യോങ്കേഴ്‌സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം

07:55 pm 31/3/2107

07:55 pm 31/3/2017

Newsimg1_67326310
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മാര്‍ച്ച് 12ന് നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി ഷിനു ജോസ് (പ്രസിഡന്‍റ്), സഞ്ജു കളത്തിപ്പറന്പില്‍ (സെക്രട്ടറി), ബാബുരാജ് (ട്രഷറര്‍) എന്നിവരടങ്ങിയ ഇരുപത്തൊന്ന് അംഗ ഭാരവാഹികളെ തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന യോഗത്തില്‍ ഷിനു ജോസഫ് അധ്യക്ഷത വഹിച്ചു. സഞ്ജു കളത്തിപ്പറന്പില്‍ വൈഎംഎയുടെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. അസോസിയേഷന്‍റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21ന് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ് ഇന്ത്യന്‍ റസ്റ്ററന്‍റിലും പിക്‌നിക് ജൂലൈ 22നും ഓണാഘോഷം സെപ്റ്റംബര്‍ രണ്ടിന് സൗണ്ടേഴ്‌സ് ഹൈസ്കൂളിലും ക്രിസ്മസ്, ന്യൂഈയര്‍ ഫാമിലി നൈറ്റ് 2018 ജനുവരി ആറിനും നടക്കും. വൈഎംഎ സുവനീര്‍ കമ്മിറ്റി ചെയര്‍മാനായി ജോഫ്രിന്‍ ജോസിനെ നിയമിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് നായര്‍, സെക്രട്ടറി സഞ്ജു കളത്തിപ്പറന്പില്‍, ട്രഷറര്‍ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.