ജർമൻ സർക്കാർ അഭയാർഥികൾ തിരിച്ചു പോകുന്നതിന് 400 ലക്ഷം യൂറോ വിലയിരുത്തി.

08:25am 5/2/2017 ബര്‍ലിന്‍: അഭയാര്‍ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് സ്വമേധയാ തിരിച്ചുപോകുന്നതിന് ജര്‍മന്‍ സര്‍ക്കാര്‍ 400 ലക്ഷം യൂറോ വകയിരുത്തി. ജര്‍മനിയില്‍നിന്ന് തിരിച്ചുപോകുന്നതിനും സംരക്ഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിക്കുന്നതിനും അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കും. ഫെഡറേഷന്‍ ഓഫിസ് ഫോര്‍ മൈഗ്രേഷനും(ബി.എ.എം.എഫ്), ഇന്‍റര്‍നാഷനല്‍ മൈഗ്രേഷന്‍ സംഘടനയും (ഐ.ഒ.എം) ചേര്‍ന്നാരംഭിച്ച ‘സ്റ്റാര്‍ട്ട്ഹില്‍ഫ് പ്ളസ്’ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിക്കുകയെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 12 വയസ്സിനു മുകളിലുള്ള ഓരോ അഭയാര്‍ഥിക്കും 1,200 യൂറോ വീതമാണ് ലഭിക്കുക. 12 വയസ്സിനു Read more about ജർമൻ സർക്കാർ അഭയാർഥികൾ തിരിച്ചു പോകുന്നതിന് 400 ലക്ഷം യൂറോ വിലയിരുത്തി.[…]

ലൂവ്​റേ മ്യൂസിയത്തിൽ സുരക്ഷസേനയുടെ വെടിവെയ്​പ്പിൽ ഒരാൾക്ക്​ പരിക്ക്​.

05:06 pm 3/2/2017 പാരീസ്​: പാരീസിലെ ലൂവ്​റേ മ്യൂസിയത്തിൽ സുരക്ഷസേനയുടെ വെടിവെയ്​പ്പിൽ ഒരാൾക്ക്​ പരിക്ക്​. കത്തിയുമായി മ്യൂസിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്​തിക്ക്​ നേരെയാണ്​ സുരക്ഷസേന വെടിയുതിർത്തത്​. വെള്ളിയാഴ്​ച രാവിലെ 9 മണിയോടെയാണ്​ സംഭവമുണ്ടാത്​. സംഭവത്തിന്​ ശേഷം മ്യൂസിയത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ്​ ഒഴിപ്പിച്ചു. മ്യൂസിയം താൽക്കാലികമായി അടക്കുകയും ചെയ്​തു. മ്യൂസിയത്തിന്​ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായി ഫ്രഞ്ച്​ സൈനികവൃത്തങ്ങൾ അറിയിച്ചു. സംഭവത്തി​െൻറ പശ്​ചാത്തലത്തിൽ രാജ്യത്ത്​ സുരക്ഷ കൂടുതൽ വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു.

വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.

12:30 pm 2/1/2017 തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ ഇസ്രായേലിന്‍െറ നാലാമത്തെ അറിയിപ്പാണിത്. വെസ്റ്റ്ബാങ്കിലെ ജൂദിയ സമരിയ മേഖലയില്‍ 3000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിദ്ഗോര്‍ ലീബര്‍മാനുമാണ് ഉത്തരവിട്ടത്. 1967ലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്ക് കൈയേറിയത്. ജനുവരി 20ന് ട്രംപ് അധികാരമേറ്റതു മുതല്‍ കിഴക്കന്‍ ജറൂസലമില്‍ 566 ഉം വെസ്റ്റ്ബാങ്കില്‍ 2502 ഉം കുടിയേറ്റ Read more about വെസ്റ്റ്ബാങ്കില്‍ 3000 അനധികൃത കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.[…]

