നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്ത് തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ മ​രി​ച്ചു.

07:48 am 17/5/2017 അ​ബൂ​ജ: മ​ധ്യ നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്ത് തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ മ​രി​ച്ചു. നൈ​ജ​റി​ലെ മോ​ക്വാ ജി​ല്ല​യി​ലെ ഇ​പോ​ഗി സ​മൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രി​ൽ 21 പേർ ത​ൽ​ക്ഷ​ണവും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. സു​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഛത്തി​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 20 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

7:30 am 17/5/2017 റാ​യ്പു​ർ: ബി​ജാ​പു​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. പ്ര​ദേ​ശ​ത്ത് സി​ആ​ർ​പി​എ​ഫും പോ​ലീ​സും സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്ത​വെ മാ​വോ​യി​സ്റ്റു​ക​ൾ നേ​ർ​ക്കു​നേ​ർ വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് 20 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രു സി​ആ​ർ​പി​എ​ഫ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 20 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ത​ൽ​ചെ​രു വ​ന​മേ​ഖ​ല​യി​ൽ സം​ശ​യ​ക​ര​മാ​യി നീ​ങ്ങി​യ​വ​രി​ൽ​നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​വ​രാ​ണ് ഇ​വ​രെ​ന്നു സം​ശ​യി​ക്കു​ന്നു.

ക്‌നാനായ ഹോംസ് താമ്പാ : ക്‌നാനായ റിട്ടയര്‍മെന്റിന്റെ പറുദീസാ ഇനി മാസങ്ങള്‍ മാത്രം അകലെ.

07:28 am 17/5/2017 – അനില്‍ മറ്റത്തികുന്നേല്‍ താമ്പാ: അമേരിക്കയിലെ ക്‌നാനായ സമൂഹത്തിലെ റിട്ടയര്‍മെന്റ് പ്രായം ചെന്നവരുടെ സ്വപനമായ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന താമ്പായിലെ ക്‌നാനായ ഹോംസ് എന്ന റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ പണികള്‍ പുരോഗമിക്കുന്നു. വെറും മാസങ്ങള്‍ മാത്രം അകലെയായി നില്‍ക്കുന്ന ഈ റിട്ടയര്‍മെന്റ് പ്രൊജക്റ്റിന്റെ 26 ല്‍ 16 വീടുകളും ഇതിനകം തന്നെ വിറ്റുപോയിരിക്കുകയാണ്. പ്രൊജക്റ്റിന്റെ സ്ഥല സൗകര്യങ്ങള്‍ ക്രമീകരിക്കുന്നത് ഈ വര്ഷം സെപ്തംബറോടുകൂടി പൂര്‍ത്തിയാകുന്നതോടെ, ഒക്ടോബര്‍ മാസം മുതല്‍ തന്നെ വീടുകളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് Read more about ക്‌നാനായ ഹോംസ് താമ്പാ : ക്‌നാനായ റിട്ടയര്‍മെന്റിന്റെ പറുദീസാ ഇനി മാസങ്ങള്‍ മാത്രം അകലെ.[…]

അമേരിക്കയിൽ യാത്രാവിമാനം തകർന്നു വീണു.

07:44 am 16/5/2017 വാഷിംഗ്ടൺ: ന്യൂജേഴ്സിയിലെ റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ വ്യക്തിയുടെ ചെറുയാത്രവിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം ആരുടേതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കെട്ടിടങ്ങളിൽ ഇടിച്ച് തകർന്നു വീഴുകയായിരുന്നു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാർ മരിച്ചെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു.

07:41 am 16/5/2017 ഷാദോൾ: മധ്യപ്രദേശിലെ ഷാദോൾ ജില്ലയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടം. മരിച്ചവരിൽ മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉൾപ്പെടുന്നു. വാരണാസിയിൽനിന്നു ഛത്തീസ്ഗഡിലെ കോണ്‍ഡഗാവിലേക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

സു​ര​ക്ഷാ​സേ​ന​യും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം.

