തമിഴ്​നാട്ടിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന്​ ഗവർണർ വിദ്യാസാഗർ റാവു.

07:57 am 9/2/2017 മുംബൈ: തമിഴ്​നാട്ടിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന്​ ഗവർണർ വിദ്യാസാഗർ റാവു. മുംബൈയിലെ പൊതുചടങ്ങിൽ വെച്ചാണ്​ അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്​. പന്നീർശെൽവം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന്​ രാഷ്​ട്രീയ പരിചയം ഉണ്ട്​. ഇൗ സാഹചര്യം നേരിടാൻ പന്നീർശെൽവത്തിന്​ കഴിയുമെന്ന്​ ഗവർണർ പറഞ്ഞു. വ്യാഴാഴ്​ച ചെന്നൈയിലെത്താനിരിക്കെയാണ്​ ഗവർണർ നിർണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നുത്​. നേരത്തെ ഗവർണർക്ക്​ പന്നീർശെൽവം രാജി സമർപ്പിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്​ച രാജി പിൻവലിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു. ശശികല നിർബന്ധിച്ചാണ്​ തന്നെ രാജിവെപ്പിച്ചതെന്ന്​ ആരോപണവും പന്നീർശെൽവം Read more about തമിഴ്​നാട്ടിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന്​ ഗവർണർ വിദ്യാസാഗർ റാവു.[…]

സോമാലിയിൽ വെടിവെപ്പ്: നാല് സുരക്ഷാ ജീവനക്കാരും രണ്ട് ആക്രമികളും കൊല്ലപ്പെട്ടു.

o7:5lam 9/2/2017 മൊഗാദിഷു: സോമാലിയയിലെ പുട്‌ലാന്‍ഡിലെ ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ നാല് സുരക്ഷാ ജീവനക്കാരും രണ്ട് ആക്രമികളും കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ അല്‍-ഷാഹാബ് ഭീകരരാണെന്നു അധികൃതര്‍ അറിയിച്ചു. മൂന്നു അല്‍-ഷാഹാബ് ഭീകരര്‍ ബുധനാഴ്ച രാവിലെ ഇന്‍റര്‍നാഷണല്‍ വില്ലേജ് ഹോട്ടലില്‍ പ്രവേശിച്ചെന്നും ഇവരുമായുള്ള ഏറ്റുമുട്ടലിലാണ് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതെന്നും ബാരി ഗവര്‍ണര്‍ യുസഫ് മുഹമ്മദ് പറഞ്ഞു. വിദേശികളുടെ പ്രിയ ഹോട്ടലാണിതെന്നും ഇവിടെ ഭീകരര്‍ പ്രവേശിച്ചത് സുരക്ഷസേനയ്ക്കു തടയുവാന്‍ സാധിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഡല്‍ഹി-ബംഗളൂരു ഗോഎയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

07:50 am 9/2/2017 ന്യൂഡല്‍ഹി: ഡല്‍ഹി-ബംഗളൂരു ഗോഎയര്‍ വിമാനം സാങ്കേതിക തകരാറുമൂലം അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ച ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. 190 പേരുമായി ബംഗളൂരിലേക്കു യാത്ര തിരിച്ച ജി8-557 വിമാനമാണു സാങ്കേതിക തകരാറുമൂലം നിലത്തിറക്കിയത്. രാത്രി 7.32 നു പറന്നുയര്‍ന്ന വിമാനം 7.53 ന് സുരക്ഷിതമായി നിലത്തിറക്കി. ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

ഇന്ത്യക്കാർക്ക്​ തിരിച്ചടിയായി യു.എസിൽ​ പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുന്നു.

05:24 PM 8/2/2017 വാഷിങ്​ടൺ: ഇന്ത്യക്കാർക്ക്​ തിരിച്ചടിയായി യു.എസിൽ​ പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുന്നു. യു.എസിൽ താമസിക്കുന്ന നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം ഒരു ദശാബ്​ദത്തിനുള്ളിൽ നിലവിലുള്ളതി​െൻറ പകുതിയായി കുറച്ച്​ കൊണ്ടുള്ള നിയമമാണ്​ യു.എസ്​ സെനറ്റർമാർ ​സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്​. യു.എസിൽ സ്​ഥിര പൗരത്വമുള്ള വലിയൊരു വിഭാഗം ഇന്ത്യക്കാർക്കും ഗ്രീൻ കാർഡ്​ നേടാൻ ആഗ്രഹിക്കുന്നവർക്കും നിയമം തിരിച്ചടിയാകുമെന്നാണ്​ റിപ്പോർട്ട്​. അമേരിക്കയിലെ തൊഴിൽ അവസരം വർധിപ്പിക്കുന്നതിന്​ കുടിയേറ്റ പരിഷ്​കരണത്തി​െൻറ ഭാഗമായി റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടണും ഡെമോക്രാറ്റിക്​ അംഗം ഡേവിഡ്​ പെർട്യൂവുമാണ്​ Read more about ഇന്ത്യക്കാർക്ക്​ തിരിച്ചടിയായി യു.എസിൽ​ പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുന്നു.[…]

28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു.

02:30 pm 8/2/2017 തിരുവനന്തപുരം: കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാർഥി സംഘടനകൾ നടത്തിയ ചർച്ചയാണ് സമരം അവസാനിക്കാൻ കാരണമായത്. വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്‍റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീർത്തത്. പുതിയ കരാർ പ്രകാരം ലക്ഷ്മി നായർക്ക് പകരം വരുന്ന പ്രിൻസിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ കരാർ ലംഘിച്ചാൽ സർക്കാർ ഇടപെടുമെന്ന ഉറപ്പും Read more about 28 ദിവസമായി ലോ അക്കാഡമിയിൽ നടന്ന വിദ്യാർഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു.[…]

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തീരുമാനം പിൻവലിക്കുമെന്ന് ഒ.പനീർശെൽവം.

