ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചു

07:46 pm 31/3/2107

– പി.പി. ചെറിയാന്‍

Newsimg1_2807228
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ ഡോക്ടര്‍മാര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്‍റ് ഡോ. അജയ ലോഡ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് അയച്ച കത്തിലാണ് പ്രതിഷേധം അറിയിച്ചത്.

ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തുപ്രവര്‍ത്തിക്കുന്നവര്‍ക്കുനേരെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് ഇന്‍ഡസ്ട്രിയെ തകര്‍ക്കുന്നതിന് ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും ഡോ. അജയ് കത്തില്‍ കുറ്റപ്പെടുത്തി.