അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന്​ ബി.ജെ.പി പ്രകടന പത്രിക.

06:09 pm 28/1/2017 ലഖ്​നോ​: അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന്​ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിനായി മുന്നോടിയായി പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രിക. ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷായാണ്​ ബി.ജെ.പി പ്രകടന പത്രിക ഇന്ന്​ പുറത്തിറക്കിയത്​. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്​ രാമക്ഷേത്രം പണിയുമെന്നാണ്​ പ്രകടനപത്രികയിലെ പരാമർശം​. ഇതിനൊപ്പം നിരവധി വാഗ്​ദാനങ്ങളാണ്​ വോട്ടർമാർക്കായി ബി.ജെ.പി നൽകുന്നത്​. യു.പിയിലെ മുസ്​ലിം സ്​ത്രീകളോട്​ അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ്​ നടപടികൾ എടുക്ക​മെന്നും പത്രിക പുറത്തിറക്കി അമിത്​ ഷാ പറഞ്ഞു. മുത്തലാഖ്​ അടക്കമുള്ള വിഷയങ്ങളിലാവും ബി.ജെ.പി ഇൗ Read more about അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന്​ ബി.ജെ.പി പ്രകടന പത്രിക.[…]

കശ്മീരിൽ വീണ്ടും മഞ്ഞിടിച്ചിൽ : അഞ്ചു സൈനികരെ കാണാതായി.

02:54 pm 28/1/2017 ജമ്മു: കശ്​മീരിലെ കുപ്​വാര ജില്ലയിൽ മാച്ചൽ പ്രദേശത്ത്​ മഞ്ഞിടിച്ചിലിൽ അഞ്ചു സൈനികരെ കാണാതായി. പ്രദേശത്ത്​ നിരീക്ഷണ ജോലിയിലായിരുന്ന അഞ്ചുപേരെയാണ്​ മഞ്ഞിടിഞ്ഞു വീണ്​ കാണാതായിരിക്കുന്നതെന്ന്​ സൈനിക വക്​താവ്​ അറിയിച്ചു. മഞ്ഞുമൂടിയ വഴികൾ വൃത്തിയാക്കുന്നതിനിടെയാണ്​ സംഭവം. സൈന്യത്തി​െൻറ രക്ഷാ പ്രവർത്തനം തുടരുന്നു. കഴിഞ്ഞ ദിവസമാണ്​ ഗുർസെ പ്ര​േദശത്ത്​ മഞ്ഞിടിച്ചിലിൽ 14 സൈനികർ മരിച്ചത്​. മഞ്ഞിടിച്ചിലിൽ ഇതുവരെ 21 സൈനികർ മരിച്ചതായാണ്​ റിപ്പോർട്ട്​. സാധാരണക്കാരും മഞ്ഞിടിച്ചിലിനെ തുടർന്ന്​ മരണമടഞ്ഞു. ഏറ്റവും കടുത്ത തണുപ്പാണ്​ കശ്​മീരിൽ ഇപ്പോൾ അനുഭവ​െപ്പടുന്നത്​. Read more about കശ്മീരിൽ വീണ്ടും മഞ്ഞിടിച്ചിൽ : അഞ്ചു സൈനികരെ കാണാതായി.[…]

ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്‍റ് .

02:52 pm 28/1/2017 വാഷിങ്ടൺ: ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ട്രംപിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. തീവ്രവാദികളായ മുസ്ലിങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്ന് ഇതേക്കുറിച്ച് പെന്‍റഗണിൽ ട്രംപ് വിശദീകരിച്ചു. നമ്മുടെ രാജ്യത്തെ അംഗീകരിക്കുകയും ജനങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്കാവശ്യമുള്ളൂ. വിദേശികളായ ഭീകരരിൽ നിന്ന് അമേരിക്കയെ രക്ഷിക്കുന്നതിനാണ് ഈ ഉത്തരവെന്നും ട്രംപ് പറഞ്ഞു. വിദേശത്തു നിന്നുള്ള സന്ദർശകരേയും അഭയാർഥികളേയും Read more about ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്‍റ് .[…]

