ട്രംപിന്റെ സ്ഥാനാരോഹണത്തിനിടയിലും അമേരിക്ക സാക്ഷിയായത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക്

8:48 am 21/1/2017 അമേരിക്കയുടെ അധികാരമേറ്റെടുത്ത് ഉദ്ഘാടന പരേഡിലെത്തിയ ട്രംപ് നേരിട്ടത് ശക്തമായ പ്രതിഷേധം. വിവിധ സംഘടനകള്‍ പരേഡിനിടയിലും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു.ഇതിനിടെ നിയമഭേദഗതിയിലൂടെ ജയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയാക്കി ഡോണള്‍ഡ് ട്രംപ് നിയമിച്ചു. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം കാപ്പിറ്റോള്‍ഹില്ലില്‍ നി‍ര്‍ണ്ണായകമായ ഫയലുകളില്‍ ഒപ്പ് വച്ചാണ് തന്‍റെ ഔദ്യോഗിക ജീവിതത്തിന് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ടത്. പ്രതിരോധ സെക്രട്ടറിയായി മുന്‍ ജനറല്‍ ജയിംസ് മാറ്റിസിനെ നിയമിക്കുന്നതിന് നിയമഭേദഗതി വരുത്തി. എന്നാല്‍ നിയമനത്തിന് സെനറ്റിന്‍റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. സൈനിക Read more about ട്രംപിന്റെ സ്ഥാനാരോഹണത്തിനിടയിലും അമേരിക്ക സാക്ഷിയായത് വന്‍ പ്രക്ഷോഭങ്ങള്‍ക്ക്[…]

ജെല്ലിക്കെട്ട്: കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി

08:40 am 21/1/2017 ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിക്കാതെ പിന്‍വാങ്ങില്ളെന്ന് പ്രക്ഷോഭ രംഗത്തുള്ള തമിഴ് ജനത വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി. ജെല്ലിക്കെട്ട് നിരോധനം ഇല്ലാതാക്കാന്‍ തമിഴ്നാട് തയാറാക്കിയ ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയോടെ രാഷ്ട്രപതിക്ക് അയച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിലെ അപൂര്‍വമായ നടപടിയില്‍ വാദം കേള്‍ക്കല്‍ കഴിഞ്ഞ് വിധി പറയാനിരുന്ന കേസില്‍ ഒരാഴ്ച കഴിയാതെ വിധി പറയരുതെന്ന കേട്ടുകേള്‍വിയില്ലാത്ത ആവശ്യം അംഗീകരിക്കാന്‍ പരമോന്നത കോടതി തയാറായി. ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിലുയരുന്ന Read more about ജെല്ലിക്കെട്ട്: കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും നേരത്തേ സ്വീകരിച്ച നിലപാട് മാറ്റി[…]

ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

08:30 am 21/1/2017 വാ​ഷിം​ഗ്ട​ണ്‍​ഡി​സി: അ​മേ​രി​ക്ക​യു​ടെ 45ാമ​ത്തെ പ്ര​സി​ഡ​ൻ​റാ​യി റി​പ്പ​ബ്ളി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ക്യാ​പി​റ്റോ​ൾ ഹി​ല്ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജോ​ണ്‍ റോ​ബ​ർ​ട്സ് ട്രം​പി​നു സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ് ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍ ഉ​പ​യോ​ഗി​ച്ച ബൈ​ബി​ളും 1955ൽ ​സ​ണ്‍​ഡേ​സ്കൂ​ൾ പ​രീ​ക്ഷ പാ​സാ​യ​പ്പോ​ൾ അ​മ്മ ന​ൽ​കി​യ ബൈ​ബി​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ആ​ദ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക് പെ​ൻ​സാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ട്രം​പി​ന്‍റെ മു​ഖ്യ​എ​തി​രാ​ളി​യാ​യി മ​ൽ​സ​രി​ച്ച ഹി​ല​റി Read more about ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു[…]

ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും.

3:07 pm 20/1/2017 ന്യൂഡൽഹി: ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക്​ ജീവനക്കാരുടെ സംയുക്​ത സംഘടനയാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഉൗർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കി മൂന്ന്​മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ്​ പണിമുടക്ക്​​​.

മിൽമ :വില വർധിപ്പിക്കാനൊരുങ്ങി.

