ഐഎന്‍ഒസി മിഡ് വെസ്റ്റ് റീജണ്‍ ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം

07:49 pm 31/3/2017

– തോമസ് പടന്നമാക്കല്‍

Newsimg1_90318632
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡിവെസ്റ്റ് റീജണ്‍ പ്രവര്‍ത്തക സമിതി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സിഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി വര്‍ഗീസ് പാലമലയില്‍ (പ്രസിഡന്‍റ്), പ്രഫ. തന്പി മാത്യു (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), ജോസി കുരിശിങ്കല്‍, സജി തോമസ്, പ്രവീണ്‍ തോമസ് (വൈസ് പ്രസിഡന്‍റുമാര്‍), ബാബു മാത്യു (ജനറല്‍ സെക്രട്ടറി), അജയന്‍ കുഴിമറ്റത്തില്‍, ജസി റിന്‍സി, സജി കുര്യന്‍, ഈശോ കുര്യന്‍ (സെക്രട്ടറിമാര്‍), നടരാജന്‍ കൃഷ്ണന്‍ (ട്രഷറര്‍), ഷൈന്‍ ജോര്‍ജ് (ജോയിന്‍റ് ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സന്തോഷ് നായര്‍, ഹെറാള്‍ഡ് ഫിഗറെസ്, ഷിബു വെണ്‍മണി, ജോഷി വള്ളിക്കുളം, കുര്യാക്കോസ് ടി. ചാക്കോ, ടോമി അന്‌പേനാട്ട്, മാത്യു ഏബ്രഹാം, ചന്ദന്‍പിള്ള, മാത്യൂസ് ടി. തോമസ്, പ്രതീഷ് തോമസ്, ജയിംസ് തലക്കന്‍, ബിജു തോമസ്, തോമസ് ദേവസി, ടിംസി ചാക്കോ, ജോസഫ് നാഴിയംപാറ, ജോയ്‌മോന്‍ സ്കറിയ, ജോസ് ജോര്‍ജ്, സതീശ് തങ്കച്ചന്‍. ജോര്‍ജ് പണിക്കര്‍, പോള്‍ കിടങ്ങന്‍, ഡോ. പോള്‍ ചെറിയാന്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവല്‍ എന്നിവരേയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി പോള്‍ പറന്പി, സതീശന്‍ നായര്‍, തോമസ് മാത്യു, അഗസ്റ്റ്യന്‍ കരിംകുറ്റിയില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

കേരള ചാപ്റ്റര്‍ ഐഎന്‍ഒസി നാഷണല്‍ കൗണ്‍സിലിലേക്ക് ഡലിഗേറ്റുകളായി ഏഴ് അംഗ സമിതിയും ജനറല്‍ കൗണ്‍സിലിലേക്ക് 21 അംഗ സമിതിയേയും തെരഞ്ഞെടുത്തു.