മരണ മലാഖ’ ജയിലില്‍ മര്‍ദ്ദനമേറ്റു മരിച്ചു

07:51 pm 31/3/2017

– പി.പി. ചെറിയാന്‍

Newsimg1_17224026
സിന്‍സിനാറ്റി: “മരണത്തിന്‍റെ മാലാഖ’ എന്ന് അറിയപ്പെടുന്ന ഡൊണാള്‍ഡ് ഹാര്‍വി (64) ജയിലില്‍ മര്‍ദ്ദനമേറ്റു മരിച്ചു. മാര്‍ച്ച് 30ന് ഒഹായെ ജയിലധികൃതരാണ് മരണവിവരം അറിയിച്ചത്. 1970 മുതല്‍ 1987 വരെ മുപ്പത്തിയാറു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.

ഒഹായൊ റ്റൊളിഡ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ സെല്ലില്‍ രണ്ടു ദിവസം മുന്പാണ് ഹാര്‍വിക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തിനുശേഷം നിരായുധ ധാരിയായ മറ്റൊരു പ്രതി ഇയാളുടെ സെല്ലില്‍നിന്നും ഇറങ്ങിപോകുന്നതായി കാമറ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

സിന്‍സിനാറ്റി ഡ്രോക് ആശുപത്രിയിലെ ജീവനക്കാരനായിരുന്ന ഹാര്‍വി അവശരായ രോഗികളെ ദയാവധത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ രോഗികള്‍ ഉള്‍പ്പെടെ 87 പേരെ കൊലപ്പെടുത്തിയതായാണ് ഇയാള്‍ അവകാശപ്പെടുന്നത്. പതിനെട്ടാം വയസിലാണ് ആദ്യ കൊലപാതകം നടത്തിയത്. 1987 മാര്‍ച്ച് ഏഴിന് 44 വയസുള്ള രോഗിയെ ഗ്യാസ് ട്രിക് ട്യൂബിലൂടെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലാകുന്നത്.