കശ്മീർ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്‌ മരണം 14 ആയി

11:37 AM 27/1/2017 കശ്മീർ: കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ മരിച്ച സൈനികരുടെ എണ്ണം 14 ആയി. നാലു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ജമ്മു കശ്​മീരിലെ ഗുർസെ​യിലെ സൈനിക ക്യാമ്പിലാണ് കഴിഞ്ഞദിവസം മഞ്ഞിടിച്ചിലുണ്ടായത്. ​ മോശം കാലാവസ്​ഥയും കനത്ത മഞ്ഞുവീഴ്​ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്​കരമാക്കിയിരുന്നു. കഴിഞ്ഞദിവസം നടത്തിയ തെരച്ചിലിൽ 10 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സൈനിക ക്യാമ്പിലേക്ക്​ പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലിൽ കാണാതായിട്ടുണ്ട്​. കഴിഞ്ഞദിവസം സൊണമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു മേജറും നാല്​ സാധാരണക്കാരും മരിച്ചിട്ടുണ്ട്​. രക്ഷാപ്രവർത്തകർ Read more about കശ്മീർ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്‌ മരണം 14 ആയി[…]

നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.

11:19 am 27/1/2017 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍. മോദിയുടെ പേരില്‍ കമ്ബ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അതുല്‍ കുമാര്‍, ജഗ്മോഹന്‍ സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളാണ് സിബിഐയുടെ പിടിയിലായത്. ‘നരേന്ദ്ര മോദി കമ്ബ്യൂട്ടര്‍ സാക്ഷരതാ മിഷന്‍’ എന്ന പേരിലുള്ള വെബ്സൈറ്റിനെക്കുറിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന Read more about നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.[…]

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു.

11:02 am 27/1/2017 തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. മുംബൈയിലേക്ക് പോകാനെത്തിയ ഡാനിയേലാണ് വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ലോ അക്കാദമി സമരം: റിപ്പോര്‍ട്ട് ഇന്ന്

10:39 AM 27/01/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് നിയോഗിച്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോളജ് മാനേജ്മെന്റിനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയതായാണ് സൂചന. ഉപസമതി കോളജില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്‍റിന്‍റെയും വാദങ്ങള്‍ കേട്ടിരുന്നു. ലോ അക്കാദമി മാനേജ്മെന്‍റിനും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കുമെതിരായ ആരോപണങ്ങളില്‍ അഫിലിയേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഉപസമിതിയാണ് മൂന്ന് ദിവസം തെളിവെടുപ്പ് നടത്തിയത്. റിപ്പോര്‍ട്ട് Read more about ലോ അക്കാദമി സമരം: റിപ്പോര്‍ട്ട് ഇന്ന്[…]

പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിൽ.

10:27 AM 27/01/2017 തളിപ്പറമ്പ്​: കണ്ണൂർ പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിൽ. വയനാട്​ സ്വദേശികളായ നൗഷാദ്​,ഷിഹാബ്​. അബ്​ദുല്ലക്കുട്ടി, സിറാജ്​, മുഹാസ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. ബക്കളം സ്വദേശി മൊട്ടന്‍റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറിനെ(38)യാണ് തല്ലി അവശനാക്കി പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിന് സമീപത്ത്​ ഉപേക്ഷിച്ചത്​. നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണ് ഇയാൾ. മര്‍ദിച്ചവശനാക്കി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഖാദറിന് ബുധനാഴ്​ച രാവിലെ ഏഴ് മണിവരെ ജീവനുണ്ടായതായി കരുതുന്നു. ഇദ്ദേഹത്തെ റോഡരികില്‍ കിടക്കുന്നതായി ആദ്യം കണ്ടത് Read more about പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിൽ.[…]

