ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍

09:22 am 21/3/2017 – ജോസ് മാളേയ്ക്കല്‍ വത്തിക്കാന്‍: പരിശുദ്ധ ദൈവമാതാവ് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. ഫാത്തിമ തിര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ മാര്‍ച്ച് 20-നു വിശേഷാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതനുസരിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. 1917 ലെ മെയ്, ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളുടെ 13ാം തിയതികളിലാണ് പരിശുദ്ധ കന്യകാമറിയം ഇടയക്കുട്ടികളായ ലൂസിയ, ജെസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിനായി എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നുള്ള സന്ദേശം നല്‍കിയത്. മാതാവിന്റെ Read more about ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍[…]

താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ നോമ്പുകാല ധ്യാനം

09:20 am 21/3/2017 താമ്പാ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ മാര്‍ച്ച് 24,25,26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയില്‍ വി.സി, ബ്ര. സന്തോഷ് ടി (ക്രിസ്റ്റീന്‍), ബ്ര. ബിബി തെക്കനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. അനുഗ്രഹീത ഗായകനായ ബ്ര. ഷൈജന്‍ വടക്കന്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുന്നതാണ്. വി. കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, സ്തുതി ആരാധന എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും Read more about താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ നോമ്പുകാല ധ്യാനം[…]

ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല

09:22 pm 20/3/2017 ചിക്കാഗോ: കുഭ മാസത്തിലെ മകം നാളില്‍ മുഴങ്ങിയ അമ്മേ നാരായണ ദേവി നാരായണ മന്ത്രത്താല്‍ ചിക്കഗോയെ, ആറ്റുകാല്‍ അമ്മയുടെ, ഭക്തര്‍ അനന്തപുരിയാക്കി മാറ്റി. ഗീതാ മണ്ഡലത്തിന്റെ അഭിമുഖ്യത്തില്‍ മൂന്നാമത് പൊങ്കാല മഹോത്സവവും ചോറ്റാനിക്കര മകവും ഭക്തി സാന്ദ്രമായ അന്തരീഷത്തില്‍ വളരെ അധികം ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ഭക്തിപൂര്‍വ്വം കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം സെന്റെറില്‍ വെച്ച് നടന്നു. വേദ പണ്ഡിതരായ ബിജു കൃഷ്ണന്റെയും ആനന്ദ് പ്രഭാകരറിന്റെയും നേതൃതത്തില്‍ നടന്നു. പൊങ്കാല തലേന്ന് Read more about ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല[…]

ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാലധ്യാനം ഫിലാഡല്‍ഫിയയില്‍

07:37 pm 20/3/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ വാര്‍ഷികധ്യാനം മാര്‍ച്ച് 31 വെള്ളിയാഴ്ച്ച മുതല്‍ ഏപ്രില്‍ 2 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. അനുഗൃഹീത വചനപ്രഘോഷകനും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. ദാനം ചെയ്യുന്നതാണു സ്വീകരിക്കുന്നതിനേക്കാള്‍ മഹത്തരം എന്നുള്ള തത്വശാസ്ത്രം ലോകമെങ്ങും പ്രചരിപ്പിച്ച് മരണാനന്തരഅവയവദാനത്തെ നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും, അതിനുള്ള സമ്മതപത്രം ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനുള്ള Read more about ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാലധ്യാനം ഫിലാഡല്‍ഫിയയില്‍[…]

ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി

08:44 pm 19/3/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 17 , 18 ,19 എന്നി ദിവസങ്ങളില്‍ നടത്തപ്പെട്ടു . പാലാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ ഷീന്‍ പാലാക്കാത്തടത്തില്‍ വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കി . കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വികാരി ഫാദര്‍ ജോസ് തറക്കലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണം നടന്നു . പരിപാടികള്‍ക്ക് വികാരിയെക്കൂടാതെ കൈക്കാരന്മാരായ ജെയിംസ് തോട്ടം,എബ്രഹാം പുല്ലാനപ്പള്ളി ,സിറിയക് ആകംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം Read more about ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം നടത്തി[…]

സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി

09:30 am 19/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി.മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ അതിഥികള്‍ക്കായി Read more about സ്രാമ്പിക്കല്‍ പിതാവിന്റെ പ്രഥമ ഇടയ സന്ദര്‍ശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി[…]

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പീഡാനുഭവ ദൃശ്യവതരണം അവിസ്മരണീയമായി

07:01 pm 18/3/2017 ചിക്കാഗോ: ക്രിസ്തുവിന്റെ പീഡാനുഭവം നാടകീയമുഹൂര്‍ത്തങ്ങളിലൂടെ സജീവമാക്കുന്ന “Passon of Christ” ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അവതരിക്കപ്പെട്ടു . പീഡാനുഭവത്തിന്റെയും ,കുരിശുമരണത്തിന്റെയും വികാരസാന്ദ്രമായ രംഗങ്ങള്‍ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം (Misterium) എന്ന പ്രാര്‍ത്ഥനാഗ്രൂപിലെ 80 ഓളം കലാകാരന്‍മാരും, കലാകാരികളുമാണ്. വചനമായി അവതരിച്ച യേശുക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവിതവും, തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീര്‍ത്ത അന്ത്യ അത്താഴ രംഗങ്ങളും ,പീലാത്തോസിന്റെ അരമനയിലെ കല്‍ത്തൂണില്‍ കെട്ടിയുള്ള ചമ്മട്ടി അടികളും Read more about ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പീഡാനുഭവ ദൃശ്യവതരണം അവിസ്മരണീയമായി[…]

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു

07:55 pm 17/3/2017 ചിക്കാഗോ : സെന്റ് തോമസ് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു . അഭിവന്ദ്യ പിതാവ് വിവിധ ക്ലാസുകള്‍ സന്ദര്‍ശിക്കുകയും, മതബോധന സ്കൂള്‍ വാര്‍ഷികത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും, യുവജന വര്‍ഷാചരണത്തിനു കുട്ടികള്‍ക്കുള്ള പങ്കിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു .തുടര്‍ന്ന് സെന്റ് മേരീസ് സ്കൂളില്‍ ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദര്‍ശിച് അവര്‍ക്ക് ക്ലാസ് എടുത്തു . പരിശുദ്ധകുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും നല്ല കുമ്പസാരത്തിന്റെ ആവശ്യകതയെപ്പറ്റിയും പാപസാഹചര്യങ്ങളില്‍ Read more about ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു[…]

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 17 മുതല്‍

08:10 am 17/3/2017 കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ (30 Echo Lane, West HartFord) മാര്‍ച്ച് 17,18,19 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചനപ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന ഫാ. ഷാജി തുമ്പേചിറയില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡൊമിനിക്, ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്ര എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ ഒരു മണി മുതല്‍ കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 17 മുതല്‍[…]

മോണ്‍. അലക്‌സ് താരമംഗലം നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാഅന്നയില്‍

07:55 am 17/3/2017 – ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ ലോസ് ആഞ്ചലസ്: ഷിക്കഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള സാന്റാ അന്ന സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ വലിയ നോമ്പുധ്യാനം മാര്‍ച്ച് 31 വെള്ളി, ഏപ്രില്‍ 1,2 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. സെന്റ് തോമസ് മേജര്‍ സെമിനാരി, വടവാതൂര്‍, കോട്ടയം പ്രൊഫസറും റെക്ടറുമായി ദീര്‍ഘകാലം സേവനം ചെയ്തിട്ടുള്ള റവ.ഡോ. അലക്‌സ് താരമംഗലം ധ്യാനം നയിക്കുന്നത്. ഇപ്പോള്‍ തലശേരി അതിരൂപതാ വികാരി ജനറാളായി സേവനം Read more about മോണ്‍. അലക്‌സ് താരമംഗലം നയിക്കുന്ന നോമ്പുകാല ധ്യാനം സാന്റാഅന്നയില്‍[…]