം​ഗി​നെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു പോ​കൂ എ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കാ​റി​ല്‍ നി​ന്ന് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് സിം​ഗി​നെ​തി​രെ വം​ശീ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് അ​തി​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ സിം​ഗ് ഫേസ്ബുക്കില്‍ ലൈ​വ് സ്ട്രീം ​ചെ​യ്തു. വീ​ഡി​യോ ലൈ​വ് സ്ട്രീം ​ചെ​യ്യു​ക​യാ​ണെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​തോ​ടെ അ​ധി​ക്ഷേ​പം വീ​ണ്ടും ശ​ക്ത​മാ​യെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് .

05:11 pm 6/3/2017 തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് നീട്ടി. നേരത്തെ മൂന്ന് ദിവസത്തേയ്ക്കായിരുന്നു നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ലാബിലേക്ക് അയച്ച മണിയുടെ ആന്തരികാവയവങ്ങൾ സീൽ ചെയ്തിരുന്നില്ലെന്നും ഇതിലെ ദുരൂഹതയും നീക്കണമെന്ന് നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന സഹോദരൻ ആർ.എൽ.വി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു. അതിനിടെ മണിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഭാര്യ നിമ്മിയും മകളും എത്തി. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് മണി മരണത്തിന് Read more about മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിവരുന്ന നിരാഹാര സമരം അനിശ്ചിത കാലത്തേക്ക് .[…]

കെഎ​സ്ആ​ര്‍ടിസി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.

01:16 pm 6/3/2017 തിരുവനന്തപുരം: ​നെ​ടു​മ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും കെഎ​സ്ആ​ര്‍ടിസി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.​ജെ​ബി​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.​ ഞാ​യ​റാ​ഴ്ച പുലർച്ചെ നെ​ടു​മ​ങ്ങാ​ട് കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​തി​രെ വ​ന്ന മ​റ്റൊ​രു കെഎ​സ്ആ​ര്‍ടിസി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് ത​ട്ടി​ക്കൊ​ണ്ടുപോ​ക​ല്‍ പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണമായത്. ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം ന​ട​ന്ന​പ്പോ​ഴാ​ണ് കെഎ​സ്ആ​ര്‍ടിസി ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​റ​ല്ലെന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യു​ന്ന​ത്. ​തു​ട​ര്‍​ന്ന് ബ​സെ​ടു​ത്തു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ജെ​ബി​നെ പി​ടി​കൂ​ടി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​നു കൈ​മാ​റി.​ ബ​സ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും അ​പ​ക​ട​മു​ണ്ടാ​ക്കി Read more about കെഎ​സ്ആ​ര്‍ടിസി ബ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.[…]

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.

01:04 pm 6/3/2017 ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയിൽ അതിർത്തിയിലെ മൂന്നു പാക് പോസ്റ്റുകൾക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഡോണ്‍ ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 10 ഭീകരർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. സൈനികർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ദുഖം രേഖപ്പെടുത്തി.

ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് .

09:29 am 6/3/2017 ടോക്കിയോ: ജപ്പാനിൽ സുരക്ഷാ ഹെലികോപ്റ്റർ തകർന്നുവീണ് മരണം ഒൻപതായ് . ഒന്പതു യാത്രക്കാരുമായി പരിശീലന പറക്കൽ നടത്തുന്നതിനിടെ ഹെലികോപ്റ്റർ മധ്യ ജപ്പാനിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾക്കിടയിലാണ് തകർന്നുവീണത്. സംഭവസ്ഥലത്തുനിന്ന് രണ്ടു പേരെ അബോധാവസ്ഥയിൽ കണ്ടുകിട്ടി. നാലുപേരെ കാണാതായിട്ടുണ്ട്. ടോക്കിയോയിൽനിന്നും 250 കിലോമീറ്റർ വടക്കു പടിഞ്ഞാറു മാറിയുള്ള ഹാച്ചിബസി മലനിരയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമായിട്ടില്ല. –

കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു.

09:23 am 6/3/2017 കൂത്താട്ടുകുളം: എറണാകുളം കൂത്താട്ടുകുളം പുതുവേലിയിൽ സ്കൂൾകുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് രണ്ടു കുട്ടികളും ഡ്രൈവറും മരിച്ചു. 13 കുട്ടികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. യുകെജി വിദ്യാർഥികളായ ആൻമരിയ, നയന, ജീപ്പ് ഡ്രൈവർ ജോസ് എന്നിവരാണ് മരിച്ചത്. മേരിഗിരി സ്കൂളിലെ കുട്ടികളെയും കൊണ്ടു വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇലഞ്ഞിമേഖലയിൽനിന്ന് വന്ന സ്വകാര്യ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി

09:39 pm 5/3/2017 കോഴിക്കോട്: വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും കൃത്രിമക്കാൽ മാറ്റിവയ്ക്കാൻ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ താൻ സമർപ്പിച്ച പെറ്റീഷനെ എതിർത്തില്ല എന്ന് കാരണത്താൽ അന്നത്തെ ഹോം സെക്രട്ടറിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാൻ തന്‍റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നത് Read more about വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി[…]