കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം

10:40 am 23/2/2017 തിരുവനന്തപുരം: നോട്ട് റദ്ദാക്കലിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സർക്കാരിനും സാധാരണ ജനങ്ങൾക്കും തിരിച്ചടിയായെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഗവർണർ പറഞ്ഞു. സഹകരണ മേഖല സ്തംഭിച്ചു. നോട്ട് റദ്ദാക്കൽ തീരുമാനം സർക്കാരിന്‍റെ റവന്യു വരുമാനം കുറച്ചുവെന്നും നിയസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ നിയമസഭയിൽ എത്തിയ ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അടക്കമുള്ളവർ ചേർന്ന് Read more about കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം[…]

കശ്മീരിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു

10:22 am 23/2/2017 ശ്രീനഗർ: ക​ശ്​മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു. ഏറ്റുമുട്ടലി​നിടയിൽ പെട്ട സ്​ത്രീയും മരിച്ചതായി പൊലീസ്​ പറഞ്ഞു. ഷോപിയാനിലെ മാട്രിഗമിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ്​ ഇന്ന്​ പുലർച്ചെ 2.30ഒാ​െട സായുധസംഘം ആക്രമിച്ചത്​. സൈന്യം ശക്​തമായി തിരിച്ചടിച്ചെങ്കിലും ഇരുട്ടി​െൻറ മറവിൽ അക്രമികൾ രക്ഷ​െപ്പട്ടു. ഒരു സൈനികൻ സംഭവ സ്​ഥലത്തുതന്നെ മരിച്ചു. ഉന്നത ഉദ്യോഗസ്​ഥനടക്കമുള്ള മുറിവേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്ന്​ റിപ്പോർട്ടുകളുണ്ട്​. Read more about കശ്മീരിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു[…]

പുതിയ സൗരയുഥം കണ്ടെത്തിയതായി നാസ.

08:01 am 23/2/2017 വാഷിങ്​ടൺ: ഭൂമിക്ക്​ സമാനമായ ഏഴ്​ ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സൗരയുഥം കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ട്രാപ്പിസ്​റ്റ്​ –1 എന്നാണ്​ പുതിയ നക്ഷത്രത്തിന്​ പേര്​ നൽകിയിരിക്കുന്നത്​. ഭൂമിയിൽ നിന്നും 40 പ്രകാശ വർഷം അകലെയാണ്​ പുതുതായി കണ്ടെത്തിയ കുഞ്ഞൻ നക്ഷത്രം നിലകൊള്ളുന്നത്​. സൗരയുഥത്തിന്​ പുറത്തുള്ള ചില സുപ്രധാന വിവരങ്ങൾ ഇന്ത്യൻ സമയം ബുധനാഴ്​ച അർദ്ധരാ​ത്രി ശാസ്​ത്രജ്ഞൻമാർ വെളിപ്പെടുത്തുമെന്ന്​ നേരത്തെ നാസ അറിയിച്ചിരുന്നു.

പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരരെ വധിച്ചു.

08:00 am 23/2/2017 റാവൽപിണ്ടി: ഭീകരരെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പാക്കിസ്ഥാൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരരെ വധിച്ചു. നിരവധി ഭീകരർക്കു പരിക്കേറ്റു. ബുധനാഴ്ച അഫ്ഗാൻ അതിർത്തിയിലായിരുന്നു സംഭവം. രാജഗൽ എരിയായിലെ ടിറഹ് വാലിയിൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്നു സൈനിക വക്താവ് അറിയിച്ചു. ലഷ്കർ-ഇ-ഇസ്ലാം, ദേശ് എന്നി ഭീകര സംഘടനകളുമായി ഭീകരർക്കു ബന്ധമുണ്ടെന്നും സൈനികർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പാക്കിസ്ഥാനിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളിൽ നൂറിലധികം പേരാണു മരിച്ചത്.

എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി.

7:55 am 23/2/2017 ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി. നജഫ്ഗ്ര, ബിജ്‌വാസൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നിന്നായി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇവർനടത്തിയത്. വികാസ്, ആസിഫ്, ഗോപാൽ, ജമീൽ എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായി എടിഎം കാർഡ് ഉപയോഗിക്കാനറിയാത്തവരെ അതിനു സഹായിക്കാനെന്ന വ്യാജേന എത്തുകയും പിൻനമ്പർ മനസിലാക്കിയ ശേഷം തട്ടിപ്പ് നടത്തുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും കബളിപ്പിച്ചാണ് Read more about എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിലായി.[…]

കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും തീപിടുത്തം.

