അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.

01:04 pm 6/3/2017
images (1)

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയിൽ അതിർത്തിയിലെ മൂന്നു പാക് പോസ്റ്റുകൾക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഡോണ്‍ ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 10 ഭീകരർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. സൈനികർ കൊല്ലപ്പെട്ടതിൽ പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ ദുഖം രേഖപ്പെടുത്തി.