ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
07:26 am 6/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധവാരാചരണം, ഏപ്രില്‍ ഒമ്പതാം തീയതി ഓശാന ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങളോടെ തുടക്കമാകും. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. കുരുത്തോല വിതരണം, തുടര്‍ന്ന് പ്രദക്ഷിണമായി വന്ന് ദേവാലയത്തിലേക്ക് പ്രവേശനവും വി. കുര്‍ബാനയും ഉണ്ടാകും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആരാധന എന്നിവയും തുടര്‍ന്ന് പാനവായന, അപ്പംമുറിക്കല്‍, ശുശ്രൂഷ എന്നിവയും നടത്തുന്നതാണ്. Read more about ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍[…]