പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു.

03:55 pm 21/2/2017 പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. താലിബാൻ ബന്ധമുള്ള ജമാത്ത് ഉൾ അഹ്റർ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ നഗരമായ ചാർസദയിലെ കോടതിയിലാണ് ആക്രമണമുണ്ടായത്. പ്രധാനകവാടത്തിലൂടെ കോടതിയുടെ ഉള്ളിൽ പ്രവേശിച്ച ഭീകരരിൽ രണ്ടു പേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിക്ക് പുറത്തു വെടിവയ്പ്പ് നടത്തിയ ഭീകരനെ വധിച്ചതായി ജില്ലാ പോലീസ് മേധാവി സൊഹൈൽ ഖാലിദ് പറഞ്ഞു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ജമാത്ത് Read more about പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു.[…]

മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം.

10:09 am 21/2/2017 മെൽബൺ: മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം. പ്രാദേശിക സമയം രാവിലെ ഒമ്പതിന് നഗരത്തിലെ ഡി.എഫ്.ഒ ഷോപ്പിങ് മാളിന് മുകളിലാണ് വിമാനം തകർന്നു വീണത്. എൻജിൻ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. എസഡൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഇരട്ട എൻജിൻ വിമാനം ഷോപ്പിങ് മാളിന് മുകളിൽ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ നിന്ന് വലിയ തീഗോളവും കറുത്ത പുകയും കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകട സമയത്ത് ഷോപ്പിങ് മാൾ പ്രവർത്തിക്കാത്തതിനാൽ Read more about മെൽബണിൽ ചെറുയാത്രാ വിമാനം തകർന്നു വീണ് അഞ്ച് മരണം.[…]

ഇറ്റലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 .

08:44 am 21/2/2017 റോം: ഇറ്റലിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തിന്‍റെ മധ്യമേഖലയിലാണ് ഉണ്ടായത്. അബ്രൂസോ പ്രവിശ്യയിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇറ്റലിയിലുണ്ടായ വൻ ഭൂചലനത്തിൽ 300ൽ അധികം പേർ മരിക്കുകയും 400ൽ ഏറെ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു.

08:40 am 21/2/2017 കാബൂള്‍: ആഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അജ്ഞാതനായ തോക്കുധാരി ഇവരുടെ വീടിനു നേരെ രണ്ടു പ്രാവശ്യം ഗ്രനേഡ് പ്രയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. –

നടിക്കെതിരെയുള്ള ആക്രമണം: ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതാകമ്മീഷൻ

08:30 am 21/2/2017 ദില്ലി: നടിയെ ആക്രമിച്ച സംഭവത്തിൽ ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതകമ്മിഷൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. നടിക്കെതിരെയുള്ള ആക്രമണം ദേശീയതലത്തിൽ തന്നെ വലിയചർച്ചയായ സാഹചര്യത്തിലാണ് വനിതാകമ്മീഷൻ സ്വമേധയഇടപെടാൻ തീരുമാനിച്ചത്. കുറ്റവാളികൾക്കെതിരെ എന്തൊക്കൊ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡിജിപിയെ നേരിട്ട് വിളിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. സംസ്ഥാനസർക്കാരും പൊലീസും മതിയായരീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ അന്വേഷണം നടത്താനും ദേശീയവനിതാകമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ കേന്ദ്രമന്ത്രിമാർ സംസ്ഥാനസർക്കാരിനെ നിശതമായി Read more about നടിക്കെതിരെയുള്ള ആക്രമണം: ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതാകമ്മീഷൻ[…]

കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്

8:49 pm 20/2/2017 ന്യൂഡൽഹി: മുൻ ധനമന്ത്രി പി.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിലാണ് ഈ അക്കൗണ്ടുകളെന്നും താൻ ഈ വിവരങ്ങൾ കൈമാറിയിട്ടും നിലവിലെ ധനമന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു. കാർത്തി ചിദംബരത്തിന്‍റെ പേരിലുള്ള കന്പനികളുടെയും 21 വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങൾ സിബിഐക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ലഭിച്ചിട്ടും ഇതേവരെ ശക്തമായ തുടർ നടപടിയുണ്ടായില്ല. കാർത്തിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു സമൻസ് നോട്ടീസുകൾ Read more about കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്[…]

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ.