11.43 am 8/2/2017 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തീരുമാനം സാഹചര്യങ്ങൾ അനുകൂലമെങ്കിൽ പിൻവലിക്കുമെന്ന് ഒ.പനീർശെൽവം. ചെന്നൈയിലെ വസതിക്ക് മുന്നിൽ മാധ്യമങ്ങളോടാണ് ഒ.പി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. രാജി തീരുമാനം പുനപരിശോധിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ഒ.പി.എസ് പ്രഖ്യാപിച്ചു. ഇക്കാര്യത്തിലുള്ള സംശയം നീക്കാൻ എഐഎഡിഎംകെ സർക്കാരിന് ബാധ്യതയുണ്ട്. മരണം സംബന്ധിച്ച് ഉയർന്ന സംശയങ്ങൾ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കും. പാർട്ടിയെ താൻ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. പാർട്ടിയുടെ ഒത്തൊരുമയ്ക്ക് വേണ്ടിയാണ് Read more about മുഖ്യമന്ത്രി സ്ഥാനം രാജിവച്ച തീരുമാനം പിൻവലിക്കുമെന്ന് ഒ.പനീർശെൽവം.[…]

ശശികല അധികാരത്തിൽ ബ്രമിച്ചു പോയി:പന്നീർശെൽവം.

09;22;am 8/2/2017 ചെന്നൈ: മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്ന ശശികല നടരാജനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പന്നീർശെൽവം. ഉത്തമബോധ്യത്തോടെയാണ് ചൊവ്വാഴ്ച രാത്രി താൻ വെളിപ്പെടുത്തൽ നടത്തിയതെന്നും ശശികലക്ക് അധികാരത്തോട് ആർത്തിയാണെന്നും പന്നീർശെൽവം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. ഇത് പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും പന്നീർശെൽവം ചൂണ്ടിക്കാട്ടി. ജയലളിതയുടെ മരണത്തെകുറിച്ച് ഊഹാപോഹങ്ങൾക്കില്ല. അക്കാര്യം പറയേണ്ടത് ഡോക്ടർമാരാണ്. ഗവര്‍ണര്‍ക്ക് മാത്രമാണ് ജയയെ കാണാന്‍ സാധിച്ചത്. ജയലളിതയെ കാണാൻ 75 ദിവസവും ആശുപത്രിയിലെത്തിയെങ്കിലും അവരെ Read more about ശശികല അധികാരത്തിൽ ബ്രമിച്ചു പോയി:പന്നീർശെൽവം.[…]

ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു

08:29 am 8/2/2017 വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ന്യായീകരിക്കുമ്പോഴും ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു. എന്നാല്‍, വിവാദ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. അതേസമയം, ട്രംപിന്‍െറയും വൈറ്റ്ഹൗസിന്‍െറയും വഴികള്‍ അത്ര എളുപ്പമാകില്ളെന്നാണ് സൂചന. കുടിയേറ്റ നിരോധന ഉത്തരവ് സ്റ്റേ ചെയ്ത ഫെഡറല്‍ ജഡ്ജിയുടെ നടപടിക്കുശേഷം ഇരുവിഭാഗത്തിന്‍െറയും വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അപ്പീല്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് കോടതി Read more about ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു[…]

ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പന്നീര്‍സെല്‍വത്തെ നീക്കി.

08:07 am 8/2/2017 ചെന്നൈ: ശശികലക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പന്നീര്‍സെല്‍വത്തെ നീക്കി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി 12ന് ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പകരം വനം മന്ത്രി ഡിണ്ടുഗല്‍.സി. ശ്രീനിവാസനെ ട്രഷററായി നിയമിച്ചു. അതിനിടെ പന്നീര്‍സെല്‍വത്തിന് പിന്തുണയുമായി അദ്ദേഹത്തിന്‍െറ വസതിക്കു മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തടിച്ചുകൂടി. സംസ്ഥാനത്തിന്‍െറ വിവിധ നഗരങ്ങളില്‍ പന്നീര്‍സെല്‍വത്തിനും ജയലളിതക്കും മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. Read more about ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പന്നീര്‍സെല്‍വത്തെ നീക്കി.[…]

അഫ്ഗാനിസ്താന്‍ സുപ്രീംകോടതി സമുച്ചയത്തില്‍ ചാവേറാക്രമണത്തില്‍ 20 മരണം.

08:04 am 8/2/2017 കാബൂള്‍: അഫ്ഗാനിസ്താന്‍ സുപ്രീംകോടതി സമുച്ചയത്തില്‍ ചാവേറാക്രമണത്തില്‍ 20 മരണം. കാബൂളിലെ കോടതിയില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് ഇരയായത്. ജീവനക്കാര്‍ ബസില്‍ കയറാനൊരുങ്ങുമ്പോഴാണ് ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചത്. 40ലേറെ പേര്‍ക്ക് പരിക്കുണ്ട്. ദുരന്തത്തിനിരയായവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ളെന്ന് ആഭ്യന്തര മന്ത്രാലയ ഉപവക്താവ് നജീബ് ദാനിഷ് അറിയിച്ചു. ജീവനക്കാരല്ലാത്തവരും ദുരന്തത്തിനിരയായി. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ഭീകരസംഘടനയായ താലിബാന്‍ മുമ്പ് പലവട്ടം അഫ്ഗാനിലെ കോടതികള്‍ ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം Read more about അഫ്ഗാനിസ്താന്‍ സുപ്രീംകോടതി സമുച്ചയത്തില്‍ ചാവേറാക്രമണത്തില്‍ 20 മരണം.[…]