പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതെന്ന് വെങ്കയ്യ നായിഡു.

08:05 am 1/1/2017 ന്യൂഡല്‍ഹി: പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ് ഭാരത് പദ്ധതി മോദി നടപ്പാക്കിയതോടെ മാലിന്യം വലിച്ചെറിയാനുള്ളതല്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടായെന്ന് വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മോദി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി. പാവപ്പെട്ടവര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് വന്നത് ഒരുദാഹരണം. നോട്ട് പിന്‍വലിച്ചതോടെ ജനങ്ങള്‍ക്ക് കൈയിലുള്ള പണം എത്രയാണെന്നും എങ്ങനെ കൈകാര്യംചെയ്യണമെന്നും മനസ്സിലായി. അതുകൊണ്ടാണ് ആളുകള്‍ Read more about പണത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറാനാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതെന്ന് വെങ്കയ്യ നായിഡു.[…]

ഇസ്തംബൂളില്‍ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ 2 ഇന്ത്യക്കാരും .

08:04 am 2/1/2017 ഇസ്തംബൂള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരമായ ഇസ്തംബൂളില്‍ പുതുവത്സരാഘോഷത്തിനിടെ നിശാക്ളബിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 16 പേര്‍ വിദേശികളാണ്. 21 പേരെ തിരിച്ചറിഞ്ഞു. 70 പേര്‍ക്ക് പരിക്കേറ്റു. മുന്‍ രാജ്യസഭ എം.പിയും മുംബൈയിലെ ബില്‍ഡറുമായ അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബിസ് ഹസന്‍ റിസ്വിയും ഗുജറാത്ത് സ്വദേശി ഖുഷി ഷായുമാണ് മരിച്ച ഇന്ത്യക്കാര്‍. ഇരുവരുടെയും മരണം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ കുറിപ്പില്‍ സ്ഥിരീകരിച്ചു. തുര്‍ക്കിയിലെ ഇന്ത്യന്‍ Read more about ഇസ്തംബൂളില്‍ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ 2 ഇന്ത്യക്കാരും .[…]

പെട്രോൾ വില വർദ്ധിപ്പിച്ചു.

07:58 pm 1/1/2017 ന്യൂഡൽഹി: പെട്രോൾ വില 1.29രൂപ വർദ്ധിപ്പിച്ചു. ഡീസൽ ലിറ്ററിന് 97 പൈസയും വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും

അഖിലേഷ് യാദവിനെ സമാജ്‍വാദി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു.

01:29 pm 1/1/2017 ലഖ്നൗ: സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. അഖിലേഷ് യാദവിനെ സമാജ്‍വാദി ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. പ്രഖ്യാപനം രാം ഗോപാൽ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നാടകീയമായി അഖിലേഷിനെ സമാജ്വാദി ദേശീയ അധ്യക്ഷനാക്കിയത്. മുലായം അധ്യക്ഷനായി തുടരുമ്പോഴാണ് പ്രഖ്യാപനം. ഇതാണ് യഥാര്‍ത്ഥ സമാജ്‍വാദി പാര്‍ട്ടിയെന്ന് രാം ഗോപാൽ യാദവ് യോഗത്തില്‍ പ്രഖ്യാപിച്ചു. ശിവ്പാലിനേയും അമര്‍സിംഗിനെയും പുറത്താക്കാനും യോഗത്തിൽ ശുപാര്‍ശ.

നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.

01:23 pm 1/1/2017 പാലക്കാട്​: നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പാലക്കാട് നെന്മാറ എലവഞ്ചേരി കൊട്ടയക്കാട് സ്വദേശി മുരളിയുടെ മകന്‍ സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുതുവർഷാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തി​െൻറ സുഹൃത്ത്​ അഖിലിനാണ്​ പരിക്കേറ്റത്​. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ ഡി.വൈ.എസ്​.പിയുടെ നേതൃത്വത്തിൽ Read more about നവവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു.[…]

പാചകവാതക-മണ്ണെണ്ണ വില വര്‍ധിപ്പിച്ചു

12:06 pm 1/1/2017 ദില്ലി: പുതുവർഷത്തിൽ സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും എണ്ണ കമ്പനികൾ വീണ്ടും വർധിപ്പിച്ചു.പാചകവാതകം സിലിണ്ടർ ഒന്നിന് രണ്ട് രൂപയാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. ‍സബ്സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയാണ് ഡല്‍ഹിയിലെ വില. സബ്സിഡിയുള്ള 12 സിലിണ്ടറുകൾക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വർധിപ്പിച്ചിരുന്നു. സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ സിലിണ്ടറുകൾക്ക് രണ്ട് രൂപയെന്ന നിരക്കിൽ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മണ്ണെണ്ണ Read more about പാചകവാതക-മണ്ണെണ്ണ വില വര്‍ധിപ്പിച്ചു[…]

ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്.

09:48 am 1/1/2017 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് ദുബായിലേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാനായിരുന്നു റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ ടൗണിലേക്ക് പതിനായിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയത്. വിവിധ രാജ്യക്കാരുടെ സംഗമ കേന്ദ്രമായിമാറി ബുര്‍ജ് ഖലീഫ. പാട്ടുപാടിയും നൃത്തം ചവിട്ടിയുമാണ് പലരും 2017 നെ വരവേറ്റത്. ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് തന്നെയായിരുന്നു Read more about ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ റെക്കോര്‍ഡ് ജനക്കൂട്ടം എത്തിയത്.[…]

പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേര്‍ കൊല്ലപ്പെട്ടു.

09;44 am 1/1/2017 </aഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരിൽ 19 പേർ വിദേശികളാണ്​. 40ഒാളം പേർക്ക്​ പരിക്കേറ്റു. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസി​െൻറ വേഷം ധരിച്ചെത്തിയ രണ്ടു പേർ ക്ലബ്ബിൽ കയറിയ ഉടൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. Read more about പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേര്‍ കൊല്ലപ്പെട്ടു.[…]

ലോകമെമ്പാടുമുള്ള ട്രൂമാക്സ് മീഡിയ വായനക്കാർക്ക് പുതുവത്സരാശംസകൾ.

12:01 am 1/1/2017 പോയ വർഷത്തെ നാളുകളെ മറന്നു ,പുതു വർഷത്തെ വരവേൽക്കാം . ലോകമെമ്പാടുമുള്ള ട്രൂമാക്സ് മീഡിയ വായനക്കാർക്ക് പുതുവത്സരാശംസകൾ.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യതു .

07:44 pm 31/12/2016 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യതു. ജനം ഉറ്റുനോക്കിയ പ്രഖ്യാപനങ്ങൾ ഒന്നു തന്നെ ഉണ്ടായില്ലാ. ചരിത്രത്തിലെ മഹത്തായ ശുചീകരണമാണ് നോട്ട് പിൻവലിക്കൽ എന്നു അദ്ദേഹം അറിയിച്ചു . ഇന്ത്യയെപ്പോലെ കറൻസി ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ വേറെ ഇല്ല. അതിനാൽ നോട്ട് നിരോധത്തിലൂടെ ഇന്ത്യ ചെയ്തത് മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാവില്ല.കളളപണത്തിനെതിരെ ജനം ഒന്നിച്ചു പോരാടി . അഴിമതിയിൽ നിന്നും മോചനം ജനം ആഗ്രഹിച്ചിരുന്നു, സ്വന്തം പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോയും ജനം സർക്കാരിനുഒപ്പം Read more about പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യതു .[…]