സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര്‍ മരിച്ചു
11:20 am 5/12/2016 ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലോപ്പയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അലപ്പോ മോചിപ്പിക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. റഷ്യന്‍ പിന്തുണയോടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം. എന്നാല്‍ കൂടുതല്‍ നാശം സൃഷ്ടിക്കുന്നത് റഷ്യയാണ്. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 Read more about സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര്‍ മരിച്ചു[…]