സിറിയന്‍ നഗരമായ അല്‍-ബാബില്‍ തുര്‍ക്കി-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 44 ഭീകരര്‍ കൊല്ലപ്പെട്ടു.
08:30 am 22/2/2017 ഡമാസ്കസ്: സിറിയന്‍ നഗരമായ അല്‍-ബാബില്‍ തുര്‍ക്കി-യുഎസ് സംയുക്ത സേന നടത്തിയ ആക്രമണത്തില്‍ 44 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ 109 ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ടു സംയുക്ത സേന നടത്തിയ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. കര,വ്യോമ സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. വ്യോമസേന 29 ഭീകരരെയും കരസേന 15 ഭീകരരെയുമാണ് വധിച്ചതെന്നു തുർക്കി സൈന്യം വ്യക്തമാക്കി.