ഡാളസില്‍ സഹോദരങ്ങള്‍ ഷോക്കേറ്റു മരിച്ചു

07:45 on 31/3/2017

പി.പി. ചെറിയാന്‍

Newsimg1_33811243
ഡാളസ്: ഡാളസിലെ ഫോര്‍ട്ട്വര്‍ത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കന്പിയില്‍ തട്ടി രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. സഹോദരങ്ങളായ ഹോസെ ലോപ്പസ് (12), ഐശയ ലോപസ് (11) എന്നിവരാണ് മരിച്ചത്.

മാര്‍ച്ച് 29ന് ഫോര്‍ട്ട്വര്‍ത്ത് ഒക് ലാന്‍ഡ് ലേക്ക് പാര്‍ക്കിനടുത്തായിരുന്നു സംഭവം. ഹൊസെ ലോപ്പസിനാണ് ആദ്യം ഷോക്കേറ്റതെന്ന് കരുതുന്നു. സഹോദരനെ രക്ഷിക്കുന്നതിനിടയിലാണ് ഐശയ്ക്കും ഷേക്കേറ്റതെന്ന് ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ പറഞ്ഞു.

നോര്‍ത്ത് റിച്ച്‌ലാന്‍ഡ് ഹില്‍സ് ഇന്‍റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് ഓഫ് ടെക്‌സസ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും.

കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടമാണ് ഫോര്‍ട്ട്വര്‍ത്തിലും സമീപ പ്രദേശങ്ങളിലും ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.