കെ.സി.സി.എന്‍.എ പ്രസിഡന്റ് ബേബി മണക്കുന്നേലിന് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.

07:44 pm 31/3/2017

– എ.സി. ജോര്‍ജ്

Newsimg1_42945724
ഹ്യൂസ്റ്റന്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിന്, ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (എച്ച.് കെ.സി.എസ്) ന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19-ാം തീയതി ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി. എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ സമ്മേളനത്തില്‍ സെക്രട്ടറി തോമസ് കൊരട്ടിയില്‍ സ്വാഗത പ്രസംഗം നടത്തി. എച്ച്.കെ.സി.എസ് സ്പിരിച്ച്വല്‍ ഡയരക്ടര്‍ ഫാദര്‍ സജി പിണര്‍കയില്‍ മുന്‍ സ്പിരിച്ച്വല്‍ ഡയരക്ടര്‍ ഫാദര്‍ ജോസഫ് മണപ്പുറം, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ് തോമസ് ചെറുകര, എച്ച്.കെ.സി.എസ് വുമന്‍സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ ദിവ്യ വള്ളിപ്പടവില്‍, ഡി.കെ.സി.സി. മെമ്പര്‍ ഫ്രാന്‍സിസ് ചെറുകര, മറ്റ് കെ.സി.സി.എന്‍.എയുടേയും എച്ച്.കെ.സി.എസ്‌ന്റേയും പ്രമുഖരായ ജോയി കിഴക്കേതില്‍, ടോം വിരിപ്പന്‍, എബ്രഹാം പറയന്‍ കാലായില്‍, അനി മഠത്തില്‍ താഴെ, സാജന്‍ മണപ്പുറം, സിറിയക്ക് വെളിമറ്റം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ട ും കെ.സി.സി.എന്‍.എയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ വിധ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സമുചിതമായ മറുപടി പ്രസംഗം നടത്തി. എച്ച്.കെ.സി.എസ്. വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കല്‍ എം.സി ആയിരുന്നു. ട്രഷറര്‍ സൈമണ്‍ തോട്ടപ്ലാക്കില്‍ നന്ദി പ്രസംഗം നടത്തി. ടിജി പള്ളി കിഴക്കേതില്‍, സണ്ണി കാരിക്കല്‍, കുഞ്ഞുമോന്‍ ഇല്ലിക്കാട്ടില്‍, സജി ഇടപ്പറമ്പില്‍ മുതലായവര്‍ സ്വീകരണയോഗത്തിന് നേതൃത്വം കൊടുത്തു.
MoreNews_63645.