യു.പിയിൽ 150 സീറ്റുകളിൽ ബി.ജെ.പിക്ക്​ സ്​ഥാനാർഥികളായില്ല

11;18 am 28/1/2017 ന്യൂഡൽഹി: ഉത്തർ പ്രദേശ്​ തെരഞ്ഞെടുപ്പിന്​​ ആഴചകൾ മാത്രം ബാക്കി നിൽക്കെ സ്​ഥാനാർഥികളെ കണ്ടെത്താനാകാതെ ബി.ജെ.പി. സംസ്​ഥാനത്തെ 403 സീറ്റുകളിൽ 150 സീറ്റുകളിലേക്ക്​ ഇതു വ​െ​ര സഥാനാർഥികളെ കണ്ടെത്താനായിട്ടില്ല. മറ്റു പാർട്ടിയിൽ നിന്നുള്ളവരെ കൊണ്ട്​ വന്ന്​ മത്​സരിപ്പിക്കാനാണ്​ ഇപ്പോൾ ബി.​ജെ.പിയുടെ ശ്രമം. അതേസമയം, സീറ്റ്​ ലഭിക്കാത്തതിൽ തമ്മിൽ തല്ലും രാജി ഭീഷണിയും പാർട്ടിക്കുള്ളിൽ അരങ്ങേറുന്നുമുണ്ട്​. ഉത്തർപ്രദേശ്​ നേടാനായാൽ അത്​ ബി.ജെ.പിയുടെ ഏറ്റവും വലിയ ജയമായിരിക്കും. അതിനായി ഒ.ബി.സി, ദലിത്​, യാദവ വോട്ടുകൾ പിടിച്ചെടുക്കാനായിരിക്കും ബി.ജെ.പി Read more about യു.പിയിൽ 150 സീറ്റുകളിൽ ബി.ജെ.പിക്ക്​ സ്​ഥാനാർഥികളായില്ല[…]

സൈനികർക്ക്​ പരാതികൾ നേരിട്ട്​ സൈനിക മേധാവിയെ അറിയിക്കാൻ വാട്​സ്​ ആപ്പ്​ നമ്പർ തുടങ്ങി

09:33 am 28/1/2017 ന്യൂഡൽഹി: സൈനികർക്ക്​ പരാതികൾ നേരിട്ട്​ സൈനിക മേധാവിയെ അറിയിക്കാൻ വാട്​സ്​ ആപ്പ്​ നമ്പർ തുടങ്ങി. സൈനികർ അവരു​െട പ്രശ്​നങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തറിയിക്കുന്നത്​ വിവാദമായതിനെ തുടർന്നാണ്​ മേധാവിയെ നേരിട്ട്​ വിവരമറിയിക്കാൻ പുതിയ നമ്പർ തുടങ്ങിയത്​. പ്രശ്​നങ്ങൾ പരിഹരിക്കാൻ സൈന്യത്തിന്​ അതി​െൻറതായ സംവിധാനങ്ങളുണ്ട്​. ഇൗ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും നീതി ലഭിച്ചിട്ടില്ലെന്ന്​ കരുതുന്നവർക്ക്​ +91 9643300008 എന്ന വാട്സ്​ ആപ്പ്​ നമ്പർ വഴി ൈസനിക മേധാവി ജനറൽ ബിപിൻ റാവത്തിന്​ നേരിട്ട്​ പരാതി നൽകാം. Read more about സൈനികർക്ക്​ പരാതികൾ നേരിട്ട്​ സൈനിക മേധാവിയെ അറിയിക്കാൻ വാട്​സ്​ ആപ്പ്​ നമ്പർ തുടങ്ങി[…]

നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും.

09:30 am 28/1/2017 വാഷിംങ്ടണ്‍: നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും. വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഡോണാൾഡ് ട്രംപും തെരേസ മേയും നിലപാട് വ്യക്തമാക്കിയത്. ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പേര് വൈറ്റ് ഹൗസ് മൂന്ന് തവണ അക്ഷരത്തെറ്റോടെ പ്രസിദ്ധീകരിച്ചത് വിവാദമായി. നാറ്റോയ്ക്കെതിരായ നിലപാട് നേരത്തെ ഡോണാൾഡ് ട്രംപ് സ്വീകരിച്ചിരുന്നെങ്കിലും കൂടിക്കാഴ്ചയിൽ ട്രംപ് അത് തിരുത്തി. സഖ്യത്തിന് ട്രംപിന്‍റെ 100 ശതമാനം പിന്തുണയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ബ്രിട്ടൻ സന്ദർശിക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ Read more about നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും.[…]

