ഫിലഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ വാരാചരണവും കാല്‍ കഴുകല്‍ ശുശ്രുഷയും

07:41 pm 31/3/2017

– ജോണ്‍ പണിക്കര്‍

Newsimg1_28502055
ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ വാരാചരണവും കാല്‍ കഴുകല്‍ ശുശ്രുഷയും ഡല്‍ഹി ഭദ്രാസന അധിപന്‍ ആയ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമെട്രിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ആചരിക്കുന്നു. ഇടവക വികാരി എം. കെ. കുര്യാക്കോസ് അച്ചനും അസിസ്റ്റന്റ് വികാരി ഗീവര്‍ഗീസ് ജോണ്‍ അച്ചനും സഹകാര്‍മ്മികര്‍ ആയിരിക്കും.
നാല്പതാം വെള്ളിയാഴ്ച്ചയായ ഏപ്രില്‍ ഏഴാം തീയതി വൈകിട്ട് 6:30 നടക്കുന്ന വിശുദ്ധ കുര്‍ബനയോടു കൂടിയാണ് ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണ ശുശ്രുഷകള്‍ ആരംഭിക്കുന്നത്.

കഷ്ടാനുഭവ ആഴ്ചയില്‍ എല്ലാ ദിവസവും 8 മണിക്ക് പ്രഭാത നമസ്കാരവും 12 മണിക്ക് ഉച്ചനമസ്കാരവും 7 മണിക്ക് സന്ധ്യാനമസ്കാരവും ആത്മ്മീയ വചനഘോഷണവും ഉണ്ടായിരിക്കുന്നതാണ്
ഏപ്രില്‍ ഒമ്പതാം തീയതി നടക്കുന്ന ഓശാന പെരുനാളിനു കുരുത്തോലയുമായി ദേവാലയത്തിന് ചുറ്റും പ്രദിക്ഷണം ഉണ്ടായിരിക്കുന്നതാണ്.

പെസഹാ പെരുനാള്‍ ആചരിക്കുന്നത് 12-നു ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ ആണ്. വ്യാഴാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ അഭിവന്ദ്യ തിരുമേനി കാല്‍ കഴുകല്‍ ശുശ്രുഷ നിര്‍വഹിക്കുന്നതാണ്.
ദുഖവെള്ളിയാഴ്ചയുടെ ശുശ്രുഷ രാവിലെ 8:30 മുതല്‍ 3:30 വരെയാണ്. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍ വെള്ളിയാഴ്ച രാത്രി 9 മണിമുതല്‍ അഖണ്ഡ വേദവായനാ യജ്ഞം ക്രമീകരിച്ചിട്ടുണ്ട്. ക്രിസ്തു പാതാളത്തില്‍ ചെന്നു മരിച്ചവരോട് സുവിശേഷം അറിയിച്ചതിനെ അനുസ്മരിക്കുന്ന ദുഖശനിയാഴ്ച ദിവസത്തെ നമസ്കാരവും വി. കുര്‍ബാനയും രാവിലെ 9:30 ആരംഭിക്കും.
ഉയര്‍പ്പിന്റെ ശുശ്രുഷ 16-നു 8:30 നു പ്രഭാത നമസ്കരത്തോടെ ആരംഭിക്കും. ഉച്ചക്ക് 12 മണിക്ക് നടത്തുന്ന സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ വലിയനോമ്പാചരണം അവസാനിക്കും. വിശുദ്ധ വാരാചരണശുശ്രുഷകളില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ഇടവക ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് 215-342-1500, റവ. ഫാ. എം. കെ. കുര്യാക്കോസ് 201-681-2017, ജോണ്‍ പണിക്കര്‍ 215-605-5109.