06:57 pm 20/2/2017 കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ ഹൈക്കോടതിയിൽ. ​മുഖ്യപ്രതികളായ പൾസർ സുനി, മണികണ്ഡൻ, വിജീഷ്​ എന്നിവർ നൽകിയ മുൻകൂർ ജാമ്യാ​േപക്ഷയിൽ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നുമാണ്​ വാദിക്കുന്നത്​​. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഒളിവിൽ ക​ഴിയുന്ന മൂന്ന്​ ​​പ്രതികളെയും പൊലീസിന്​ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തിന്​ പിന്നിൽ മറ്റൊരു നടിയെ കുറിച്ച്​ ചില സംശയങ്ങളുണ്ടെന്ന്​ നടിയുടെ മാതാവ്​ അറിയിച്ചിട്ടുണ്ട്​. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി Read more about നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യാപേക്ഷയുമായി ഒളവിൽ കഴിയുന്ന പ്രതികൾ.[…]

ശബരിമലയിലെ സ്​ത്രീ പ്രവേശന നിയന്ത്രണം : സുപ്രീംകോടതി ഭരണഘടന ​ബെഞ്ചിന്റെ പരിഗണനക്ക്​ വിടും.​

06:40 pm 20/2/2017 ന്യൂഡൽഹി: ശബരിമലയിലെ സ്​ത്രീ പ്രവേശന നിയന്ത്രണം നീക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഭരണഘടന ​ബെഞ്ചിന്റെപരിഗണനക്ക്​ വിടും.​ ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ്​ മറ്റൊരു ദിവസത്തേക്ക്​ കോടതി മാറ്റി​. കേസിൽ വാദം ആരംഭിച്ചത്​ മുതൽ ഇത്​ ഭരണഘടനാപരമായ കാര്യമാണെന്നും അതിനാൽ ഭരണഘടന ബെഞ്ച്​ വിഷയം പരിഗണിക്കണമെന്നും ദേവസ്വം ബോർഡും ക്ഷേത്ര ഭാരവഹികളും വാദിച്ചിരുന്നു. ഇൗ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമാണ്​ ഇന്ന്​ സു​​പ്രീംകോടതിയിൽനിന്ന്​ ഉണ്ടായിരിക്കുന്നത്​. ഇത്​ ഭരണഘടനയുടെ 24, 25 ആർട്ടിക്കിളുകൾ സംബന്ധിക്കുന്നതും ഭരണഘടന Read more about ശബരിമലയിലെ സ്​ത്രീ പ്രവേശന നിയന്ത്രണം : സുപ്രീംകോടതി ഭരണഘടന ​ബെഞ്ചിന്റെ പരിഗണനക്ക്​ വിടും.​[…]

തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി ഓഫീസിൽ എത്തി ചുമതലയേറ്റു.

02 :30 pm 20/2/2017 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി ഓഫീസിൽ എത്തി ചുമതലയേറ്റു. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ചെറുകിട വ്യവസായികൾക്കുമുള്ള സഹായ പദ്ധതികൾ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേരിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. തമിഴ്നാട്ടിലെ 500 മദ്യശാലകൾ പൂട്ടുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു. ജോലിക്കാരായ സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ 50 ശതമാനം സബ്സിഡി നൽകാനും മത്സ്യത്തൊഴിലാളികൾക്ക് 5000 പുതിയ വീടുകൾ നിർമിച്ചു കൊടുക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. ശനിയാഴ്ച നിയമസഭയിൽ Read more about തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി ഓഫീസിൽ എത്തി ചുമതലയേറ്റു.[…]

പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

10:20 am 20/2/2017 ആലപ്പുഴ: മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി ഡ്രൈവർ പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസ് സംഘം എത്തുന്നതിന് മുന്പാണ് സുനി രക്ഷപ്പെട്ടത്. സുനിയുടെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴ അന്പലപ്പുഴയിൽ നിന്നാണ് സുനി കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടത്. സുനി അന്പലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എത്തുന്നതിന്‍റെ തൊട്ടുമുന്പായിരുന്നു രക്ഷപ്പെടൽ. സുനി കേരളത്തിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.