03:03 pm 20/1/2017 കൊച്ചി: പാൽ ഉൽപാദനത്തിൽ ഗണ്യമായ കുറവു വന്നതോടെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. കൊച്ചിയിൽ ചേർന്ന ഡയറക്​ടർ ബോർഡ്​ യോഗത്തിലാണ്​ പാൽ വില കൂട്ടാൻ തീരുമാനിച്ചത്​. ലിറ്ററിന്​ എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആ​ലോചിച്ച്​ തീരുമാനിക്കും. വരൾച്ച മൂലം പച്ചപുല്ലും വെള്ളവും ലഭിക്കാത്തത്​ ആഭ്യന്തര പാലുൽപാദനത്തെ ബാധിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പാലി​െൻറ വില കൂട്ടിയതുമാണ്​ വില വർധനവിന്​ കാരണമായി മിൽമ ചൂണ്ടിക്കാണിക്കുന്നത്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റർ Read more about മിൽമ :വില വർധിപ്പിക്കാനൊരുങ്ങി.[…]

ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി നീട്ടി.

02:58 pm 20/1/2017 ചെന്നൈ: ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി ഒരാഴ്​ചത്തേക്ക്​ നീട്ടി. കേന്ദ്രസർക്കാറി​െൻറ ആവശ്യപ്രകാരമാണ്​ വിധി പറയുന്നത്​ നീട്ടിയത്​. ക്രമസമാധാന പ്രശ്​നങ്ങളിൽ തമിഴ്​നാടുമായി ചർച്ച നടത്തുകയാണെന്നും വിധി ഇ​പ്പോൾ വരുന്നത്​ ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.​ ​മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്ക​ണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗി ആവശ്യം ഉന്നയിച്ചു​. കാളപ്പോരിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താംബരത്ത്​ ട്രെയിൻ തടയുന്നതിനിടെ ഡി.എം.കെ നേതാവ്​ സ്​റ്റാലിനെ മുൻകരുതലായി പൊലീസ് Read more about ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി നീട്ടി.[…]

വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.

09:59 am 20/1/2017 തിരുവനന്തപുരം: വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരി​െൻറ മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ ബാഗുകൾ രണ്ടുതവണ പരിശോധിക്കും. ജനുവരി 30 വരെ സന്ദർശകർക്കു പൂർണ വിലക്ക് ഏർപ്പെടുത്തി. ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിർദേശമുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം കൂടുതൽ സി.ഐ.എസ്.എഫ് കമാൻഡോകളെയും ദ്രുതകർമ സേനാംഗങ്ങളെയും വിമാനത്താവള Read more about വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.[…]

ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

08:44 am 20/1/2017 ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ്. സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യസ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മധുര, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി Read more about ജെല്ലിക്കെട്ട് നിരോധനം: തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്[…]

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ഇന്ന് സ്ഥാനമേല്‍ക്കും

08:40 am 20/1/2017 വാഷിങ്ടണ്‍: അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രെംപ് ഇന്ന് ചുമതലയേല്‍ക്കുകയാണ്. ചടങ്ങിനായി കാപ്പിറ്റോള്‍ ഹില്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ ഭരണഘടന അനുസരിച്ചാണ് നാലുവര്‍ഷം കൂടുമ്പോള്‍ ജനുവരി 20ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. മാര്‍ച്ച് നാലിനായിരുന്ന ചടങ്ങ് 1933ലാണ് ഭരണഘടനഭേദഗതിയോടെ ജനുവരി നാലിലേക്ക് മാറ്റിയത്. ജനപ്രതിനിധിസഭയുടെ ആസ്ഥാനമായ കാപ്പിറ്റോള്‍ ഹില്ലിന്റെ പടവുകളിലാണ് ചടങ്ങ്. രാവിലെ വൈറ്റ്ഹൗസിനടുത്തെ സെന്റ് ജോണ്‍സ് പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം നിയുക്ത പ്രസിഡന്റും ഭാര്യയും Read more about ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ഇന്ന് സ്ഥാനമേല്‍ക്കും[…]

വായു മലിനീകരണം മൂലം ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനം.

06:19 pm 19/1/2017 ന്യൂഡൽഹി: വായു മലിനീകരണം മൂലം ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനം. 1995ന്​ ശേഷം ഇന്ത്യയിൽ വൻനഗരങ്ങളിൽ വായു മലിനീകരണം വൻതോതിൽ വർധിച്ചിരുന്നു. ഇത്​ ആളുകളിൽ ​പല രോഗങ്ങളും പടരുന്നതിനും ഇടയാക്കിയിരുന്നു ഇതാണ്​ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ വർധിക്കാൻ കാരണം. മുംബൈയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയാണ്​ ഇതു സംബന്ധിച്ച പഠനം നടത്തിയത്​. വായു മലിനീകരണം മൂലം സാമ്പത്തിക രംഗത്ത്​ 70,000 കോടിയുടെ നഷ്​ടമുണ്ടായതായും പഠനം പറയുന്നുണ്ട്​. ഇന്ത്യയുടെ Read more about വായു മലിനീകരണം മൂലം ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനം.[…]