12:12 pm 22/2/2017 കോഴിക്കോട്: മിഠായിത്തെരുവിൽ വീണ്ടും തീപിടുത്തം. രാധാ തീയറ്ററിന് അടുത്തുള്ള തുണിക്കടയ്ക്കാണ് തീപിടിച്ചത്. തീപടർന്നു സമീപത്തുള്ള അഞ്ച് കടകളിലേക്ക് വ്യാപിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ചൈനയിലെ ലിയോനിംഗ് പ്രവിശ്യലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.

8:56 am 22/2/2017 ബെയ്ജിംഗ്: വടക്കുകിഴക്കൻ ചൈനയിലെ ലിയോനിംഗ് പ്രവിശ്യലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 21 പേർക്ക് പരിക്കേറ്റു. ജീവനക്കാർ ജോലിയിലേർപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. ചൈന നാഷണൽ റേഡിയോയാണ് വിവരം പുറത്തുവിട്ടത്. സ്ഫോടനത്തിനു ശേഷം നടത്തിയ അടിയന്തര രക്ഷാ പ്രവർത്തനത്തിലൂടെയാണ് ഫാക്ടറിയുടെ ഉള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പുതിയ ഉത്തരവുമായി അമേരിക്ക

08:43 am 22/2/2017 അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പുതിയ ഉത്തരവുമായി അമേരിക്ക. രാജ്യത്തുള്ള 1 കോടി കുടിയേറ്റക്കാരെ നിയമം ബാധിക്കും. അനധികൃതമായി രാജ്യത്ത് തങ്ങി ക്രിമിനല്‍ കുറ്റങ്ങളില്‍ ഏ‌ര്‍പ്പെട്ടവരെയാണ് ആദ്യം ലക്ഷ്യമിടുക. രാജ്യസുരക്ഷക്ക് ഭീഷണിയായവരെയും പുറത്താക്കും. പക്ഷേ കുട്ടിക്കാലത്തേ രാജ്യത്തെത്തിയവരെ സംരക്ഷിക്കും. ഉത്തരവ് നടപ്പാക്കാന്‍ 10,000 ആഭ്യന്തരസുരക്ഷാ ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

നാലാംഘട്ട വോട്ടെടുപ്പ് ഉത്തര്‍പ്രദേശില്‍ നാളെ നടക്കും.

08:41 am 22/2/2017 ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ദളിത് വോട്ടുകള്‍ തിരിച്ചുപിടിച്ച് അധികാരത്തില്‍ എത്താമെന്ന പ്രതീക്ഷയാണ് ബിഎസ്‌പിയ്‌ക്കുള്ളത്. പക്ഷെ, വോട്ടെടുപ്പ് നടക്കുന്ന ബുന്ദേല്‍കണ്ഡ് മേഖലയിലെ ദളിത് ഗ്രാമങ്ങളുടെ പൂര്‍ണ പിന്തുണ ഇത്തവണ ബിഎസ്‌പിക്ക് കിട്ടാന്‍ സാധ്യതയില്ല. അലഹാബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ദരിദ്രമായ നിയാമക്പുര ഗ്രാമം. 200 ലധികം കുടുംബങ്ങളിലായി ആയിരത്തിലധികം പേരുണ്ട് ഈ ഗ്രാമത്തില്‍. വൈദ്യുതിയില്ല. ആശുപത്രിയില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. കുട്ടികളില്‍ ഭൂരിഭാഗവും സ്കൂളില്‍ പോകുന്നില്ല. കുടിവെള്ളത്തിന് ഇതുപോലെ ഒന്നോ രണ്ടോ Read more about നാലാംഘട്ട വോട്ടെടുപ്പ് ഉത്തര്‍പ്രദേശില്‍ നാളെ നടക്കും.[…]

ബാഗ്ദാദിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു.

08:34 am 22/2/2017 ബഗ്ദാദ്: ബാഗ്ദാദിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. സംഭവത്ത് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കിഴക്കൻ ബാഗ്ദാദിലെ തിരക്കേറിയ നിരത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സമീപത്തെ കടകളും സ്റ്റാളുകളും വാഹനങ്ങളും മറ്റ് കെട്ടിങ്ങളുമൊക്കെ തകർന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഐഎസ് ആകാം സ്ഫോടനത്തിനു പിന്നിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം.