കശ്മീർ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്‌ മരണം 14 ആയി

11:37 AM 27/1/2017

download
കശ്മീർ: കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലിൽ മരിച്ച സൈനികരുടെ എണ്ണം 14 ആയി. നാലു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു.
ജമ്മു കശ്​മീരിലെ ഗുർസെ​യിലെ സൈനിക ക്യാമ്പിലാണ് കഴിഞ്ഞദിവസം മഞ്ഞിടിച്ചിലുണ്ടായത്. ​

മോശം കാലാവസ്​ഥയും കനത്ത മഞ്ഞുവീഴ്​ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്​കരമാക്കിയിരുന്നു. കഴിഞ്ഞദിവസം നടത്തിയ തെരച്ചിലിൽ 10 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സൈനിക ക്യാമ്പിലേക്ക്​ പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലിൽ കാണാതായിട്ടുണ്ട്​.

കഴിഞ്ഞദിവസം സൊണമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു മേജറും നാല്​ സാധാരണക്കാരും മരിച്ചിട്ടുണ്ട്​. രക്ഷാപ്രവർത്തകർ ഏഴുപേരെ ജീവനോടെ ക​ണ്ടെത്തിയിരുന്നു.