ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്.

08:03 am 2/3/2017 താനെ: പൂനെ സോണിലേക്കുള്ള ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്. സൈനികരായ രവിന്ദർ കുമാർ, ധരംവിർ സിംഗ്, നികം കുമാർ പാഡേ എന്നിവരെ സംശയിക്കുന്നതായി താനെ സിറ്റി പോലീസ് കമ്മീഷണർ പരം വീർ സിംഗ് പറഞ്ഞു. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തെക്കും. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 21 പേരെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്നു അഹമ്മദാബാദ്, ഗോവ, നാഗ്പൂർ തുടങ്ങി നിരവധി സെന്‍ററുകളിൽ Read more about ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്.[…]

വൈദികന്‍റെ ബലാത്സംഗം ഒളിപ്പിച്ച് വയ്ക്കാന്‍ രൂപതയിലെ പുരോഹിതനും കന്യസ്ത്രീകളും കൂട്ടുനിന്നു

07:40 am 2/3/2017 മാനന്തവാടി: വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച നവജാതശിശുവിനെ വയനാട്ടിലെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചത് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും തടയാനായുള്ള മുഴുവന്‍ നിയമങ്ങളെയും ലഘിച്ചുകൊണ്ട്. ഈ നിയമലംഘനത്തിന് സംരക്ഷണം നടത്തിയയ് ചൈല്‍ഡ് വെല്‍ഫയര് കമ്മിറ്റിതന്നെയാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രൂപതയിലെ പുരോഹിതനും കന്യസ്ത്രിയുമാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങള്‍ കണ്ണൂര്‍ തോക്കിലങ്ങാടിയിലെ ആശുപത്രിയില്‍ ബലാത്സംഗം പെണ്‍കുട്ടി പ്രസവിക്കുന്നത് ഫെബ്രുവരി 7ന് അന്നു ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികള്‍ നടത്തുന്ന അഡോപ്ഷന്‍ സെന്‍ററിലെത്തിച്ചുവെന്നാണ് പിതാവ് പറയുന്നത്. Read more about വൈദികന്‍റെ ബലാത്സംഗം ഒളിപ്പിച്ച് വയ്ക്കാന്‍ രൂപതയിലെ പുരോഹിതനും കന്യസ്ത്രീകളും കൂട്ടുനിന്നു[…]

വനപ്രദേശത്തും വിനോദ സഞ്ചാരമേഖലകളിലും പുകവലി കർശനമായി നിരോധിക്കപ്പെടും.

9:06 pm 01/3/2017 തിരുവനന്തപുരം: വേനൽ കഠിനമാകും തോറും കാട്ടുതീമൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തിനശിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി സർക്കാർ. കാട്ടുതീ മൂലം കൂടുതൽ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയൽസംസ്ഥാനങ്ങളിലെ വനംവകുപ്പുമായി യോജിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാട്ടുതീ തടയുന്നതിനു വനാതിർത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും സർക്കാരിതര സംഘടനകളുടെ പ്രവർത്തനവും ഏകോപിപ്പിക്കും. ഈ മേഖലകളിൽ ഫയർഫോഴ്സിന്‍റെ സേവനം ലഭ്യമാകുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കും. Read more about വനപ്രദേശത്തും വിനോദ സഞ്ചാരമേഖലകളിലും പുകവലി കർശനമായി നിരോധിക്കപ്പെടും.[…]

കാബൂളിലെ പോലീസ്, സൈനിക, രഹസ്യാന്വേഷണ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി താലിബാൻ.

05:00 pm 01/3/2017 കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പോലീസ്, സൈനിക, രഹസ്യാന്വേഷണ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി താലിബാൻ. നഗരത്തിലെ രണ്ടിടങ്ങളിൽ സ്ഫോടനം നടത്തിയെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാൻ സുരക്ഷാ സേനയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമല്ല. സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.ജില്ലാ പോലീസ് ആസ്ഥാനത്തിനും സൈനിക പരിശീലന കേന്ദ്രത്തിനും സമീപമാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ മാസം കാബൂളിൽ സുപ്രീം കോടതിയ്ക്കു പുറത്തുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 20 പേർ Read more about കാബൂളിലെ പോലീസ്, സൈനിക, രഹസ്യാന്വേഷണ ആസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി താലിബാൻ.[…]

പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.

01:10 pm 01/3/2017 കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. കേസിൽ നിര്‍ണായകമായ തെളിവായി പൊലീസിന് ഉപയോഗിക്കാവുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. അക്രമികൾ നടി സഞ്ചരിച്ചിരുന്ന കാറിനെ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഈ വാഹനമാണ് പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്. പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി സമീപത്തുള്ള കടയില്‍ നിന്ന് വെള്ളം വാങ്ങുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിലുള്ള Read more about പൾസർ സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു.[…]

കലിഫോർണിയയിലുള്ള പാർപ്പട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിച്ചു.

09:33 am 01/3/2017 കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുള്ള പാർപ്പട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. റിവർസൈഡ് വിമാനത്താവളത്തിൽ നിന്ന് സാൻ ജോസിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ഇടിച്ചിറങ്ങിയ വീടുകൾ കത്തിനശിച്ചിട്ടുണ്ട്. ദന്പതികളും മൂന്നു കൗമാരക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സാൻ ബെർനാർഡിനോയിലെ ആശുപത്രിയിൽ പ്രവേശിച്ചു.

യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

09:33 am 01/3/2017 വാഷിങ്ടൺ: വംശീയ ആക്രമണത്തിൽ യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യു.എസ് കോൺഗ്രസിൽ. കൻസാസ് വെടിവെപ്പിലും രാജ്യത്തെ ജൂതസമൂഹത്തിനെ ലക്ഷ്യമിട്ടുണ്ടായ അതിക്രമങ്ങളിലും അദ്ദേഹം അപലപിച്ചു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിന് സർക്കാറിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയെ ലോകത്തിലെ മികച്ച രാജ്യമാക്കുമെന്ന തൻറെ വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. പരിശോധന അസാധ്യമായ നാടുകളിൽനിന്നുള്ളവരെ ഇവിടെ Read more about യു.എസിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.[…]

മികച്ച നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം.

08:00 am 01/3/2017 ബംഗളൂരു: കാര്യക്ഷമവും മികച്ചതുമായ നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരത്തിന് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാനായത്. ബംഗളൂരു ആസ്ഥാനമായ ജനാഗ്രഹ സെന്‍റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി രാജ്യത്തെ 21 പ്രധാന നഗരങ്ങളില്‍ നഗരഭരണത്തിന്‍െറ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലാണ് തിരുവനന്തപുരം മുന്നിലത്തെിയത്. പുണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 18 ദശലക്ഷം ജനസംഖ്യയുള്ള ഡല്‍ഹിക്ക് ഒമ്പതാം സ്ഥാനമാണുള്ളത്. ജയ്പുരാണ് ഏറ്റവും പിന്നില്‍. Read more about മികച്ച നഗരഭരണം തിരുവനന്തപുരത്തെന്ന് പഠനം.[…]

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

07:59 am 01/3/2017 കൊണ്ടോട്ടി: 18 മാസം നീണ്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 2015 സെപ്റ്റംബറില്‍ ആരംഭിച്ച കാര്‍പ്പറ്റിങ്ങിനൊപ്പം റണ്‍വേ ബലപ്പെടുത്തുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കിയാണ് മുഴുവന്‍ സമയം പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നത്. 2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 400 മീറ്റര്‍ ദൂരം പൂര്‍ണമായി പുതുക്കി പണിയുകയായിരുന്നു. 80 സെ.മീ ആഴത്തില്‍ കുഴി എടുത്തതിന് ശേഷമാണ് ഈ ഭാഗത്ത് പുതിയ റണ്‍വേ ഒരുക്കിയിരിക്കുന്നത്. റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ Read more about കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.[…]

ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നൈ​ജീ​രി​യ​യു​ടെ മു​ൻ പ​രി​സ്ഥി​തി മ​ന്ത്രി ആ​മി​ന മു​ഹ​മ്മ​ദ് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു

07:20 pm 28/2/2017 ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നൈ​ജീ​രി​യ​യു​ടെ മു​ൻ പ​രി​സ്ഥി​തി മ​ന്ത്രി ആ​മി​ന മു​ഹ​മ്മ​ദ് (55) ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. ആ​മി​ന മു​ഹ​മ്മ​ദ് യു​എ​ൻ കൗ​ൺ​സി​ലി​ൽ സം​സാ​രി​ക്കു​ക​യും ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യും ചെ​യ്ത​താ​യി സി​ൻ​ഹു​വ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​മി​ന മു​ഹ​മ്മ​ദ്, പ​രി​സ്ഥി​തി–​വി​ക​സ​ന ന​യ​ങ്ങ​ളി​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബാ​ൻ കീ ​മൂ​ണി​ന്‍റെ ഉ​പ​ദേ​ശ​ക​യാ​യി​രു​ന്നു.