പോലീസുകാരനെ കുത്തിയ 16 വയസുകാരിക്ക് ആറുവർഷം തടവ്

12.34 AM 27/01/2017 ബെർലിൻ: ജർമനിയിൽ പോലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ 16 വയസുകാരിക്ക് ആറു വർഷം തടവുശിക്ഷ. ജർമൻ പൗരത്വമുള്ള മൊറാക്കോ വംശജ സഫിയയെയാണ് കുറ്റക്കാരിയായ കണ്ടെത്തിയത്. ഭീകരാക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും അധികാരികളെ അറിയിക്കാത്തതിന്‍റെ പേരിൽ മുഹമ്മദ് ഹസൻ എന്നയാൾക്ക് രണ്ടര വർഷം തടവും കോടതി വിധിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി 26നായിരുന്നു ഹനോവർ സെൻട്രൽ സ്റ്റേഷനിലെ പോലീസുകാരനെ സഫിയ കുത്തിപ്പരിക്കേൽപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ സഫിയ കൈവശമിരുന്ന Read more about പോലീസുകാരനെ കുത്തിയ 16 വയസുകാരിക്ക് ആറുവർഷം തടവ്[…]

മലേഷ്യയിൽ അഭയാർഥി ബോട്ട് മുങ്ങി പത്തു പേർ മരിച്ചു

12.03 PM 24/01/2017 ക്വാലാലംപുർ: ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യൻ തീരത്തുമുങ്ങി പത്തു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി രക്ഷപ്രവർത്തകർ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ തിങ്കളാഴ്ചയാണു ബോട്ടു മുങ്ങിയത്. അനധികൃതമായി മലേഷ്യയിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിലും കൂടുതൽ പേർ ബോട്ടിൽ കയറിയതാണു അപകടകാരണമെന്നാണ് വിലയിരുത്തൽ. ആറ് സ്ത്രീകളുടെ ഉൾപ്പെടെ പത്തു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. ബോട്ടിൽ നാല്പതോളം അഭയാർഥികൾ ഉണ്ടായിരുന്നതായി മാരി ടൈം എൻഫോഴ്സ്മെന്‍റ് ഏജൻസി Read more about മലേഷ്യയിൽ അഭയാർഥി ബോട്ട് മുങ്ങി പത്തു പേർ മരിച്ചു[…]

സാംബിയൻ പോലീസ് ജാഗ്രതൈ: വിദേശികളെ വിവാഹം കഴിക്കരുത്

11.07 AM 24/01/2017 ലസാക്ക: വിദേശികളെ വിവാഹം കഴിക്കരുതെന്ന് സാംബിയൻ പോലീസിനു നിർദേശം. പോലീസ് മേധാവി കക്കോമ കൻഗൻജ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോടകം വിദേശികളായവരെ വിവാഹം കഴിച്ചവർ ഈ വിവരം വ്യക്തമാക്കണമെന്നും ജനുവരി പതിനൊന്നിനു പുറത്തിറങ്ങിയ മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ അച്ചടക്ക ലംഘനത്തിനു കേസെടുക്കുമെന്നും മെമ്മോയിൽ പറയുന്നുണ്ട്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച് സാംബിയയിലേക്ക് എത്തുന്നവർ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുണ്ട് എന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് Read more about സാംബിയൻ പോലീസ് ജാഗ്രതൈ: വിദേശികളെ വിവാഹം കഴിക്കരുത്[…]

ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു.

08:22 am 22/1/1/2017 ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹംഗറിയിലെ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് വെറോണയിലെ റോഡിനരികിലുള്ള തൂണിലിടിച്ച് കത്തിയമരുകയായിരുന്നു. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. 14നും 18നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് മടങ്ങുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിക്കുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 10 പേരുടെ നില ഗുരുതരമാണ്. Read more about ഇറ്റലിയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 16 കുട്ടികള്‍ മരിച്ചു.[…]

പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു.