മതിൽ നിർമാണം: മെകസിക്കൻ പ്രസിഡൻറ്​ അമേരിക്കൻ സന്ദർശനം റദ്ദാക്കി

09:26 AM 27/01/2017 വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള അമേരിക്കന്‍ പ്രസിഡ​ൻറ്​ ഡൊണാൾഡ്​ ട്രംപി​െൻറ തീരുമാനത്തെ തുടർന്ന്​ ട്രംപുമായുള്ള കൂടിക്കാഴ്ച മെക്‌സിക്കന്‍ പ്രസിഡൻറ്​ എൻറികെ പെന നീറ്റോ റദ്ദാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനായി മതില്‍ നിര്‍മ്മാണത്തിന് മെക്‌സിക്കോയും ഫണ്ട് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മതില്‍ നിര്‍മ്മാണത്തിന് പണം നല്‍കാന്‍ തയാറല്ലെങ്കില്‍ ത​െൻറ മെക്​സികോ സന്ദർശനം റദ്ദാക്കു​െമന്ന്​ ട്രംപ്​ ട്വീറ്റ്​ ചെയ്​തിരുന്നു. അതേ തുടർന്നാണ്​ ട്രംപുമായി കൂടിക്കാഴ്​ച നടത്താൻ അമേരിക്കയിലേക്ക് പോകുന്നില്ലെന്ന് പെന നീറ്റോയും അറിയിച്ചത്. അതിര്‍ത്തിയില്‍ Read more about മതിൽ നിർമാണം: മെകസിക്കൻ പ്രസിഡൻറ്​ അമേരിക്കൻ സന്ദർശനം റദ്ദാക്കി[…]

രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തിൽ

12.21 AM 27/01/2017 ന്യൂഡൽഹി: രാജ്യത്തിന്‍റെ 68ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ തലസ്ഥാനത്ത് വർണാഭമായി ആഘോഷിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു മുഖ്യാതിഥി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിജയ് ചൗക്കിൽ നിന്നു തുടങ്ങി ചെങ്കോട്ട വഴിയുള്ള പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം ഉൾക്കൊള്ളുന്ന നിശ്ചല ദൃശ്യങ്ങളും കര നാവിക വ്യോമ സേനകളുടെ Read more about രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തിൽ[…]

കശ്മീരില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു.

02:50 pm 25/1/2017 ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോണമാര്‍ഗില്‍ സൈനിക ക്യാമ്പിനു മേല്‍ മഞ്ഞിടിഞ്ഞ്? വീണ് ഒരു സൈനികന്‍ മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം സുര്‍സെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്?. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തെന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്? 11 സൈനികര്‍ മരിച്ചിരുന്നു.

കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

02:00 pm 25/1/2017 തിരുവനന്തപുരം: കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയൽ സമർപ്പിക്കാത്തതുകൊണ്ടാണ് കേരളത്തിന് മെഡലുകൾ നഷ്ടമായത്. ഇതിന് ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. രണ്ട് ആഴ്ചയോളം ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന്‍റെ ഓഫിസിൽ കെട്ടിക്കിടന്നു. ഐ.എ.എസ്-ഐ.പി.എസ് പോരാണ് ഫയൽ നീങ്ങാത്തിന് കാരണx. ഈയവസ്ഥ കേരളത്തിന് നാണക്കേടാണെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. കേരളത്തില്‍നിന്നുള്ളവർക്ക് പൊലീസ് മെഡൽ ലഭിക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ Read more about കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല[…]

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിക്ക്​ പത്​മശ്രീ

11:47 AM 25/01/2017 തിരുവനന്തപുരം: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുരസ്കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര അണ്ടര്‍ സെക്രട്ടറി ഇക്കാര്യം ഗുരു ചേമഞ്ചേരിയെ അറിയിച്ചു. 1916 ജൂൺ 26ന്‌ ജനിച്ച ചേമഞ്ചേരി നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977ലാണ് മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും 1983-ൽ കഥകളി വിദ്യാലയവും സ്ഥാപിച്ചത്. 10 കൊല്ലം കേരള സർക്കാർ നടനഭൂഷണം എക്‌സാമിനറായും മൂന്ന് വർഷം Read more about കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിക്ക്​ പത്​മശ്രീ[…]