ശശികല ജയിലിലേക്ക് : ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ്.
10:48 am 14/2/2017 ന്യൂഡൽഹി: തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന കേസിന് വിധി പറഞ്ഞു. 65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു. നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയുമാണ് വിചാരണക്കോടതി നേരത്തെ വിധിച്ച ശിക്ഷ. ശശികലയോട് ഉടൻ തന്നെ കീഴടങ്ങാനും പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ബംഗളുരു കോടതിയിൽ കീഴടങ്ങാനാണ് നിർദേശം. അനധികൃത സ്വത്ത് സമ്പാദനക്കേസ് ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ് എന്നും കോടതി നിരീക്ഷിച്ചു. Read more about ശശികല ജയിലിലേക്ക് : ആദായനികുതിക്കേസല്ല, അഴിമതിക്കേസാണ്.[…]