04:20 pm 21/1/2017 പെഷവാർ: പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു. 47 പേർക്ക്​ പരിക്കേറ്റു. കുറം ജില്ലയിൽ പനച്ചിനാർ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലാണ്​ സ്​​േഫാടനം നടന്നത്​. സ്​ഫോടക വസ്​തുക്കൾ പച്ചക്കറി പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നെന്ന്​ മുതിർന്ന സർക്കാർ ഉദ്യോഗസ്​ഥൻ ഇക്രമുല്ലാഹ്​ ഖാൻ പറഞ്ഞു. 11 മൃതശരീരങ്ങളും ​40ഒാളം പരിക്കേറ്റവരും പനച്ചിനാർ ആശുപത്രിയിൽ എത്തിയതായി ആശുപത്രി അധികൃതർ സ്​ഥീരീകരിച്ചു. പാകിസ്​താൻ സൈന്യം സംഭവസ്​ഥലത്തെത്തി​. സൈന്യത്തി​െൻറ ഹെലികോപ്​റ്ററുകൾ ഉപയോഗിച്ച്​ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റി. Read more about പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു.[…]

ഇസ്രയേലിനും പലസ്തീനുമിടയില്‍ ഫ്രാന്‍സ് മധ്യസ്ഥനാകുന്നു

9:28 am 16/1/2017 മധ്യേഷ്യയില്‍ ഇസ്രയേലിനും പലസ്തീനുമിടയില്‍ സമാധാനമുറപ്പാക്കാന്‍ ഫ്രാന്‍സിന്‍റെ മധ്യസ്ഥതയില്‍ ശ്രമം തുടങ്ങി. പാരീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ എഴുപത് രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഫ്രാന്‍സിന്‍റെ മധ്യസ്ത ശ്രമങ്ങളെ പല്സ്തീന്‍ സ്വാഗതം ചെയ്തെങ്കിലും ചര്‍ച്ച അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായാണ് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ലോക നേതാക്കളുടെ സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ഫ്രാന്‍സിന്‍റെ മധ്യസ്തതയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ഇസ്രയേല്‍ Read more about ഇസ്രയേലിനും പലസ്തീനുമിടയില്‍ ഫ്രാന്‍സ് മധ്യസ്ഥനാകുന്നു[…]

ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു.

08:11 am 15/1/2017 ബാഗ്​ദാദ്​: ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു. മൂസിൽ യൂനിവേഴ്​സിറ്റിക്ക്​ സ്വാതന്ത്ര്യം ലഭിച്ചതായി പറയാൻ കഴിയുമെന്ന്​ സേനയിലെ മേജർ ജനറൽ സാദി പ്രതികരിച്ചു. ഇറാഖിലെ പ്രമുഖ യൂനിവേഴ്​സിറ്റികളിലൊന്നാണ്​ മൂസിൽ. യൂണിവേഴ്​സിറ്റിയുടെ നിയ​ന്ത്രണം തിരിച്ച്​ പിടിക്കാൻ കഴിഞ്ഞതോട്​ കൂടി ​െഎ.എസുമായുള്ള പോരാട്ടത്തിൽ നിർണായക ഘട്ടമാണ്​ സേന പിന്നിടുന്നത്​. ഏറ്റവും ബുദ്ധിമു​േട്ടറിയ കാര്യമാണ്​ സേന നടപ്പിലാക്കിയിരിക്കുന്നത്​. അടുത്ത പത്ത്​ ദിവസത്തിനുള്ളിൽ ഇറാഖിലെ കിഴക്കൻ ഭാഗങ്ങൾ മുഴുവൻ ​െഎ.എസിൽ Read more about ഇസ്​​ലാമിക്​ സ്​റ്റേറ്റ്​ തീവ്രവാദികളിൽ നിന്ന്​ മൂസിൽ യൂനിവേഴ്​സിറ്റിയുടെ നിയന്ത്രണം ഇറാബ്​ സേന തിരിച്ച്​ പിടിച്ചു.[…]