2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഗൂഗ്ഗ്ൾ

09:12 am 28/1/2017 ന്യൂഡല്‍ഹി: നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത 170 കോടി പരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം നീക്കംചെയ്തതായി ഇന്‍റര്‍നെറ്റ് രംഗത്തെ അതികായന്മാരായ ഗൂഗ്ള്‍. വര്‍ഷംതോറും ഗൂഗ്ള്‍ പുറത്തിറക്കുന്ന ‘ബെറ്റര്‍ ആഡ്സ് റിപ്പോര്‍ട്ടി’ലാണ് 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അമ്പരപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് നിയമവിരുദ്ധമായ ഉല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കമ്പനികളുടെ പരസ്യങ്ങളാണ് ഗൂഗ്ള്‍ നിരോധിച്ചത്. ‘‘ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഗൂഗ്ളിലെ പരസ്യങ്ങള്‍. കൃത്യവും നിലവാരവുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് Read more about 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഗൂഗ്ഗ്ൾ[…]

തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി.

07:28 pm 27/1/2017 ജലന്ധർ: പഞ്ചാബിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഴുവൻ കോൺഗ്രസിന്റെ കഥ കഴിഞ്ഞു. അധികാരമില്ലാത്തതി​െൻറ അസ്വസ്ഥതയാണ്​ ​ഇപ്പോൾ കോൺഗ്രസിന്​. കരയില്‍ പിടിച്ചിട്ട മത്സ്യത്തിന് തുല്യമാണ് കോൺഗ്രസ്​ പാര്‍ട്ടിയുടെ അവസ്ഥ. കുടുംബ പ്രശ്​നങ്ങളുള്ള ഒാരോ സംസ്ഥാനത്തേക്കും അധികാരത്തിന്​ വേണ്ടി ഒാടി നടക്കുകയാണ്​ കോൺഗ്ര​െസന്നും മോദി പറഞ്ഞു. ഫെബ്രുവരി നാലിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകാശ്​ സിങ്​ Read more about തെരഞ്ഞെടുപ്പ്​ റാലിയിൽ കോൺഗ്രസിനെയും ആം ആദ്​മി പാർട്ടിയെയും കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി.[…]

ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി .

02:11 pm 27/1/2017 ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം രംഗത്തെത്തി. ജല്ലിക്കട്ട് പ്രക്ഷോഭത്തില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നിയമസഭയില്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകളുമായി സമരത്തിന് ചിലരെത്തി. വിദ്യാര്‍ഥികളുമായി പൊലീസ് ചര്‍ച്ച നടത്തിയിട്ടും സമരം അവസാനിപ്പിയ്ക്കാതിരുന്നതിനെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നും ഒ പനീര്‍ശെല്‍വം വ്യക്തമാക്കി. പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന വിദ്യാര്‍ഥികളെ അപമാനിയ്ക്കുന്നതാണെന്നും ഇത് പിന്‍വലിയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിഎംകെ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

മുഖ്യധാരാ മാധ്യമങ്ങളോട് വായടച്ചട് മിണ്ടാതിരിക്കണമെന്ന് ട്രംപിന്‍റെ ഉപദേശകന്‍.

01:20 pm 27/1/2017 അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളോട് വായടച്ചട് മിണ്ടാതിരിക്കണമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രധാന ഉപദേഷ്ടാവ് സ്റ്റീഫന്‍ ബാനണിന്‍റെ ഭീഷണി. മാധ്യമങ്ങളെ പ്രതിപക്ഷപാര്‍ട്ടികളെന്നു വിശേഷിപ്പിച്ച ബാനണ്‍ അവര്‍ ഭരണകൂടത്തെ അപമാനിക്കുകയാണെന്നും പറഞ്ഞു. മാധ്യമങ്ങള്‍ രാജ്യത്തെ മനസ്സിലാക്കുന്നില്ല. ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്‍റായതെന്നും അവര്‍ മനസ്സിലാക്കുന്നില്ല. ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ബാനണ്‍ പറഞ്ഞു. ട്രംപിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ബാനണ്‍ കഴിഞ്ഞ നവംബറിലും മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.