ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി.

04:18 pm 12/2/2017 വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർസ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ കാന്‍റർബറി പ്രവശ്യയിലാണ് ഭൂചലനം. എട്ടോളം തുടർചലനങ്ങളുമുണ്ടായതായി ജിയോനെറ്റ് സയൻസ് അറിയിച്ചു. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു.

04:15 pm 12/2/2017 കുൽഗാം: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ തിരിച്ചടിയിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ കുൽഗാമിലെ യാരിപോറ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു സൈനികർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹുദീൻ ഭീകരരാണെന്നാണു സൂചന. കൊല്ലപ്പെട്ടവര്‍ കാഷ്മീർ സ്വദേശികൾ തന്നെയാണെന്നാണ് പ്രാഥമിക വിവരം. വെടിയൊച്ച കേട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏറ്റുമുട്ടൽ Read more about ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു.[…]

വി.​കെ.​ശ​ശി​ക​ല​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന.

07:50 am 12/2/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള വി.​കെ.​ശ​ശി​ക​ല​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന. ഇ​തു​വ​രെ​യും മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കാ​ൻ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ശ​ശി​ക​ല ഇ​ന്ന​ലെ രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി. ഇ​ന്നു നാ​ലി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​ല​തും സം​ഭ​വി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ശ​ശി​ക​ല​യു​ടെ ക്യാ​ന്പി​ൽ​നി​ന്ന് നി​ര​വ​ധി പ്ര​മു​ഖ​ർ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ ക്യാ​ന്പി​ലേ​ക്കു മാ​റി. വേ​ണ്ടി​വ​ന്നാ​ൽ താ​ൻ മാ​റി​നി​ൽ​ക്കാ​മെ​ന്നും കെ.​എ. ​ചെ​ങ്കോ​ട്ട​യ്യ​നെ​യോ എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി​യെ​യോ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​മെ​ന്നും ശ​ശി​ക​ല സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ബി​ജെ​പി നേ​താ​വ് ഡോ.​സു​ബ്ര​ഹ്‌മണ്യ​ൻ സ്വാ​മി Read more about വി.​കെ.​ശ​ശി​ക​ല​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി സൂ​ച​ന.[…]

Default title

07:44 am 12/2/2017 സക്രമെന്‍റോ കൗണ്ടി: കലിഫോർണിയയിലെ സക്രമെന്‍റോ കൗണ്ടിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി നദിയിൽ പതിച്ചു. സക്രമെന്‍റോ കൗണ്ടിയിലെ എൽക് ഗ്രോവിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന മൂന്നു പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ട്രെസിയിൽ നിന്ന് റോസ്‌വില്ലയിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോകുകയായിരുന്ന ചരക്കു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്‍റെ 22 ബോഗികൾ നദിയിൽ വീണു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ നേരിയ ഭൂചലനം.

7:40 am 12/2/2017 ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രി 10.51 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുറച്ചു ദിവസങ്ങൾക്കു മുന്പ് രുദ്രപ്രയാഗിൽ റിക്ടർ സ്കെയിലിൽ 5.8, 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ.

07:37 am 12/2/2017 സിയോൾ: പ്രാദേശിക സമയം 7.55നാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്​.അമേരിക്കയുടെ പ്രസിഡൻറായി ഡോണാൾഡ്​ ട്രംപ്​ അധികാരമേറ്റതിന്​ ശേഷം ഇതാദ്യമായാണ്​ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്​. മിസൈൽ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളിൽ നിന്ന്​ പിന്നോട്ടില്ലെന്ന സന്ദേശമാണ്​ ഉത്തരകൊറിയ നൽകുന്നത്​. ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിന്​ മിസൈൽ പരീക്ഷണം കാരണമാവുമെന്നാണ്​ റിപ്പോർട്ടുകൾ. ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം അമേരിക്കൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തി​െൻറ പശ്​ചാത്തലത്തിൽ ദക്ഷിണകൊറിയ അടിയന്തര സുരക്ഷ യോഗം വിളിച്ചു.

മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്ന് ശശികല.

07:29 pm 11/2/2017 ശശികല മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിന്മാറി. പന്നീർസെൽവവുമായുള്ള പോരാട്ടത്തിൽ ജനകീയത നഷ്ടപ്പെടുകയും അനുകൂലിക്കുന്ന എം.എൽ.എമാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാവുകയും ചെയ്തതോടെയാണ് ശശികല സ്ഥാനത്തു നിന്നും പിന്മാറിയത്. പാർട്ടിയിലെ പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ശശികലയുമായി അടുപ്പമുള്ള പാർട്ടി പ്രിസീഡിയം ചെയർമാൻ കെ.എ. സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയേയോ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്നാൽ ഇത് ശശികലയുടെ തന്ത്രമാണെന്നാണ് പന്നീർസെൽവ പക്ഷം ആരോപിക്കുന്നത്. അതിനിടെ രണ്ടു മന്ത്രിമാരും രണ്ട് എംപിമാരും ഇന്ന് പനീർസെൽവത്തിനു പിന്തുണ Read more about മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്ന് ശശികല.[…]

ബംഗ്ലാദേശലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു.

11:05 am 11/2/2017 ധാക്ക: ബംഗ്ലാദേശലുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ബംഗ്ലാദേശിലെ ഫരിദ്പൂറിലാണ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. ധാക്ക- കുലാന ഹൈവേയിലാണ് സംഭവമുണ്ടായത്. തമ്മിൽ കൂട്ടിയിടിച്ചതനെത്തുടർന്ന് ഇവിടെ തീപടർന്ന് പിടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.

ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു.

10:55 am l1/2/2017 മനില: ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ഫിലിപ്പൈൻസിലാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ 120ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു വീണു. 1,50,000ലധികേ പേർ താമസിക്കുന്ന പൊക്നോ ഗ്രാമത്തിലാണ് ഭൂചലനം.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അംഗോളയിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു.

09:20 am 11/2/2017 ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. വടക്കൻ നഗരമായ യുജിലാണ് സംഭവമുണ്ടായത്. നൂറിലധികം പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. പ്രദേശിക ലീഗ് മത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടിക്കറ്റ് തീർന്നതിനെ തുടർന്ന് ജനങ്ങൾ സ്റ്റേഡിയത്തിന്‍റെ വാതിലുകൾ തള്ളിത്തുറന്ന് അകത്തുകടക്കാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.