07:40 am 16/5/2017 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സു​ര​ക്ഷാ​സേ​ന​യും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ശ്രീ​ന​ഗ​റി​ലെ എ​സ്പി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. പോ​ലീ​സ് തു​ട​ക്ക​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ തു​ര​ത്തി​യെ​ങ്കി​ലും പി​ന്നീ​ടും സം​ഘം റോ​ഡി​ലി​റ​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്ന് സൈ​ന്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​ർ​ക്ക് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ സൈ​ന്യ​ത്തി​നു നേ​ർ​ക്കു ക​ല്ലേ​റ് ന​ട​ത്തി. സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച് കാ​ഷ്മീ​ർ ഒ​ബ്സ​ർ​വ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി സ്ഥി​രീ​ക​ര​ണ​മു​ണ്ട്.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

7:38 am 16/5/2017 തി​രു​പ്പ​തി: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വ​ട​മ​ല​പ്പേ​ട്ട സ്വ​ദേ​ശി​യാ​യ അ​ദ്ലു​രു സാ​യ്കു​മാ​ർ എ​ന്ന 23കാ​ര​നാ​ണ് മ​രി​ച്ച​ത്. ഒ​രു സു​ഹൃ​ത്തി​ന്‍റെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​വ​ര​വെ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ല്ലി​നോ​യി​സി​ൽ എം​എ​സി​നു പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ലു​രു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിന് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി .

07:34 am 15/5/2017 ല​ണ്ട​ൻ: സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​​െൻറ ഇ​ര​ക​ൾ 150 രാ​ജ്യ​ങ്ങ​ളി​ലെ ര​ണ്ടു ​ല​ക്ഷ​ത്തി​ലേ​റെ സ്​​ഥാ​പ​ന​ങ്ങ​ളും വ്യ​ക്​​തി​ക​ളു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ. അ​വ​ധി ക​ഴി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്​​ച പു​തി​യ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശ​ക്​​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ യൂ​റോ​പി​ലെ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി ​യൂ​റോ​പോ​ൾ മു​​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​മേ​രി​ക്ക​ൻ ​സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി എ​ൻ.​എ​സ്.​എ വി​ക​സി​പ്പി​ച്ച ഹാ​ക്കി​ങ്​ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്​ ന​ട​ന്ന ആ​ക്ര​മ​ണം അ​മേ​രി​ക്ക​യൊ​ഴി​കെ ലോ​ക​ത്തെ മു​ൻ​നി​ര രാ​ഷ്​​ട്ര​ങ്ങ​ളെ​യൊ​ന്നാ​കെ മു​ൾ​മു​ന​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ‘വാ​ണാ​ക്രൈ’ എ​ന്നു പേ​രി​ട്ട വൈ​റ​സ്​ ബാ​ധി​ച്ച Read more about സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിന് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി .[…]

ഇ​റാ​നി​ലെ വ​ട​ക്ക​ൻ ഖോ​റ​സ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു.

07:33 am 15/5/2017 ടെ​ഹ്റാ​ൻ: മു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖോ​റ​സ​നി​ലെ പി​ഷ്ക്വ​ലെ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭൂചലനത്തിൽ കേ​ടു​പാ​ടു​ണ്ടായി.

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.

7:36 am 15/5/2017 ഗു​ഡ്ഗാ​വ്: രാജ്യതലസ്ഥാനത്ത് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഗു​ഡ്ഗാ​വി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ 22കാ​രി​യെ ഉ​പ​ദ്ര​വി​ച്ച​ശേ​ഷം ഡ​ൽ​ഹി​യു​മാ​യി അ​തി​രു പ​ങ്കി​ടു​ന്ന റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സി​ക്കിം സ്വ​ദേ​ശി​യാ​യ യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ധ്യ ഡ​ൽ​ഹി​യി​ലെ കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്നു താ​മ​സ​സ്ഥ​ല​മാ​യ ഗു​ഡ്ഗാ​വ് സെ​ക്ട​ർ 17ലേ​ക്കു പോ​യ യു​വ​തി​യെ വീ​ടി​ന​ടു​ത്തു​വ​ച്ച് കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു ന​ജ​ഫ്ഗ​ഡി​ലേ​ക്കു കാ​റി​ൽ യാ​ത്ര ചെ​യ്യ​വെ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു. 20 കി​ലോ​മീ​റ്റ​ർ ദൂ​രം യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ന​ജ​ഫ്ഗ​ഡി​ലാ​ണ് യു​വ​തി​യെ Read more about യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.[…]