സര്‍വ മത അംഗീകാരമായിരുന്നു ആഗമാനന്ദാശയം: ഡോ. ബാബു പോള്‍

07:53 pm 31/3/2017

Newsimg1_31489747
കാലടി: സര്‍വ മത അംഗീകാരമായിരുന്നു സ്വാമി ആഗമാനന്ദന്റെ ആശയമെന്ന് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ആഗമനാന്ദസ്വാമി സെന്റര്‍ ഫോര്‍ വിഷ്വല്‍ കള്‍ച്ചര്‍ ആന്‍ഡ് ഈസ്‌തെറ്റിക്‌സിന്റെ പ്രഭാഷണ പരിപാടിയില്‍ “ഞാന്‍ കണ്ട ആഗമനാന്ദന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.

ഭാരതത്തെ നിര്‍വചിക്കുന്നത് ഭാരതത്തിന്റെ സംസ്കാരം വച്ചുകൊണ്ടാകണമെന്നും, ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന ഭാവം ആദ്ധ്യാത്മികതയാകണമെന്നും ആഗമനാന്ദന്‍ തിരിച്ചറിഞ്ഞിരുന്നു. ഫലപ്രാപ്തിയെക്കുറിച്ചുള്ള ചിന്ത കൂടാതെ കര്‍മ്മം ചെയ്യണമെന്നതായിരുന്നു ആഗമനാന്ദന്‍ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആഗമനാന്ദസ്വാമി സമൂഹത്തില്‍ എല്ലാവര്‍ക്കും മാതൃകയാകണമെന്നും ഡോ. ബാബു പോള്‍ പറഞ്ഞു. കനകധാരാ ഓഡിറ്റോറിയത്തില്‍ പി.വി.സി ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനായിരുന്നു. വി.സി. ഡോ. എം.സി ദിലീപ് കുമാര്‍ ഡോ. ബാബു പോളിനു ഉപഹാരം സമ്മാനിച്ചു. ആമനാന്ദ പഠനകേന്ദ്രം കോര്‍ഡിനേറ്റര്‍ ഡോ. മഞ്ജു ഗോപാല്‍ സ്വാഗതവും, കണ്‍വീനര്‍ ഡോ. എസ് ഷീബ നന്ദിയും പറഞ്ഞു.