സി​ന്ധു​വി​ന് ജ​യം.

07:58 pm 31/3/2017

download (1)
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ൻ പെ​ൺ​പോ​രി​ൽ സി​ന്ധു​വി​ന് ജ​യം. ബാ​ഡ്മി​ന്‍റ​ൺ പ്രേമിക​ളു​ടെ സ്വ​പ്ന മ​ത്സ​ര​ത്തി​ൽ സൈ​ന നെ​ഹ്‌​വാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​ന്ധു സെ​മി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു റി​യോ​യി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വി​ന്‍റെ ജ​യം.

ആ​ദ്യ​സെ​റ്റ് സി​ന്ധു അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ പൊ​രി​ഞ്ഞ​പോ​രാ​ണ് ന​ട​ന്ന​ത്. ഒ​രു ഘ​ട്ട​ത്തി​ൽ സൈ​ന 18-15 എ​ന്ന നി​ല​യി​ൽ ലീ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നി​ൽ​നി​ന്ന് പൊ​രു​തി​ക്ക​യ​റി​യ സി​ന്ധു ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 21-16, 22-20.

ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ലാ​ബ​ലം സ​മാ​സ​മ​മാ​യി. ഇ​ന്ന​ത്തെ മ​ത്സ​ര​മ​ട​ക്കം ഇ​രു​വ​രും ര​ണ്ടു​ത​വ​ണ​യാ​ണ് നേ​ർ​ക്കു​നേ​ർ​വ​ന്ന​ത്. ആ​ദ്യ ത​വ​ണ സൈ​ന​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ജ​യം. ആ ​ക​ടം ഇ​ന്ന് സി​ന്ധു വീ​ട്ടു​ക​യും ചെ​യ്തു.